കൊച്ചി∙ കസ്റ്റംസ് അടക്കമുള്ള ഏജൻസികൾ ജാഗരൂകമാവുകയും കാരിയർമാർ വിശ്വസ്തരല്ലാതാവുകയും ചെയ്തതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് സ്വർണക്കടത്തു സംഘങ്ങളുടെ മുന്നിൽ. കേരളത്തിലെ വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തുന്നവർക്ക് അടുത്തകാലത്തൊന്നുമില്ലാത്ത വിധം തിരിച്ചടിയാണു നേരിടേണ്ടി വരുന്നത്. അതിനിടെ ആലപ്പുഴ മാന്നാറിൽ

കൊച്ചി∙ കസ്റ്റംസ് അടക്കമുള്ള ഏജൻസികൾ ജാഗരൂകമാവുകയും കാരിയർമാർ വിശ്വസ്തരല്ലാതാവുകയും ചെയ്തതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് സ്വർണക്കടത്തു സംഘങ്ങളുടെ മുന്നിൽ. കേരളത്തിലെ വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തുന്നവർക്ക് അടുത്തകാലത്തൊന്നുമില്ലാത്ത വിധം തിരിച്ചടിയാണു നേരിടേണ്ടി വരുന്നത്. അതിനിടെ ആലപ്പുഴ മാന്നാറിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കസ്റ്റംസ് അടക്കമുള്ള ഏജൻസികൾ ജാഗരൂകമാവുകയും കാരിയർമാർ വിശ്വസ്തരല്ലാതാവുകയും ചെയ്തതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് സ്വർണക്കടത്തു സംഘങ്ങളുടെ മുന്നിൽ. കേരളത്തിലെ വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തുന്നവർക്ക് അടുത്തകാലത്തൊന്നുമില്ലാത്ത വിധം തിരിച്ചടിയാണു നേരിടേണ്ടി വരുന്നത്. അതിനിടെ ആലപ്പുഴ മാന്നാറിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കസ്റ്റംസ് അടക്കമുള്ള ഏജൻസികൾ ജാഗരൂകമാവുകയും കാരിയർമാർ വിശ്വസ്തരല്ലാതാവുകയും ചെയ്തതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് സ്വർണക്കടത്തു സംഘങ്ങളുടെ മുന്നിൽ. കേരളത്തിലെ വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തുന്നവർക്ക് അടുത്തകാലത്തൊന്നുമില്ലാത്ത വിധം തിരിച്ചടിയാണു നേരിടേണ്ടി വരുന്നത്. അതിനിടെ ആലപ്പുഴ മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നു തെളിഞ്ഞതോടെ വിഷയം വീണ്ടും ചർച്ചയാവുകയാണ്. കള്ളക്കടത്തും ഭീഷണിപ്പെടുത്തലും തട്ടിക്കൊണ്ടുപോകലുമെല്ലാമായി സിനിമാസ്റ്റൈലിലേക്കു മാറിയിരിക്കുന്നു സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങൾ.

കസ്റ്റംസിന്റെ കർശന പരിശോധന

ADVERTISEMENT

വിമാനത്താവളങ്ങളിൽ കസ്റ്റംസ് കർശന പരിശോധന തുടരുന്നതും ശക്തമാക്കിയതും കള്ളക്കടത്തുകാരുടെ നില പരുങ്ങലിലാക്കിയിട്ടുണ്ട്. സ്വർണം ദേഹത്ത് എവിടെയൊളിപ്പിച്ചാലും കണ്ടുപിടിക്കുമെന്ന നിലയാണിപ്പോൾ. സ്വർണത്തിനു വിലവർധിച്ചതോടെ ഒട്ടേറെ സംഘങ്ങൾ രംഗത്തു വന്നെങ്കിലും കസ്റ്റംസിനും പൊലീസിനും മുന്നിൽ പിടിച്ചുനിൽക്കാനാകാതെ സ്ഥലംവിടേണ്ടി വന്നു. അമിതലാഭം പ്രതീക്ഷിച്ചു പുതുതായി രംഗത്തെത്തിയ പലരുടെയും കള്ളക്കടത്തു പരീക്ഷണങ്ങളെല്ലാം പരാജയപ്പെട്ടു. കോടികളുടെ നഷ്ടമാണിവർക്കുണ്ടായത്. നഷ്ടം നികത്താനും പിടിച്ചു നിൽക്കാനുമായി പലരും ഇൻഫോർമർമാരാവുകയും അറിയുന്ന വിവരം കസ്റ്റംസ് ഉദ്യോഗസ്ഥർക്കു ചോർത്തുകയും ചെയ്തു. ഇതോടെ, നേരത്തെയുണ്ടായിരുന്ന കള്ളക്കടത്തു സംഘങ്ങൾക്കും വെല്ലുവിളിയേറി.

കടത്ത് പിടിക്കാൻ ഡേറ്റ അനാലിസിസ്

ഗൾഫ് സെക്ടറിൽ സ്ഥിരമായി യാത്ര ചെയ്യുന്നവരുടെ ഡേറ്റ വിശദമായി പഠിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇപ്പോൾ യാത്രക്കാരെ നിരീക്ഷിക്കുന്നത്. രഹസ്യവിവരം ഇല്ലാതെതന്നെ കള്ളക്കടത്തു പിടികൂടാൻ ഇതിലൂടെ കസ്റ്റംസിനു സാധിക്കുന്നുണ്ട്. ഇത്, കള്ളക്കടത്തു സംഘങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുമുണ്ട്. കള്ളക്കടത്തുകാരുമായുള്ള അടുപ്പം കാരണം കോഴിക്കോട് വിമാനത്താവളത്തിൽ ഒൻപത് കസ്റ്റംസ് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. അതോടെ കടത്തിന് സഹായവുമായി നിന്ന മറ്റ് ഉദ്യോഗസ്ഥരും പതിയെ പിൻവലിയാൻ തുടങ്ങി. കള്ളക്കടത്തുകാർക്കു സഹായം ചെയ്യാൻ ആരുമിപ്പോൾ മുന്നോട്ടു വരുന്നില്ലെന്നാണു ലഭിക്കുന്ന വിവരം. വൻകിട കള്ളക്കടത്തു സംഘങ്ങൾക്ക് ഇതുണ്ടാക്കിയ തിരിച്ചടി ചെറുതല്ല.

കേസുമായി ഇഡിയും എൻഐഎയും

ADVERTISEMENT

നേരത്തെ കസ്റ്റംസ് മാത്രമാണു സ്വർണക്കടത്തുകാരുടെ പിറകെയുണ്ടായിരുന്നതെങ്കിൽ, ഇപ്പോൾ ഇഡിയും എൻഐഎയും ഐബിയുമൊക്കെയുണ്ട്. സ്വർണക്കടത്തിൽ ഇഡി കേസെടുക്കാൻ തുടങ്ങിയതും കള്ളക്കടത്തു സംഘങ്ങളെയും കാരിയർമാരെയും വിഷമസന്ധിയിലാഴ്ത്തി. തിരുവനന്തപുരം നയതന്ത്ര ബഗേജ് സ്വർണക്കടത്തോടെയുണ്ടായ മാറ്റമാണിത്. സ്വർണക്കടത്തു രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്നെന്നു പറഞ്ഞാണ് എൻഐഎ നയതന്ത്ര ബഗേജ് കടത്തിൽ കേസെടുത്തിരിക്കുന്നത്. ഏതു കള്ളക്കടത്തു കേസിലും എൻഐഎക്ക് ഇതേ വകുപ്പ് ഉപയോഗിക്കാവുന്നതേയുള്ളു. നയതന്ത്ര ബാഗേജ് കടത്തിൽ ഉൾപ്പെട്ടവരിൽ അധികം പേരും കസ്റ്റംസിന്റെ മാത്രമല്ല എൻഐഎ, ഇഡി കേസുകളിലും പ്രതികളാണ്. പല കോടതികളിൽ കയറിയിറങ്ങേണ്ടി വരുന്നുവെന്നു ചുരുക്കം. സ്വർണക്കടത്തിൽ ഭീകരതയും രാജ്യവിരുദ്ധതയുമൊക്കെ ആരോപിക്കുന്നതിലൂടെ ഉണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങളും കള്ളക്കടത്തു സംഘങ്ങൾക്കും കാരിയർമാർക്കുമേറ്റ കനത്ത തിരിച്ചടിയാണ്.

ചതിക്കുന്ന കാരിയർമാർ

നേരത്തെ വിശ്വാസ്യതയായിരുന്നു സ്വർണക്കടത്തിന്റെ മുഖമുദ്ര. ഇപ്പോഴത് ചതിയാണ്. ജാമ്യം ലഭിക്കുന്നതിനും കൊഫെപോസ തടങ്കൽ ഒഴിവാക്കുന്നതിനുമായി കള്ളക്കടത്തു സ്വർണത്തിന്റെ വില ഒരു കോടി രൂപയിൽ താഴെ നിർത്തണം. വില വർധിച്ചതോടെ, സ്വർണം 2 കിലോഗ്രാമിൽ താഴെ നിർത്തേണ്ടി വരും. മൂന്നും നാലും കിലോഗ്രാമാണു കാരിയർമാർ കടത്തിയിരുന്നത്. ഇതോടെ, കൂടുതൽ കാരിയർമാർ വേണമെന്ന നില വന്നു. ചെലവും വർധിച്ചു. വിശ്വസ്തരായ കാരിയർമാരെ കണ്ടെത്താനുള്ള സാവകാശം ലഭിക്കാതായതോടെ, കിട്ടിയവരുടെയൊക്കെ കയ്യിൽ സ്വർണം കൊടുത്തുവിടേണ്ട നിലവന്നു. നാട്ടിലെ, പല ക്വട്ടേഷൻ സംഘങ്ങളും ഈ അവസരം നന്നായി മുതലാക്കുകയും ചെയ്തു.

ഇവരുടെ സംഘാംഗങ്ങളെയും അടുപ്പക്കാരെയുമൊക്കെ യുഎഇയിലേക്കും സൗദിയിലേക്കും അയച്ച് കാരിയർമാരാക്കി. വഴിക്കുവച്ചു തന്നെ സ്വർണം അടിച്ചു മാറ്റി കാരിയർമാർ മുങ്ങി. ക്വട്ടേഷൻ സംഘങ്ങളുടെ പിന്തുണയുള്ളതിനാൽ, സ്വർണക്കടത്തുകാർക്ക് ഇവരിൽനിന്നു സ്വർണം തിരിച്ചുപിടിക്കുക എളുപ്പവുമല്ല. സ്ത്രീകളടക്കമുള്ള കാരിയർമാരാണ് ഇങ്ങനെ സ്വർണവുമായി മുങ്ങുന്നത്. മലബാർ മേഖലയിലാകട്ടെ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ചില പ്രതികളുടെ നേതൃത്വത്തിലാണു കാരിയർമാർക്കു സംരക്ഷണം നൽകുന്നത്. ചതി വൻതോതിൽ വർധിച്ചതായും ക്വട്ടേഷൻ സംഘങ്ങളെ ഏൽപിച്ചിട്ടു പോലും തിരിച്ചുപിടിക്കാൻ കഴിയുന്നില്ലെന്നും സ്വർണക്കടത്തു സംഘങ്ങൾ പറയുന്നു. കാരിയർമാർക്കും ഗുണ്ടാസംഘങ്ങൾക്കും വൻ ലാഭമാണിതിൽ.

ADVERTISEMENT

സംസ്ഥാനത്തിന്റെ പല ഭാഗത്തും സ്വർണക്കടത്തുമായി ബന്ധപ്പെട്ട പല തർക്കങ്ങളും നിലവിൽ നടക്കുന്നുണ്ട്. തട്ടിക്കൊണ്ടു പോകലും വിവാദങ്ങളുമൊക്കെ ചിലതു മാത്രം. നഷ്ടപ്പെട്ട സ്വർണം തിരിച്ചെടുക്കാൻ, നഷ്ടപ്പെട്ട സ്വർണത്തിന്റെ 20% വരെ ക്വട്ടേഷൻ സംഘങ്ങൾക്കു വാഗ്ദാനം ചെയ്തവരുണ്ട്. എന്നിട്ടും കാലു മാറിയ ക്വട്ടേഷൻ സംഘങ്ങളുണ്ടെന്നു സ്വർണക്കടത്തു സംഘങ്ങളുമായി ബന്ധപ്പെട്ടവർ പറയുന്നു.

എന്നാലും നിൽക്കില്ല

തൽക്കാലം തിരിച്ചടികളുണ്ടെങ്കിലും സ്വർണക്കടത്തു നിലയ്ക്കില്ലെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. തലവേദനയോർത്തു പലരും രംഗം വിട്ടേക്കാം. പക്ഷേ, ഗൾഫ് രാജ്യങ്ങളിൽ ഹവാല ശ‍ൃംഖലയുള്ളിടത്തോളം കേരളത്തിലേക്കു സ്വർണക്കടത്തും തുടരും. ഹവാലയുടെയും സ്വർണക്കടത്തിന്റെയും ലാഭം, മോഹിപ്പിക്കുന്ന തിളക്കവുമായി നിൽക്കുമ്പോൾ ഹവാലക്കള്ളക്കടത്തു സംഘങ്ങള്‍ പൂർണമായി പിന്മാറില്ലെന്നത് അന്വേഷണ ഉദ്യോഗസ്ഥർക്കും പകൽപോലെ വ്യക്തമാണ്.

English Summary: Money laundering, Kidnapping, Threatening, Quotation, Carriers... What Kerala's Gold Smuggling Cases Reveals