മന്ത്രിയെ ഷൂവെറിഞ്ഞ ഇതാലിയ നായകൻ; ‘മോദി സ്റ്റേഡിയം’ പേരു മാറ്റാനും എഎപി
കന്നി മത്സരത്തിൽ 20 ലക്ഷത്തിലേറെ വോട്ട്. അതും ആകെ 6 കോർപറേഷനുകളിൽനിന്ന്. സൂറത്ത് കോർപറേഷനിൽ 27 സീറ്റ്. ആംആദ്മി പാർട്ടി ഗുജറാത്തിൽ ശരിക്കും ഓളം സൃഷ്ടിച്ചു. സന്തോഷം പ്രകടിപ്പിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ റോഡ്ഷോ സംഘടിപ്പിച്ചിരിക്കുകയാണു പാർട്ടി. കോൺഗ്രസിന്റെ ഇടം Gujarat Election | AAP | Manorama News
കന്നി മത്സരത്തിൽ 20 ലക്ഷത്തിലേറെ വോട്ട്. അതും ആകെ 6 കോർപറേഷനുകളിൽനിന്ന്. സൂറത്ത് കോർപറേഷനിൽ 27 സീറ്റ്. ആംആദ്മി പാർട്ടി ഗുജറാത്തിൽ ശരിക്കും ഓളം സൃഷ്ടിച്ചു. സന്തോഷം പ്രകടിപ്പിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ റോഡ്ഷോ സംഘടിപ്പിച്ചിരിക്കുകയാണു പാർട്ടി. കോൺഗ്രസിന്റെ ഇടം Gujarat Election | AAP | Manorama News
കന്നി മത്സരത്തിൽ 20 ലക്ഷത്തിലേറെ വോട്ട്. അതും ആകെ 6 കോർപറേഷനുകളിൽനിന്ന്. സൂറത്ത് കോർപറേഷനിൽ 27 സീറ്റ്. ആംആദ്മി പാർട്ടി ഗുജറാത്തിൽ ശരിക്കും ഓളം സൃഷ്ടിച്ചു. സന്തോഷം പ്രകടിപ്പിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ റോഡ്ഷോ സംഘടിപ്പിച്ചിരിക്കുകയാണു പാർട്ടി. കോൺഗ്രസിന്റെ ഇടം Gujarat Election | AAP | Manorama News
കന്നി മത്സരത്തിൽ 20 ലക്ഷത്തിലേറെ വോട്ട്. അതും ആകെ 6 കോർപറേഷനുകളിൽനിന്ന്. സൂറത്ത് കോർപറേഷനിൽ 27 സീറ്റ്. ആംആദ്മി പാർട്ടി ഗുജറാത്തിൽ ശരിക്കും ഓളം സൃഷ്ടിച്ചു. സന്തോഷം പ്രകടിപ്പിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ റോഡ്ഷോ സംഘടിപ്പിച്ചിരിക്കുകയാണു പാർട്ടി. കോൺഗ്രസിന്റെ ഇടം ആണ് ആംആദ്മി നേടിയതെങ്കിലും ബിജെപിക്കാണു തലവേദന. കോൺഗ്രസിന്റെ മൃദു സമീപനം ആവില്ല ആംആദ്മി സ്വീകരിക്കുക. മന്ത്രിക്കു നേരെ ഷൂ എറിഞ്ഞ ഗോപാൽ ഇതാലിയ ആണ് നേതാവ് എന്നതുതന്നെ കാരണം.
അഴിമതിക്കെതിരെ ഷൂ
2017 ജൂണിൽ ആയിരുന്നു സംഭവം. അഴിമതിക്കെതിരെ പൊരുതുന്ന പൊതുപ്രവർത്തകനാണു ഗോപാൽ ഇതാലിയ. താൻ അറിയിച്ച ഒരു അഴിമതിക്കേസിൽ നടപടിയെടുത്തില്ല എന്നാരോപിച്ച് ഗോപാൽ ഇതാലിയ (33) ആഭ്യന്തരമന്ത്രി പ്രദീപ് സിങ് ജഡേജയ്ക്കു നേരെ ഷൂ എറിഞ്ഞു. പൊലീസ് പിടികൂടി ശിക്ഷിച്ചെങ്കിലും സംഭവത്തോടെ ഗോപാൽ ശ്രദ്ധേയനായി. അഴിമതിക്കെതിരെ പൊരുതുന്നതിനു സർക്കാർ ജോലി രാജിവച്ചയാളാണ് ഇതാലിയ. കഴിഞ്ഞ വർഷം ഇതാലിയയെ ഗുജറാത്ത് ആംആദ്മി പാർട്ടിയുടെ അധ്യക്ഷനായി നിയമിച്ചു. ‘ടെസ്റ്റ് ഡോസ്’ ആയാണ് 6 കോർപറേഷനുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിനെ പാർട്ടി കണ്ടത്.
ഞെട്ടിച്ച സൂറത്ത്
പായൽ പട്ടേൽ 22 വയസ്സുള്ള പെൺകുട്ടിയാണ്. സൂറത്തിലെ പൂർണ വെസ്റ്റിൽ ബിജെപി, കോൺഗ്രസ് സ്ഥാനാർഥികളെ തോൽപ്പിച്ച പായലിന്റെ ഭൂരിപക്ഷം 25,000 വോട്ട്. ജയിച്ച മിക്ക സ്ഥാനാർഥികൾക്കും നല്ല ഭൂരിപക്ഷമാണ്. 27 സീറ്റ് നേടി കോർപറേഷനിലെ പ്രതിപക്ഷമായതോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ലൈൻ തുടങ്ങും എന്ന ആദ്യ വാഗ്ദാനം പാർട്ടി നൽകിക്കഴിഞ്ഞു. സൂറത്തിൽ പാർട്ടി 28% വോട്ട് നേടി. സീറ്റുകൾ നേടിയില്ലെങ്കിലും മറ്റു കോർപറേഷനുകളിലും പാർട്ടി സാന്നിധ്യമറിയിച്ചു.
അഹമ്മദാബാദിൽ 8000 മുതൽ 27,000 വരെ വോട്ടുകൾ പല മണ്ഡലത്തിലും നേടി. 7% വോട്ടാണിത്. രാജ്കോട്ട് കോർപറേഷനിൽ 17% വോട്ടുണ്ട്. ഭാവ് നഗറിൽ 7%, ജാംനഗർ 8%, വഡോദര 2% എന്നിങ്ങനെയാണു വോട്ട്. ആംആദ്മി അധികാരത്തിൽ വരികയാണെങ്കിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേര് സർദാർ പട്ടേൽ സ്റ്റേഡിയം എന്നാക്കി മാറ്റുമെന്നു പ്രഖ്യാപിച്ചു ഗോപാൽ ഇതാലിയ ബിജെപിയെ അലോസരപ്പെടുത്തിക്കഴിഞ്ഞു.
സൂറത്തിൽ സംഭവിച്ചത്
ഡയമണ്ട് വ്യവസായത്തിനു പേരുകേട്ടതാണു സൂറത്ത് നഗരം. ജിഎസ്ടി നടപ്പാക്കിയതിലെ പാളിച്ചകളെ തുടർന്നു സർക്കാരിനെതിരെ രോഷപ്രകടനം പരസ്യമായ നഗരം കൂടിയാണിത്. നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും അധികാരത്തിൽ വരാമെന്നു കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിന് 3 ദിവസം മുൻപു വ്യവസായികളുമായി ബിജെപി ചർച്ച നടത്തുകയും അവരുടെ ആശങ്കകൾ പരിഹരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ഇതോടെ കോൺഗ്രസിന്റെ സാധ്യത മങ്ങി. ആം ആദ്മി ശക്തമായി രംഗത്തുവരികയും ചെയ്തു. ആം ആദ്മി നേടിയ 27 സീറ്റിൽ 25 എണ്ണവും കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്നതാണ്. കോൺഗ്രസ് കസേര മാറിക്കൊടുത്തു എന്നു ചുരുക്കം. 1995നു ശേഷം ആദ്യമായാണ് ഇത്രവലിയ പരാജയം കോൺഗ്രസിനുണ്ടായത്.
ബിജെപിക്ക് ക്ഷീണം
തിരഞ്ഞെടുപ്പിനു മുൻപ് ആംആദ്മി പാർട്ടിയെ ബിജെപി എഴുതിത്തള്ളിയിരുന്നു. ‘അവർക്ക് മുഴുവൻസീറ്റിലും കെട്ടിവച്ച പണം നഷ്ടപ്പെടും’ എന്നായിരുന്നു മുഖ്യമന്ത്രി വിജയ് രൂപാണി മാധ്യമങ്ങളോടു പറഞ്ഞത്. ഇപ്പോഴാകട്ടെ ആംആദ്മി ബിജെപിക്ക് അല്ല, കോൺഗ്രസിനാണ് ക്ഷീണം വരുത്തുകയെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ബിജെപി വൻവിജയം നേടുമെന്ന രൂപാണിയുടെ പ്രവചനം ശരിയായി. 572 സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്കു നേട്ടമുണ്ടാക്കാനായി. 389ൽനിന്ന് സീറ്റുകൾ 483 ആയി.
ഡൽഹിയിലെ ആംആദ്മി ഭരണം ഗുജറാത്തികൾക്കിടയിലും മതിപ്പുണ്ടാക്കിയിട്ടുണ്ടെന്നതാണു ബിജെപിയെ ആകുലപ്പെടുത്തുന്നത്. ഡൽഹിയിലെ പോലെ നല്ല സ്കൂൾ, നല്ല ആശുപത്രി, നല്ല വൈദ്യുതി സംവിധാനം എന്നിവയാണു ലക്ഷ്യമെന്നു കേജ്‌രിവാൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് അവർ ലക്ഷ്യമിടുന്നത്. ഈസി വാക്കോവർ ഇനി നടക്കില്ലെന്നു ബിജെപി മനസ്സിലാക്കുന്നു. കൂടാതെ ചെറുപ്പക്കാരാണ് ആംആദ്മിയുെട പ്രവർത്തകർ എന്നതും അവരെ അലോസരപ്പെടുത്തുന്നുണ്ട്.
കോൺഗ്രസിന്റെ ‘ആത്മഹത്യ’
തിരഞ്ഞെടുപ്പു നടന്ന 200 സീറ്റിലെങ്കിലും കോൺഗ്രസ് സ്ഥാനാർഥികൾ തോൽവി ചോദിച്ചുവാങ്ങുകയായിരുന്നു. ചില സ്ഥലത്തു യഥാസമയം നോമിനേഷൻ നൽകിയില്ല, മറ്റു ചില സ്ഥലങ്ങളിൽ ആരാണു സ്ഥാനാർഥി എന്ന കാര്യത്തിൽ തർക്കം, പലയിടത്തും പണം വാങ്ങി സീറ്റു നൽകിയെന്ന ആരോപണം. കഴിഞ്ഞ തവണ 174 സീറ്റു നേടിയ സ്ഥലത്ത് ഇത്തവണ കോൺഗ്രസിനു കിട്ടിയത് 55 സീറ്റു മാത്രം.
സൂറത്തിൽ ഒന്നിലേറെ സ്ഥാനാർഥികൾക്കു കെട്ടിവച്ച പണം നഷ്ടമായി. പണ്ടേതന്നെ ബിജെപിയുടെ ബി ടീം എന്ന ആക്ഷേപം കോൺഗ്രസ് നേരിടുന്നുണ്ട്. ബിജെപിക്കു ബദലായി തങ്ങളല്ല എന്നു വരുന്നതു കോൺഗ്രസിനെ പിന്നോട്ടടിക്കാം. അസദുദീൻ ഉവൈസിയുടെ എഐഎംഐഎം പാർട്ടിക്ക് അഹമ്മദാബാദ് കോർപറേഷനിൽ സീറ്റുകിട്ടിയതിന്റെ ക്ഷീണവും കോൺഗ്രസിനാണ്. മുസ്‍ലിം വോട്ടർമാർ കൈവിടുന്നു എന്നതിന്റെ സൂചനയാണിത്.
English Summary: Gujarat Civic Polls: AAP Gains Strength, BJP Strengthens Hold in State