കൊച്ചി∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത്, ലൈഫ് മിഷൻ കമ്മിഷൻ, ഡോളർ കടത്തു കേസുകളിൽ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറലായിരുന്ന ജമാൽ ഹുസൈൻ | Gold Smuggling | Jamal Hussain Al Sabi | Kerala Gold Smuggling Case | UAE Consulate | NIA | Manorama Online

കൊച്ചി∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത്, ലൈഫ് മിഷൻ കമ്മിഷൻ, ഡോളർ കടത്തു കേസുകളിൽ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറലായിരുന്ന ജമാൽ ഹുസൈൻ | Gold Smuggling | Jamal Hussain Al Sabi | Kerala Gold Smuggling Case | UAE Consulate | NIA | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത്, ലൈഫ് മിഷൻ കമ്മിഷൻ, ഡോളർ കടത്തു കേസുകളിൽ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറലായിരുന്ന ജമാൽ ഹുസൈൻ | Gold Smuggling | Jamal Hussain Al Sabi | Kerala Gold Smuggling Case | UAE Consulate | NIA | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത്, ലൈഫ് മിഷൻ കമ്മിഷൻ, ഡോളർ കടത്തു കേസുകളിൽ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽ സാബിയുടെ പങ്കാളിത്തം സംബന്ധിച്ചു കൂടുതൽ തെളിവുകൾ ശേഖരിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമം തുടങ്ങി. ജമാൽ ഹുസൈന്റെ നീക്കങ്ങൾ സംബന്ധിച്ച് അദ്ദേഹത്തിന്റെ ഗൺമാനായിരുന്ന സിവിൽ പൊലീസ് ഓഫിസർ ജയഘോഷ് അന്വേഷണ സംഘങ്ങൾക്കു വിവരങ്ങൾ കൈമാറിയിരുന്നു. തിരുവനന്തപുരം വിമാനത്താവളം ഒഴിവാക്കി പലപ്പോഴും ജമാൽ ഹുസൈൻ കൊച്ചി രാജ്യാന്തര വിമാനത്താവളം വഴിയാണ് വിദേശത്തേക്കു സഞ്ചരിച്ചിരുന്നത്.

കോവിഡ് രോഗം റിപ്പോർട്ട് ചെയ്തതിനു ശേഷം ജമാൽ ഹുസൈനും കോൺസുലേറ്റിലെ മറ്റ് ഉദ്യോഗസ്ഥരും ദുബായിലേക്കു മടങ്ങിപ്പോയതും കൊച്ചി വഴിയാണ്. പല തവണ ജമാലിനെ കൊച്ചിയിലേക്ക് അനുഗമിച്ചിട്ടുണ്ടെന്നും ജയഘോഷ് മൊഴി നൽകി. നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസ് പുറത്തുവന്ന ഉടനെ ജയഘോഷ് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. കള്ളക്കടത്തു സ്വർണം ഏറ്റുവാങ്ങാൻ കേസിലെ മുഖ്യപ്രതി പി.എസ്.സരിത്ത് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുമ്പോൾ പലപ്പോഴും ഒപ്പമുണ്ടായിരുന്നതായും ജയഘോഷ് മൊഴി നൽകി. ഇതേ തുടർന്നു ജയഘോഷിനെ സസ്പെൻഡ് ചെയ്തിരുന്നു.

ADVERTISEMENT

കോൺസുലേറ്റിലെ ഇന്ത്യക്കാരായ ജീവനക്കാർ, ഗൺമാൻ ജയഘോഷ്, സ്വർണക്കടത്ത് കേസ് പ്രതികളായ പി.എസ്.സരിത്ത്, സന്ദീപ് നായർ, സ്വപ്ന സുരേഷ്, സന്തോഷ് ഈപ്പൻ എന്നിവർ നൽകിയ മൊഴികളും ജമാൽ ഹുസൈനെതിരാണ്. കുറ്റകൃത്യത്തിൽ ജമാലിന്റെ പങ്കാളിത്തം സംബന്ധിച്ച കൂടുതൽ തെളിവെടുപ്പിനായി ന്യൂഡൽഹിയിലെ സ്ഥാനപതി കാര്യാലയം വഴി യുഎഇ ഭരണകൂടത്തിന് ഇന്ത്യ അഭ്യർഥന കൈമാറും. എത്രയും വേഗം ജമാൽ ഹുസൈന്റെ മൊഴി രേഖപ്പെടുത്താനുള്ള പരിശ്രമത്തിലാണ് എൻഐഎ.

നയതന്ത്ര സ്വർണക്കടത്തും ജമാൽ ഹുസൈനും

ADVERTISEMENT

ലോകത്തുതന്നെ ആദ്യമായാണ് ഒരു വിദേശരാജ്യത്തിന്റെ കോൺസുലേറ്റ് വിലാസത്തിലെത്തിയ നയതന്ത്ര ബാഗേജിൽനിന്നു കസ്റ്റംസ് കള്ളക്കടത്തു സ്വർണം പിടികൂടിയ കേസ് റജിസ്റ്റർ ചെയ്യുന്നത്. ആ അർഥത്തിൽ, 2020 ജൂലൈ 5 ആഗോള കള്ളക്കടത്ത് ചരിത്രത്തിലെ ‘ഗോൾഡൻ ലെറ്റേഴ്സ് ഡേ’യാണ്. അന്നാണു ബാഗേജ് തുറന്ന് 14 കോടി രൂപ വിലമതിക്കുന്ന 30 കിലോഗ്രാം കള്ളക്കടത്തു സ്വർണം കസ്റ്റംസ് പുറത്തെടുത്തത്. 

തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ഷാർ ദ് അഫയേഴ്സ് റഷീദ് ഖമീസ് അൽ ഷിമ്‌ലിയുടെ വിലാസത്തിലാണു ജൂൺ 30 ന് 79 കിലോഗ്രാം തൂക്കമുള്ള ഭക്ഷണസാധനങ്ങളും ഷൂസും യന്ത്രസാമഗ്രികളും അടുങ്ങുന്ന ബാഗേജ് എത്തിയത്. പതിവായി യുഎഇ കോൺസുലേറ്റിനു വേണ്ടി ഇത്തരം ബാഗേജുകൾ ഏറ്റുവാങ്ങാനെത്താറുള്ള അവരുടെ മുൻ പിആർഒ പി.എസ്.സരിത്ത് അന്നുമെത്തി. വിയന്ന കൺവൻഷന്റെ രാജ്യാന്തര ഉടമ്പടി പ്രകാരം എംബസികളിലേക്കും കോൺസുലേറ്റുകളിലേക്കും വരുന്ന നയതന്ത്ര ബാഗേജുകൾക്ക് കസ്റ്റംസ് പരിശോധനയിൽനിന്നു പരിരക്ഷയുണ്ട്. 

ADVERTISEMENT

സാധാരണ തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാർഗോ കോംപ്ലക്സിൽ കോൺസുലേറ്റിന്റെ കത്ത് ഹാജരാക്കി പി,എസ്.സരിത്ത് തന്നെയാണ് ഡിപ്ലോമാറ്റിക് ബാഗേജുകൾ കസ്റ്റംസ് പരിശോധന ഒഴിവാക്കി ഏറ്റുവാങ്ങി പുറത്തേക്കു കൊണ്ടുപോകാറുള്ളത്. പക്ഷേ പതിവില്ലാതെ ബില്ലിങ്ങിലെ ചില നിസ്സാര പിഴവുകൾ ചൂണ്ടിക്കാട്ടി ബാഗേജ് അന്നു കസ്റ്റംസ് തടഞ്ഞുവച്ചു. 

അടുത്ത ദിവസങ്ങളിൽ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ബാഗേജ് വിട്ടുകിട്ടാൻ കടുത്ത സമ്മർദ്ദം പലവഴിക്കും ചെലുത്തി. ഡിപ്ലോമാറ്റിക് പദവിയുടെ കരുത്തും അധികാരവും അവർ തുടർച്ചയായി പ്രയോഗിച്ചു കൊണ്ടിരുന്നു. കോൺസൽ ജനറലായിരുന്ന സർവപ്രതാപിയായ ജമാൽ ഹുസൈൻ അൽ സാബി ഇടപെട്ടെങ്കിലും ഇത്തവണ വിലപ്പോയില്ല. അദ്ദേഹത്തിന്റെ മുൻ സെക്രട്ടറിയും കോൺസുലേറ്റിലെ മുഖ്യകാര്യസ്ഥയുമായിരുന്ന സ്വപ്ന പ്രഭാ സുരേഷിനെ മുന്നിൽ നിർത്തിയായിരുന്നു ജമാൽ ഹുസൈന്റെ സാമ്പത്തിക ഇടപാടുകളെന്നാണു കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ.

English Summary: Kerala Gold Smuggling Case: NIA to Question UAE Consulate General Jamal Hussain Al-Sabi