ന്യൂഡൽഹി∙ രാജ്യത്തെ ജനാധിപത്യത്തിനായുള്ള പ്രധാന പോരാട്ടങ്ങളിലൊന്ന് ബംഗാളിൽ നടക്കുമെന്ന് തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. മാർച്ച് 27 ന് നടക്കുന്ന നിയമസഭാ | Prashant Kishor | Bengal Polls | West Bengal Assembly Elections 2021 | Trinamool Congress | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യത്തെ ജനാധിപത്യത്തിനായുള്ള പ്രധാന പോരാട്ടങ്ങളിലൊന്ന് ബംഗാളിൽ നടക്കുമെന്ന് തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. മാർച്ച് 27 ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ പരാമർശിച്ചാണ് പ്രശാന്ത് കിഷോറിന്റെ പരാമർശം. ‘ഇന്ത്യയിലെ ജനാധിപത്യത്തിനായുള്ള പ്രധാന പോരാട്ടം ബംഗാളിൽ നടക്കും. ബംഗാളിലെ ജനങ്ങൾ അവരുടെ സന്ദേശവുമായി തയാറാകുകയും ശരിയായ കാർഡ് കാണിക്കാൻ ദൃഢനിശ്ചയം ചെയ്യുകയും ചെയ്യുന്നു. ബംഗാളിന് സ്വന്തം മകളെ മാത്രമേ ആവശ്യമുള്ളൂ. മേയ് രണ്ടിന് എന്റെ അവസാന ട്വീറ്റിനായി കാത്തിരിക്കുക’– അദ്ദേഹം ട്വീറ്റ് ചെയ്തു.

2019ലെ പൊതുതിരഞ്ഞെടുപ്പ് പ്രകടനത്തിലൂടെ സംസ്ഥാനത്ത് ആഴത്തിൽ വേരുറപ്പിച്ച ബിജെപിയെ നേരിടാനായി തൃണമൂല്‍ കോൺഗ്രസിനായുള്ള തന്ത്രം ആവിഷ്കരിക്കുന്നത് പ്രശാന്ത് കിഷോറിന്റെ ഐ–പാക് (ഇന്ത്യൻ പൊളിറ്റിക്കൽ ആക്‌ഷൻ കമ്മിറ്റി) ആണ്. ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇത് സംസ്ഥാനത്തെ ഏറ്റവും ദൈർഘ്യമേറിയ തിരഞ്ഞെടുപ്പാണ്. ഫലം മേയ് 2 ന് പ്രഖ്യാപിക്കും. മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ 6, ഏപ്രിൽ 10, ഏപ്രിൽ 17, ഏപ്രിൽ 22, ഏപ്രിൽ 26, ഏപ്രിൽ 29 എന്നീ ദിവസങ്ങളിലായാണ് എട്ട് ഘട്ട വോട്ടെടുപ്പ്.

ADVERTISEMENT

സംസ്ഥാനത്ത് എട്ട് ഘട്ടമായി വോട്ടെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനത്തെ മുഖ്യമന്ത്രി മമതാ ബാനർജി ചോദ്യം ചെയ്തിരുന്നു. ‘ബിഹാറിൽ 240 സീറ്റുകളുണ്ട്. മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. തമിഴ്‌നാട്ടിൽ 234 സീറ്റുകളുണ്ട്. ഒരു ദിവസം തിരഞ്ഞെടുപ്പ് നടക്കും. എന്തുകൊണ്ടാണ് ഇവിടെ എട്ട് ഘട്ടങ്ങൾ? ആർക്കാണ് പ്രയോജനം ലഭിക്കുന്നത്? ഇത് ബിജെപിയുടെ അഭ്യർത്ഥന പ്രകാരമാണ്’– അവർ പറഞ്ഞു.

English Sumamry: "On May 2, Hold Me To My Last Tweet": Prashant Kishor On Bengal Polls