സേലം∙ തമിഴ്‌നാട്ടില്‍ ഡിഎംകെയ്‌ക്കെതിരെ ശക്തമായ പ്രചാരണം അഴിച്ചുവിട്ട് ബിജെപി. എം.കെ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെ ഹിന്ദുവിരുദ്ധ പാര്‍ട്ടിയാണെന്ന് ബിജെപിയുടെ യുവഎംപി തേജസ്വി സൂര്യ. സ്റ്റാലിന്റെ | Tamil Nadu Assembly Election 2021, Tejaswi Surya, Manorama News, DMK, MK Stalin

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സേലം∙ തമിഴ്‌നാട്ടില്‍ ഡിഎംകെയ്‌ക്കെതിരെ ശക്തമായ പ്രചാരണം അഴിച്ചുവിട്ട് ബിജെപി. എം.കെ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെ ഹിന്ദുവിരുദ്ധ പാര്‍ട്ടിയാണെന്ന് ബിജെപിയുടെ യുവഎംപി തേജസ്വി സൂര്യ. സ്റ്റാലിന്റെ കക്ഷിയെ പരാജയപ്പെടുത്തണമെന്നും തേജസ്വി ആവശ്യപ്പെട്ടു. രാജ്യത്തെ മുഴുവന്‍ പ്രാദേശിക ഭാഷകളെയും ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ബിജെപി മാത്രമാണ്. ഡിഎംകെയ്ക്ക് കുടുംബമാണ് പാര്‍ട്ടിയെങ്കില്‍ ബിജെപിക്ക് പാര്‍ട്ടിയാണു കുടുംബമെന്നു തേജസ്വി പറഞ്ഞു. 

ഡിഎംകെയുടേത് തെറ്റായ, വിനാശകരമായ ഹിന്ദുവിരുദ്ധ പ്രത്യയശാസ്ത്രമാണെന്ന് സേലത്ത് യുവമോര്‍ച്ച സംസ്ഥാന കണ്‍വന്‍ഷനെ അഭിസംബോധന ചെയ്ത് തേജസ്വി സൂര്യ കുറ്റപ്പെടുത്തി. രാജ്യത്ത് ഏറ്റവുമധികം ക്ഷേത്രങ്ങളുള്ള പവിത്രഭൂമിയാണ് തമിഴ്‌നാട്. തമിഴ്‌നാടിന്റെ ഓരോ ഇഞ്ചും പവിത്രമാണ്. എന്നാല്‍ ഹിന്ദുവിരുദ്ധമാണ് ഡിഎംകെ. അവരെ പരാജയപ്പെടുത്തണം. തമിഴും കന്നഡയും നിലനില്‍ക്കണമെങ്കില്‍ ഹിന്ദുത്വം ജയിക്കണം. തമിഴ്ജനതയുടെയും ഭാഷയുടെയും ആത്മാവ് പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. അധികാരത്തിലിരിക്കുമ്പോള്‍ ഹിന്ദു സ്ഥാപനങ്ങളെ ആക്രമിക്കുന്ന ഡിഎംകെ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വോട്ട് തേടിയെത്തും. ഇത് അനുവദിക്കരുതെന്നും തേജസ്വി പറഞ്ഞു.

ADVERTISEMENT

English Summary: "DMK Is Anti-Hindu, Must Defeat It": BJP's Tejasvi Surya In Tamil Nadu