ഉദുമയില്‍ പുതുമുഖങ്ങളെ ഇറക്കാന്‍ മുന്നണികള്‍; പോരാട്ടം കനക്കും
ഉദുമ∙ കാസര്‍കോട്ടെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമായ ഉദുമയില്‍ ഇത്തവണ പുത്തന്‍ സ്ഥാനാര്‍ഥികളെ രംഗത്തിറക്കാനാണ് മുന്നണികളുടെ ശ്രമം. സിപിഎമ്മിന്‍റെ സിറ്റിങ് മണ്ഡലമായ ഇവിടെ വലിയ പോരാട്ടം... Kerala Assembly Elections 2021, Udma Assembly Constituency, LDF, IDF, BJP, K Kunhiraman

ഉദുമ∙ കാസര്‍കോട്ടെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമായ ഉദുമയില്‍ ഇത്തവണ പുത്തന്‍ സ്ഥാനാര്‍ഥികളെ രംഗത്തിറക്കാനാണ് മുന്നണികളുടെ ശ്രമം. സിപിഎമ്മിന്‍റെ സിറ്റിങ് മണ്ഡലമായ ഇവിടെ വലിയ പോരാട്ടം നടത്തിയാല്‍ കൂടെപോരുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍.
രണ്ടുതവണ ഉദുമക്കാര്‍ നിയമസഭയിലേക്ക് അയച്ച കെ.കുഞ്ഞിരാമനാണ് സിപിഎമ്മിന്‍റെ സിറ്റിങ് എംഎല്‍എ. കഴിഞ്ഞതവണ കോണ്‍ഗ്രസിലെ അതികായനായ കെ.സുധാകരനെ വരെ തോല്‍പ്പിച്ച ആത്മവിശ്വാസമാണ് ഇടതുമുന്നണിയുടെ കൈമുതല്‍. കെ.സുധാകരനു കഴിയാത്തത്, വേറെ ആര്‍ക്കും പറ്റുമെന്നാണ് സിപിഎമ്മിന്‍റെ അടക്കംപറച്ചില്‍. എന്നാല്‍ കോണ്‍ഗ്രസ് ഇത്തവണ സ്ഥാനാര്‍ഥിയേക്കാള്‍ കൂടുതല്‍ പ്രതീക്ഷ വയ്ക്കുന്നത് പെരിയ ഇരട്ടക്കൊലയിലാണ്.
കാരണം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കല്യോട്ട് ഉള്‍പ്പെടുന്നത് ഉദുമ മണ്ഡലത്തിലാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ വന്‍ മുന്നേറ്റം നടത്തിയിരുന്നു. എങ്കിലും സിപിഎമ്മില്‍നിന്ന് കോണ്‍ഗ്രസിന് പുല്ലൂര്‍–പെരിയ പഞ്ചായത്ത് പിടിച്ചെടുക്കാനായി. രണ്ട് തവണ മല്‍സരിച്ചതിനാല്‍ സിപിഎമ്മിന്‍റെ കെ.കുഞ്ഞിരാമന്‍ ഇത്തവണ മാറി നില്‍ക്കും.
അപ്പോള്‍ ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.എച്ച്.കുഞ്ഞമ്പു എന്നിവരാണ് പാര്‍ട്ടിയുടെ സാധ്യതാ പട്ടികയിലുള്ളത്. കോണ്‍ഗ്രസിനായി ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, കെപിസിസി സെക്രട്ടറി കെ.നീലകണ്ഠന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയില്‍. ഇടത്താണോ വലത്താണോ ഉദുമ എന്ന് പറയാന്‍ പറ്റാത്ത പോരാട്ടമാകും ഇത്തവണ മണ്ഡലത്തില്‍ ഉണ്ടാവുക.
English Summary: Kerala Assembly Election 2021 - Uduma Constituency roundup