ഇഎംസിസി വിശ്വാസ്യതയില്ലാത്ത കമ്പനിയെന്ന് സർക്കാരിനെ അറിയിച്ചിരുന്നു: വി.മുരളീധരൻ
തിരുവനന്തപുരം∙ ആഴക്കടൽ മത്സ്യബന്ധനത്തിനു സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിട്ട ഇഎംസിസി എന്ന കമ്പനി വിദേശത്ത് താൽക്കാലികമായി റജിസ്റ്റർ ചെയ്തതും വിശ്വാസ്യതയില്ലാത്തതുമായ | Pralhad Joshi | V Muraleedharan | Deep Sea Trawling Deal | Backdoor Appointment | Manorama Online

തിരുവനന്തപുരം∙ ആഴക്കടൽ മത്സ്യബന്ധനത്തിനു സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിട്ട ഇഎംസിസി എന്ന കമ്പനി വിദേശത്ത് താൽക്കാലികമായി റജിസ്റ്റർ ചെയ്തതും വിശ്വാസ്യതയില്ലാത്തതുമായ കമ്പനിയാണെന്നും സംസ്ഥാന സർക്കാരിനെ വിദേശകാര്യവകുപ്പ് അറിയിച്ചിരുന്നുവെന്നും അതിന് ശേഷമാണ് സംസ്ഥാന സർക്കാർ കരാർ ഒപ്പിട്ടതെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇത്തരത്തിൽ റിപ്പോർട്ട് കിട്ടിയിട്ടും ഇത്രയും വലിയ കരാർ ഒപ്പിട്ടത് ആസൂത്രിതമാണെന്നും മുരളീധരൻ പറഞ്ഞു.
കേരളത്തിലെ സർക്കാർ സ്വർണം പോലെ തന്നെ യുവാക്കളുടെ ജോലിയും സ്മഗ്ലിങ് നടത്തിയെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു. കഷ്ടപ്പെട്ട് പഠിച്ചുവന്ന യുവാക്കളുടെ ജോലി പിൻവാതിലിലൂടെ സ്വന്തക്കാർക്ക് നൽകുന്നതും സ്മഗ്ലിങ് ആണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
English Summary: V Muraleedharan on Deep Sea Trawling Deal