കാണാതായ യുഎഇ കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷ് തിരിച്ചെത്തി
തിരുവനന്തപുരം∙ കാണാതായ യുഎഇ കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷ് വീട്ടിൽ തിരിച്ചെത്തി. പുലർച്ചെ ഒന്നരയോടെയാണ് കുഴിവിളയിലെ വീട്ടിൽ ജയഘോഷ് എത്തിയത്. പഴനിയിൽ പോയിരിക്കുകയായിരുന്നുവെന്നാണ്... UAE Consulate former gunman Jayagosh returns to home

തിരുവനന്തപുരം∙ കാണാതായ യുഎഇ കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷ് വീട്ടിൽ തിരിച്ചെത്തി. പുലർച്ചെ ഒന്നരയോടെയാണ് കുഴിവിളയിലെ വീട്ടിൽ ജയഘോഷ് എത്തിയത്. പഴനിയിൽ പോയെന്നാണ് ബന്ധുക്കളോടു പറഞ്ഞത്. പൊലീസ് മൊഴിയെടുക്കും. ഇയാളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ തുമ്പ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാൾ തിരിച്ചെത്തിയത്.
ചൊവ്വാഴ്ച രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ചതിനുശേഷമാണ് ജയഘോഷിനെ കാണാതായത്. മൊബൈൽ സ്വിച്ച് ഓഫായിരുന്നു. ജയഘോഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ നേമം പൊലീസ് കണ്ടെത്തിയിരുന്നു. സ്കൂട്ടറിനുള്ളിൽനിന്നും ജയഘോഷ് എഴുതിയെന്ന് കരുതുന്ന കുറിപ്പും പൊലീസിന് ലഭിച്ചു.
സ്വർണക്കടത്ത് അന്വേഷണം നടക്കവേ കഴിഞ്ഞ ജൂലൈയ് 16ന് രാത്രി ജയഘോഷിനെ കാണാതായെങ്കിലും പിറ്റേന്ന് വീട്ടിനടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നും കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പിന്നീട് ജയഘോഷിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
English Summary: UAE Consulate former gunman Jayagosh returns to home