പിൻവാതിൽ നിയമനം: യൂത്ത് ലീഗിന്റെ സഹനസമരം സമാപിച്ചു
കോഴിക്കോട്∙ പിൻവാതിൽ നിയമനത്തിനെതിരെ ഉദ്യോഗാർഥികൾ നടത്തുന്ന പ്രക്ഷോഭ പരിപാടികൾക്ക് പിന്തുണയുമായി യൂത്ത് ലീഗ് പത്തു ദിവസമായി കോഴിക്കോട് | Muslim Youth League | Backdoor Appointment | PK Firos | Kozhikode | Manorama Online

കോഴിക്കോട്∙ പിൻവാതിൽ നിയമനത്തിനെതിരെ ഉദ്യോഗാർഥികൾ നടത്തുന്ന പ്രക്ഷോഭ പരിപാടികൾക്ക് പിന്തുണയുമായി യൂത്ത് ലീഗ് പത്തു ദിവസമായി കോഴിക്കോട് കലക്ട്രേറ്റിനു മുന്നിൽ നടത്തിവന്ന സഹനസമരം സമാപിച്ചു. ജോലിക്കു വേണ്ടി സമരം ചെയ്യുന്ന യുവാക്കൾക്ക് വേണ്ടി പോരാട്ടം തുടരുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു.
ഉദ്യോഗാർഥികൾ ഉന്നയിച്ച വിഷയം ജനകീയ കോടതിയിൽ ജനങ്ങൾ വിചാരണ ചെയ്യും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉദ്യോഗാർഥികളുമായി ചർച്ചയാകാമെന്ന മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പിനെ ഭയന്നിട്ടാണ് മുഖ്യമന്ത്രിയുടെ പുതിയ നിലപാടെന്നും ഫിറോസ് പറഞ്ഞു.
നജീബ് കാന്തപുരം, എം.എ.സമദ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂർ, ജില്ല പ്രസിഡന്റ് സാജിദ് നടുവണ്ണൂർ തുടങ്ങിയവർ പ്രസംഗിച്ചു.
English Sumamry: Youth League Protest Against Backdoor Appointment is over