എന്‍ഡിഎ വിട്ട് ശരത്കുമാർ കമലിനൊപ്പം; രജനിയുടെ പിന്തുണ തേടാൻ എംഎൻഎം
ചെന്നൈ ∙ നടന്‍ ശരത് കുമാറിന്റെ അഖിലേന്ത്യ സമത്വ മക്കള്‍ കക്ഷി എന്‍ഡിഎ വിട്ട് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിനൊപ്പം (എംഎൻഎം) ചേര്‍ന്നു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ | R Sarathkumar | Tamil Nadu Assembly Election 2021 | Kamal Haasan | Makkal Needhi Maiam | NDA | Manorama Online

ചെന്നൈ ∙ നടന്‍ ശരത് കുമാറിന്റെ അഖിലേന്ത്യ സമത്വ മക്കള്‍ കക്ഷി എന്‍ഡിഎ വിട്ട് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിനൊപ്പം (എംഎൻഎം) ചേര്‍ന്നു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു ശരത് കുമാര്‍ വ്യക്തമാക്കി. സീറ്റ് വിഭജന ചര്‍ച്ചയ്ക്കുപോലും വിളിക്കാതെ അപമാനിച്ചതോടെയാണ് എന്‍ഡിഎ വിട്ടതെന്നു ശരത് കുമാര്‍ പറഞ്ഞു.
രാവിലെ ചെന്നൈയിലെ മക്കള്‍ നീതി മയ്യം ഓഫിസിലെത്തി കമല്‍ഹാസനെ കണ്ടശേഷമാണ് മുന്നണിമാറ്റം പ്രഖ്യാപിച്ചത്. എസ്ആര്‍എം ഗ്രൂപ്പ് സ്ഥാപകന്‍ പച്ചമുത്തുവിന്റെ ഇന്തിയ ജനനായക കക്ഷിയുടെ വൈസ് പ്രസിഡന്റ് രവി ബാബുവും കമലുമായി കൂടിക്കാഴ്ച നടത്തി. ഡിഎംകെ സഖ്യത്തിലുള്ള പാര്‍ട്ടിയും കമലിനൊപ്പം ചേരുമെന്നാണു സൂചന.
മുന്‍ അണ്ണാ ഡിഎംകെ നേതാവും എംഎല്‍എയുമായിരുന്ന പഴ കറുപ്പയ്യയും എംഎന്‍എമ്മില്‍ ചേര്‍ന്നു. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സന്നദ്ധ സംഘടന സട്ട പഞ്ചായത്തും കമലിനു പിന്തുണ പ്രഖ്യാപിച്ചു. കൂടുതല്‍ പേരുമായി കമല്‍ ചര്‍ച്ച തുടരുകയാണ്. നടന്‍ രജനീകാന്തിന്റെ പിന്തുണ ഉറപ്പിക്കാനും നീക്കങ്ങള്‍ സജീവമാണ്.
English Sumamry: Sarathkumar leaves NDA alliance