ചെങ്കോട്ട അക്രമം: ദീപ് സിദ്ദുവിനെ 14 ദിവസം ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു
ന്യൂഡൽഹി ∙ കർഷക സമരവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ അക്രമ സംഭവങ്ങളിൽ നടൻ ദീപ് സിദ്ദുവിനെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. 7 ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്നു നടനെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിനു .. | Deep Sidhu | Red Fort Violence | Farmers Protest | Manorama News

ന്യൂഡൽഹി ∙ കർഷക സമരവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ അക്രമ സംഭവങ്ങളിൽ നടൻ ദീപ് സിദ്ദുവിനെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. 7 ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്നു നടനെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോഴാണു ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
ചെങ്കോട്ടയിലെ അക്രമ സംഭവങ്ങളിലെ പ്രധാനപ്പെട്ട ആളാണ് ദീപ് സിദ്ദുവെന്നു പൊലീസ് പറഞ്ഞു. ജനുവരി 26ന് ഡൽഹിയിൽ ട്രാക്ടർ പരേഡിനിടെ കർഷകരും പൊലീസും ഏറ്റുമുട്ടിയതു വൻ സംഘർഷത്തിനു വഴിവച്ചു. കുറെപ്പേർ ട്രാക്ടറുകൾ ഓടിച്ച് ചെങ്കോട്ടയിലെത്തുകയും ഗുരുദ്വാരകളിൽ പറത്തുന്ന നിഷാൻ സാഹിബ് പതാക ഉയർത്തുകയും ചെയ്തു. അക്രമത്തിൽ പ്രതിഷേധക്കാരിലെ ഒരാൾ മരിച്ചു, അഞ്ഞൂറോളം പൊലീസുകാർക്കു പരുക്കേറ്റു.
English Summary: 14-Day Judicial Custody For Actor-Activist Deep Sidhu Over Republic Day Violence