ദുബായ് ∙ താൻ വരച്ച ചിത്രത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന് അഭിനന്ദനം കിട്ടിയ സന്തോഷത്തിലാണു യുഎഇയിൽ താമസിക്കുന്ന 14 വയസ്സുകാരനായ മലയാളിയും കുടുംബവും. ജനുവരി 26ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണു | Narendra Modi | Saran | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ താൻ വരച്ച ചിത്രത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന് അഭിനന്ദനം കിട്ടിയ സന്തോഷത്തിലാണു യുഎഇയിൽ താമസിക്കുന്ന 14 വയസ്സുകാരനായ മലയാളിയും കുടുംബവും. ജനുവരി 26ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണു ദുബായിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ശരൺ ശശികുമാർ മോദിയുടെ ഛായാചിത്രം വരച്ചു സമ്മാനിച്ചത്.

ആറു പാളികളുള്ള സ്റ്റെൻസിൽ ഛായാചിത്രം, ജനുവരിയിൽ യുഎഇ സന്ദർശിച്ച കേന്ദ്രമന്ത്രി വി മുരളീധരൻ വഴിയാണു പ്രധാനമന്ത്രി മോദിക്കു കൈമാറിയത്. ചിത്രത്തിനു നന്ദി അറിയിച്ചു പ്രധാനമന്ത്രി അയച്ച കത്ത് ശരൺ ട്വീറ്റ് ചെയ്തു. ‘നമ്മുടെ ആന്തരിക ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കുന്നതിനും ഭാവനയെ സർഗാത്മകതയുമായി ബന്ധിപ്പിക്കുന്നതിനുമുള്ള ഫലപ്രദമായ മാധ്യമമാണു കല. ഈ ഛായാചിത്രം പെയിന്റിങ്ങിനോടുള്ള അർപ്പണബോധം പ്രതിഫലിപ്പിക്കുന്നു, ഒപ്പം രാജ്യത്തോടുള്ള സ്നേഹവും.’– മോദി കുറിച്ചു.

ADVERTISEMENT

‘വരും വർഷങ്ങളിൽ കലാപരമായ കഴിവുകൾ നിങ്ങൾ ഉയർന്ന നിലവാരത്തിലേക്ക് കൊണ്ടുപോകുമെന്ന് ഉറപ്പുണ്ട്. കൂടുതൽ മനോഹരമായ ഛായാചിത്രങ്ങൾ വരയ്ക്കുന്നത് തുടരുക. അക്കാദമിക് മേഖലയിൽ മികവ് പുലർത്തുകയും വേണം. തിളക്കമാർന്ന ഭാവിക്കു ഹൃദയംനിറഞ്ഞ ആശംസകൾ’– കത്തിൽ മോദി പറഞ്ഞു. തന്റെ ചിത്രകലയെ അഭിനന്ദിച്ചു മോദി എഴുതിയ കത്ത് വളർന്നുവരുന്ന കലാകാരന്മാർക്കു പ്രചോദനമാണെന്നും കഠിനാധ്വാനിയായ മോദിയുടെ കത്ത് പ്രത്യേകമായി സൂക്ഷിക്കുമെന്നും ശരൺ പ്രതികരിച്ചു.

English Summary: Indian Teen In UAE Gets "Heartfelt" Letter Of Thanks From PM For Stencil Portrait