മുംബൈ∙ മൂന്നു ചതുരശ്ര മീറ്റര്‍ സ്വകാര്യ സ്ഥലം, പഞ്ഞിക്കിടക്ക, തലയിണ, കിടക്കവിരി, പുതപ്പ്; ഇന്ത്യന്‍ ബാങ്കുകളില്‍നിന്നു കോടികള്‍ തട്ടിച്ച് ലണ്ടനിലേക്കു കടന്ന വജ്രവ്യാപാരിക്കു വേണ്ടി | Nirav Modi, PNB Scam, Arthur Road Jail, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ മൂന്നു ചതുരശ്ര മീറ്റര്‍ സ്വകാര്യ സ്ഥലം, പഞ്ഞിക്കിടക്ക, തലയിണ, കിടക്കവിരി, പുതപ്പ്; ഇന്ത്യന്‍ ബാങ്കുകളില്‍നിന്നു കോടികള്‍ തട്ടിച്ച് ലണ്ടനിലേക്കു കടന്ന വജ്രവ്യാപാരിക്കു വേണ്ടി മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ സജ്ജമാക്കുന്ന സ്‌പെഷല്‍ സെല്ലിലെ സൗകര്യങ്ങളാണിവ. നീരവിനെ മുംബൈയില്‍ എത്തിച്ചാല്‍ അതീവസുരക്ഷയുള്ള ജയിലിലെ 12-ാം ബാരക്കിലെ മൂന്നു സെല്ലുകളിലൊന്നിലാവും പ്രവേശിപ്പിക്കുക.

നീരവിനു വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജയില്‍ അധികൃതര്‍ പറഞ്ഞു. കൂടുതല്‍ തടവുകാര്‍ ഇല്ലാത്ത സെല്ലിലാവും നീരവിനെ പാര്‍പ്പിക്കുക. ആവശ്യത്തിനു വെളിച്ചം, ശുദ്ധവായു, സാധനങ്ങള്‍ വയ്ക്കാനുള്ള സ്ഥലം എന്നിവ ഉറപ്പുവരുത്തുമെന്നും അധികൃതര്‍ പറഞ്ഞു. നീരവിനു വേണ്ടി സജ്ജമാക്കിയിരിക്കുന്ന സെല്ലിന്റെ സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ 2019ല്‍ തന്നെ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങള്‍ യുകെ കോടതിയെ ധരിപ്പിച്ചിട്ടുമുണ്ട്. 

ADVERTISEMENT

രണ്ടു വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ നീരവിനെ ഇന്ത്യയിലേക്കു നാടുകടത്താമെന്നു യുകെ കോടതി കഴിഞ്ഞ ദിവസം വിധി പ്രഖ്യാപിച്ചിരുന്നു. 2019 മാര്‍ച്ചില്‍ അറസ്റ്റിലായതു മുതല്‍ ലണ്ടനിലെ ജയിലിലാണ് 49കാരനായ നീരവ് മോദി.

English Summary: "Preparations Completed": Mumbai's High-Security Arthur Road Jail Awaits Nirav Modi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT