ചെന്നൈ∙ ചെന്നൈ∙ ജയലളിത മത്സരിച്ച ആർകെ നഗർ ഉൾപ്പെടെ ചില മണ്ഡലങ്ങൾ മാറ്റി നിർത്തിയാൽ ഡിഎംകെയുടെ തകരാത്ത ഉരുക്കു കോട്ടയാണ് ചെന്നൈ. 2016ൽ 16 മണ്ഡലങ്ങളിൽ 11 മണ്ഡലങ്ങളിലും ഡിഎംകെ ജയിച്ചുകയറി.Kushboo Sundar, Udhayanidhi Stalin, Tamil Nadu, Manorama News, Breaking News, Manorama News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ജയലളിത മത്സരിച്ച ആർകെ നഗർ ഉൾപ്പെടെ ചില മണ്ഡലങ്ങൾ മാറ്റി നിർത്തിയാൽ ഡിഎംകെയുടെ തകരാത്ത ഉരുക്കു കോട്ടയാണ് ചെന്നൈ. 2016ൽ 16 മണ്ഡലങ്ങളിൽ 11 മണ്ഡലങ്ങളിലും ഡിഎംകെ ജയിച്ചുകയറി. ജയലളിതയുടെ മരണത്തിനു പിന്നാലെ ആർകെ നഗറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ദിനകരൻ ജയിച്ചു കയറിയതു മാറ്റി നിർത്തിയാൽ ചെന്നൈ ഡിഎംകെയ്ക്കൊപ്പമാണ്.

ഉദയനിധി - ഖുഷ്ബു ?

ADVERTISEMENT

ഒന്നിലേറെ സ്റ്റാർ മണ്ഡലങ്ങളും ചെന്നൈയിലുണ്ട്. കൊളത്തൂർ ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിന്റെ സിറ്റിങ് സീറ്റാണ്. റോയപുരം ഫിഷറീസ് മന്ത്രി ഡി.ജയകുമാറിന്റെയും. ചെപ്പോക്കിൽ ഇത്തവണ സ്റ്റാലിന്റെ മകനും ഡിഎംകെ യുവജന വിഭാഗം നേതാവുമായ ഉദയനിധി സ്റ്റാലിൻ ജനവിധി തേടും. ബിജെപിയിലേക്കു കൂടുമാറിയ ഖുശ്ബുവും ഇവിടെ അങ്കത്തിന് ഇറങ്ങുമെന്നാണു സൂചന.

3 തവണ എം.കരുണാനിധി ജയിച്ച മണ്ഡലം ഡിഎംകെയുടെ ശക്തി ദുർഗമാണ്. ഖുഷ്ബുവിന്റെ താരപ്രഭയിലൂടെ മണ്ഡലം പിടിച്ചെടുക്കാമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ. ഉദയനിധി രംഗത്തിറങ്ങിയാൽ സംസ്ഥാനത്ത് ഇത്തവണ തീപാറുന്ന പോരാട്ടം നടക്കുന്ന മണ്ഡലമായി ഇതു മാറും. മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ മൈലാപ്പൂർ, വേളാച്ചേരി എന്നിവയിൽ ഏതെങ്കിലും ഒന്നിൽ മത്സരിക്കുമെന്നാണു വിവരം.

ADVERTISEMENT

ഒപിഎസ്-ദിനകരൻ ?

അണ്ണാഡിഎംകെയുടെ ശക്തി കേന്ദ്രമായ മണ്ഡലം ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെ സിറ്റിങ് സീറ്റായ ബോഡി നായ്ക്കന്നൂരാണ്. സിറ്റിങ് സീറ്റായ ആർകെ നഗറിനൊപ്പം തേനിയിലെ ഒരു മണ്ഡലത്തിൽ കൂടി മത്സരിക്കുമെന്നു ദിനകരൻ പ്രഖ്യാപിച്ചിട്ടുണ്ട്. ശശികലയെ അണ്ണാഡിഎംകെയിൽ തിരികെ പ്രവേശിപ്പിക്കുന്നതിനു ഒപിഎസ് സഹായിക്കുമെന്ന പ്രതീക്ഷ ദിനകരനുണ്ടായിരുന്നു.

ADVERTISEMENT

മൗനം പാലിച്ച ഒപിഎസിനോടു പകരംവീട്ടാൻ അദ്ദേഹത്തിന് എതിരെ ദിനകരൻ മത്സരിക്കാനൊരുങ്ങുന്നുവെന്നാണു റിപ്പോർട്ട്. തേവർ വിഭാഗത്തിനു നിർണായക സ്വാധീനമുള്ള മണ്ഡലമാണിത്.

കൊളത്തൂരിൽ സീമാൻ–സ്റ്റാലിൻ?

സ്റ്റാലിൻ മത്സരിക്കുന്ന കൊളത്തൂർ മണ്ഡലത്തിൽ എതിരാളിയായി താനുണ്ടാകുമെന്ന നാം തമിഴർ കക്ഷി നേതാവ് സീമാന്റെ പ്രസ്താവനയാണു ഇത്തരമൊരു സാധ്യത തുറന്നിട്ടത്. സീമാന്റെ മൂർച്ചയുള്ള നാവ് പോരാട്ടത്തിന്റെ വീര്യമേറ്റും.

English Summary: Prepared to contest against Stalin, says Kushboo