കഴിഞ്ഞവാരം പുരട്ചി തലൈവി (വിപ്ലവനായിക) ജയലളിതയുടെ സ്മാരകവുമായി ബന്ധപ്പെട്ട കേസ് കേൾക്കുമ്പോൾ മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജിയും ജസ്റ്റിസ് സെന്തിൻകുമാർ രാമമൂർത്തിയും അഡ്വക്കേറ്റ് ജനറൽ വിജയ് നാരായണനോട്....| Marina Beach | Memorials | Manorama News

കഴിഞ്ഞവാരം പുരട്ചി തലൈവി (വിപ്ലവനായിക) ജയലളിതയുടെ സ്മാരകവുമായി ബന്ധപ്പെട്ട കേസ് കേൾക്കുമ്പോൾ മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജിയും ജസ്റ്റിസ് സെന്തിൻകുമാർ രാമമൂർത്തിയും അഡ്വക്കേറ്റ് ജനറൽ വിജയ് നാരായണനോട്....| Marina Beach | Memorials | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞവാരം പുരട്ചി തലൈവി (വിപ്ലവനായിക) ജയലളിതയുടെ സ്മാരകവുമായി ബന്ധപ്പെട്ട കേസ് കേൾക്കുമ്പോൾ മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജിയും ജസ്റ്റിസ് സെന്തിൻകുമാർ രാമമൂർത്തിയും അഡ്വക്കേറ്റ് ജനറൽ വിജയ് നാരായണനോട്....| Marina Beach | Memorials | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞവാരം പുരട്ചി തലൈവി (വിപ്ലവനായിക) ജയലളിതയുടെ സ്മാരകവുമായി ബന്ധപ്പെട്ട കേസ് കേൾക്കുമ്പോൾ മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജിയും ജസ്റ്റിസ് സെന്തിൻകുമാർ രാമമൂർത്തിയും അഡ്വക്കേറ്റ് ജനറൽ വിജയ് നാരായണനോട് ചോദിച്ചു: ‘മറീനാ കടപ്പുറം മൊത്തം നിങ്ങൾ കയ്യടക്കിക്കഴിഞ്ഞോ?’

മറീന കടപ്പുറത്ത് ഉയർന്നിരിക്കുന്ന നാലാമത്തെ സ്മാരകമാണ് ഫീനിക്സ് പക്ഷിയുടെ രൂപത്തിലുള്ള, 14,100 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ജയലളിതാ സ്മാരകം. 15 മീറ്റർ ഉയരവും 30.5 മീറ്റർ നീളവും 43 മീറ്റർ വീതിയുമുണ്ട് ഈ സ്മാരകത്തിന്. മക്കളാൽ നാൻ മക്കൾക്കാക നാൻ (ജനങ്ങളാൽ ഞാൻ, ജനങ്ങൾക്കു വേണ്ടി ഞാൻ) എന്ന മുദ്രാവാക്യമാണ് സന്ദർശകരെ സ്വീകരിക്കുന്നത്.

ADVERTISEMENT

ചെന്നൈയുടെ സായാഹ്നങ്ങളെ അർഥവത്താക്കുന്ന മനോഹരമായ മറീനാ ബീച്ചിൽ മൂന്നു സ്മാരകങ്ങൾ വേറെയുമുണ്ട്. ദ്രാവിഡ മുന്നേറ്റ കഴകത്തിലൂടെ (ഡിഎംകെ) തമിഴകത്തിനു പുതിയ വിലാസം സൃഷ്ടിച്ച മുൻ മുഖ്യമന്ത്രി സി.എൻ. അണ്ണാദുരെയുടെ സ്മാരകമാണ് ബീച്ചിൽ ആദ്യം സ്ഥാനം പിടിച്ചത്. 1969 ഫെബ്രുവരി മൂന്നിന് അന്തരിച്ച അണ്ണാദുരെയുടെ മൃതശരീരം അടക്കിയ സ്ഥലം അണ്ണാസമാധി എന്നാണ് ഇന്നും അറിയപ്പെടുന്നത്. അതിനുശേഷമാണ് മറ്റു മൂന്നു സ്മാരകങ്ങൾ ഉയരാൻ തുടങ്ങിയത്. 1987 ഡിസംബർ 24 ന് അന്തരിച്ച പുരട്ചിത്തലൈവൻ സാക്ഷാൽ എം.ജി. രാമചന്ദ്രന്റെ മൃതശരീരവും അടക്കിയത് ഇവിടെയാണ്. 8.25 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സ്മാരകത്തിനു തൊട്ടടുത്താണ് ജയലളിതയുടെ സ്മാരകം ഉയർന്നിരിക്കുന്നത്.

ജയലളിതയുടെ സ്മാരകം

എംജിആറിന്റെ സമാധിക്കടുത്തുതന്നെ ആയിരിക്കണം അദ്ദേഹത്തിന്റെ ഉറ്റതോഴിയും രാഷ്ട്രീയപിൻഗാമിയുമായ തലൈവിയുടെ ഭൗതികശരീരം അടക്കി സ്മാരകം നിർമിക്കേണ്ടതെന്ന തീരുമാനം ഭരണകക്ഷിയുടേതായിരുന്നു. അതിനാൽ ആർക്കും എതിരഭിപ്രായം പറയാനും കഴിഞ്ഞില്ല. പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിൻ അതിനെതിരെ പോരാടിയെങ്കിലും ഒന്നും സംഭവിച്ചില്ല. ശവമടക്കിയ സ്ഥലത്ത് ‘ഞാൻ മടങ്ങിവരും, തീർച്ച’ എന്ന് മൂന്നു തവണ കൈപ്പത്തി അടിച്ച് ആണയിട്ടാണ് ജയലളിതയുടെ അരുമതോഴി ശശികല, അമിത സ്വത്തുസമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ബെംഗളൂരുവിലെ സെൻട്രൽ ജയിലിലേക്ക് പോയത്. ശിക്ഷ കഴിഞ്ഞു കഴിഞ്ഞ വാരം മടങ്ങിവന്നപ്പോൾ ശശികല അവിടെ കയറി വീണ്ടും ആണയിടുമെന്ന ഭീതി മൂലം സ്മാരകമടച്ചിടാൻ മുഖ്യമന്ത്രി എടപ്പാടി ഉത്തരവിടുകയും ചെയ്തു.

അണ്ണാദുരൈയുടെ പ്രമുഖ ശിഷ്യനും ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സമുന്നത നേതാവും രാഷ്ട്രീയ ചാണക്യനുമായ മുൻമുഖ്യമന്ത്രി കലൈഞ്ജർ മുത്തുവേൽ കരുണാനിധിയുടെ ഭൗതികശരീരവും കോടതിയുടെ ഇടപെടലിലൂടെ 2018 ഓഗസ്റ്റ് എട്ടിന് ഇവിടെയാണ് അടക്കിയത്. അത് കലൈഞ്ജർ സ്മാരകമായി കൊണ്ടാടാൻ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകം ആവേശം കാണിക്കുകയാണ്. ഇത്തരത്തിലുള്ള സ്മാരകങ്ങളുടെ വെളിപാടുണ്ടായതിനാലാണ് കോടതി അഡ്വക്കേറ്റ് ജനറലിനോട് ചോദിച്ചത്, മറീനാ കടപ്പുറം മൊത്തം നിങ്ങൾ കയ്യടക്കിയോ എന്ന്.

രാഷ്ട്രീയക്കാരുടെ സ്മാരകനിർമാണം മനോഹരമായ ബീച്ചിനെ ചില്ലറയൊന്നുമല്ല നശിപ്പിച്ചത്. പതിനാറാം നൂറ്റാണ്ട് മുതൽ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയ മറീനാ കടപ്പുറം തമിഴകത്തിന്റെ ഭരണസിരാകേന്ദ്രമായ സെന്റ്ജോർജ് കോട്ടയുടെ സമീപത്തുനിന്നാണ് ആരംഭിക്കുന്നത്. രാജ്യത്തെ ഏറ്റവും നീളമേറിയ ബീച്ചായ മറീനയ്ക്ക് ആറ് കിലോമീറ്റർ നീളവും 437 മീറ്റർ വീതിയുമുണ്ട്. 30,000 മുതൽ 50,000 വരെ സന്ദർശകർ ദിവസവും ഇവിടെ എത്തുന്നു എന്നാണ് കണക്ക്. (കൊറോണക്കാലത്ത് കടപ്പുറത്ത് സന്ദർശകരെ പ്രവേശിപ്പിച്ചിരുന്നില്ല). അത്തരത്തിലുള്ള ഒരു ബീച്ചാണ് സ്മാരകശിലകൾ നിറയുന്നതിനു സാക്ഷ്യം വഹിക്കുന്നത്. അത്തരം നടപടികൾ ശരിയല്ലെന്ന സൂചനയായിരിക്കണം ഹൈക്കോടതിയുടെ ചോദ്യത്തിലൂടെ പ്രകടമായത്.

ADVERTISEMENT

മറീനാ കടപ്പുറം 2017 ജനുവരിയിൽ ചരിത്രപ്രസിദ്ധമായ മറ്റൊരു വിപ്ലവത്തിനും സാക്ഷ്യം വഹിക്കുകയുണ്ടായി. ‘ആയിരം ഇളഞ്ചർ തുനിന്തുവിട്ടാൽ ആയുധം എതുവും തേവയില്ലൈ.’ ‘തമിഴ് എങ്കൾ അടയാളം ജെല്ലിക്കെട്ട് എങ്കൾ കലാചാരം’ (ആയിരം യുവാക്കൾ തുനിഞ്ഞിറങ്ങിയാൽ ആയുധമൊന്നും ആവശ്യമില്ല. തമിഴ് ഞങ്ങളുടെ അടയാളം, ജെല്ലിക്കെട്ട് ഞങ്ങളുടെ സംസ്കാരം) – മറീനാ കടപ്പുറത്ത് അണിനിരന്ന പതിനായിരക്കണക്കിനു യുവാക്കളുടെ നാവുകളിൽനിന്ന് ഉയർന്ന മുദ്രാവാക്യങ്ങളിൽ ചിലതാണ് ഇവ. മാത്രമല്ല സമൂഹമാധ്യമങ്ങളിലും ഈ മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു. തമിഴ് ദേശീയതയെ അപമാനിക്കാൻ ശ്രമിക്കുന്നവർക്കു നേരേ യുവാക്കൾ സംഘടിച്ചപ്പോൾ അമ്പരന്നുപോയത് സംസ്ഥാന സർക്കാർ മാത്രമല്ല തമിഴ്നാട്ടിൽ താമസിയാതെ കൊടിപാറിക്കാൻ കഴിയുമെന്നു സ്വപ്നം കണ്ടിരുന്ന ബിജെപിയുമാണ്.

ജെല്ലിക്കെട്ടു നിരോധനം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് മറീനാ കടപ്പുറത്തെത്തിയ യുവാക്കൾ ഉറക്കെ പ്രസ്താവിച്ചപ്പോൾ അവരെ പിന്തുണയ്ക്കാൻ വിവിധയിടങ്ങളിൽനിന്നു ജനം ആവേശത്തോടെ ഒഴുകിയെത്തി. രാപകൽ വ്യത്യാസമില്ലാതെ അവർ അവിടെ തമ്പടിച്ചു. 2017ലെ പൊങ്കൽ ദിനത്തിൽ ജെല്ലിക്കെട്ട് നടക്കില്ലെന്നു ബോധ്യമായപ്പോഴാണ് യുവാക്കൾ സമരമുറയുമായി രംഗത്തു വന്നത്. ഒരു ലക്ഷത്തോളം പേരാണ് മറീനയിൽ എത്തിയത്. കക്ഷിരാഷ്ട്രീയമില്ലാത്ത അവരെ സംഘടിപ്പിക്കാനും ഒരുമിപ്പിക്കാനും സഹായിച്ചത് സ്മാർട്ഫോണുകളും സോഷ്യൽ മീഡിയയുമായിരുന്നു. തമിഴ്നാടിന്റെ പല സ്ഥലങ്ങളിലും പടർന്നുപിടിച്ച ജെല്ലിക്കെട്ട് അവബോധം ഐടി രംഗത്തെ യുവാക്കളെയും പിടികൂടി. ചെന്നൈയിലെ ഐടി കോറിഡോറായ ഒഎംആറിൽ ഇരുപത്തയ്യായിരത്തോളം പേരാണ് റോഡിന്റെ ഇരുവശത്തുമായി മണിക്കൂറുകളോളം നിലയുറപ്പിച്ചത്.

രാഷ്ട്രീയക്കാരെ മാറ്റിനിർത്തിക്കൊണ്ടുള്ള അവരുടെ മുന്നേറ്റം ചരിത്രമായി. മറീനയിൽ കണ്ട യുവസൗഹൃദം പലരെയും അദ്ഭുതപ്പെടുത്തി. അവർ ഭക്ഷണം പാകം ചെയ്തു പങ്കുവച്ചു. ഏറെ മനഃസംയമനത്തോടെ ലക്ഷ്യത്തിനു വേണ്ടി കാത്തിരുന്നു. 2000 വർഷത്തെ പാരമ്പര്യമുള്ള, തനതു സംസ്കാരത്തിന്റെ അവിഭാജ്യഘടകമായ ജെല്ലിക്കെട്ട് നിരോധിക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്ന അവരുടെ വാദം മറീനാ കടപ്പുറത്ത് വേലിയേറ്റങ്ങൾ സൃഷ്ടിച്ചപ്പോൾ അധികാരത്തിന്റെ കോട്ടകൾ ചരിയുകയായിരുന്നു. സമരം നിയന്ത്രണവിധേയമാക്കാൻ സർക്കാരിനു കഴിയാത്തതിനാലാണ് അന്നത്തെ മുഖ്യമന്ത്രി ഒ. പനീർശെൽവം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ഡൽഹിക്കു പറന്നത്. പക്ഷേ കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ തനിക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന നിലപാട് പ്രധാനമന്ത്രി സ്വീകരിച്ചപ്പോൾ പനീർശെൽവത്തിനു വിഷാദപൂർവം മടങ്ങേണ്ടിവന്നു.

ജെല്ലിക്കെട്ടു നിരോധനവുമായി ബന്ധപ്പെട്ട് മറീന ബീച്ചിൽ നടന്ന പ്രതിഷേധം

മറീനയിൽ ദിനംപ്രതി പടർന്നുപിടിച്ച ജെല്ലിക്കെട്ട് ജ്വരത്തിനു പ്രതിവിധി കണ്ടെത്താമെന്ന വിശ്വാസവും നഷ്ടപ്പെട്ടാണ് പനീർശെൽവം മറീനയിലെ കോലാഹലങ്ങൾക്കുള്ളിൽ വന്നു ചാടിയത്. ജെല്ലിക്കെട്ടു നിലനിർത്താനുള്ള ശ്രമങ്ങളായിരുന്നു തുടർന്ന് സർക്കാർ തലങ്ങളിലെ ചർച്ചകൾ. അറ്റോർണി ജനറൽ ഉപദേശിച്ച തരത്തിൽ താൽക്കാലികമായെങ്കിലും ജെല്ലിക്കെട്ടു ജ്വരത്തെ നിയന്ത്രണ വിധേയമാക്കാന്‍ സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ ഓർഡിനൻസും കൊണ്ടുവന്നു.

ADVERTISEMENT

രജനികാന്ത്, കമൽഹാസൻ, എ.ആർ. റഹ്മാൻ, വിജയ്, ഖുശ്ബു ഉൾപ്പെടെയുള്ള ചലച്ചിത്ര പ്രവർത്തകരുടെ വമ്പിച്ച നിര തന്നെ ജെല്ലിക്കെട്ടിന് അനുകൂലമായപ്പോൾ ഏതെങ്കിലും ഒരു രാഷ്ട്രീയകക്ഷിക്ക് മുന്നോട്ടു വരാനും ബുദ്ധിമുട്ടായി. പക്ഷേ തമിഴ ്മനസ്സിന്റെ സാംസ്കാരികപ്പെരുമ മറീനാകടപ്പുറത്ത് പ്രകടമാണെന്നതാണു സത്യം. അവിടെ അക്രമത്തിന്റെ നിഴൽപാടുകൾ കാണാനില്ലായിരുന്നു. സമരം ആരംഭിച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും നേരിയ ക്രമവിരുദ്ധ നിലപാടുകൾപോലും ഉണ്ടായിട്ടില്ല. അറുപതുകളിൽ തമിഴകത്ത് അണ്ണാദുരൈയുടെ നേതൃത്വത്തിൽ ആരംഭിച്ച ഹിന്ദിവിരുദ്ധ പ്രക്ഷോഭം കഴിഞ്ഞാൽ കൂടുതൽ ജനകീയമായ ഒരു സമരമുറയാണ് മറീനയിൽ ഉയർന്നുവന്ന ജെല്ലിക്കെട്ട് നിരോധനവിരുദ്ധ സമരം.

ജെല്ലിക്കെട്ടു നിരോധനത്തിലൂടെ തമിഴ്ദേശീയതയെ അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ ലക്ഷക്കണക്കിനു യുവജനങ്ങൾ സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെ സംഘടിച്ചപ്പോൾ മറീന കടപ്പുറത്തിന്റെ നിറംമാറിയത് രാഷ്ട്രം കണ്ടതാണ്. അതാകട്ടെ സംസ്ഥാന– കേന്ദ്ര സർക്കാരുകളെ വെട്ടിലാക്കുകയും ചെയ്തിരുന്നു. നൂറ്റാണ്ടുകളായി വിദേശവാണിജ്യസംഘങ്ങൾ വന്നിറങ്ങിയ മറീനാക്കടപ്പുറത്ത് ചരിത്രം അസ്തമിക്കുന്നില്ല. ഇന്നും എന്നും തമിഴകത്തിന്റെ അഭിമാനമായി നിൽക്കുന്ന മറീനാകടപ്പുറത്തിന്റെ മനോഹാരിത നഷ്ടപ്പെടാതിരിക്കാൻ മദ്രാസ് ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിനോടു ചോദിച്ച ചോദ്യം നമുക്ക് തമിഴകത്തെ രാഷ്ട്രീയക്കാരോട് ആവർത്തിക്കാം: ‘മറീനാ ബീച്ച് മൊത്തം നിങ്ങൾ കയ്യടക്കിയോ?’

English Summary: Story of Marina Beach and Why Madras HC asks 'Is there any space on beach?'