വാളയാറിൽ സഹോദരികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തു. തന്റെ ദുരിതം പറയാൻ ഇനി കേരളത്തിലെ...Walayar sisters death, Walayar sisters murder, Walayar sisters suicide,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ വാളയാറിൽ സഹോദരിമാ‍ർ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ച പൊലീസ് ഓഫിസർമാർക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടി‍ൽ പ്രതിഷേധിച്ച് കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ ജനുവരി 26 മുതൽ പാലക്കാട് വഴിയോരത്ത് സത്യഗ്രഹ സമരം നടത്തുകയാണ്.

തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപെങ്കിലും പൊലീസിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ തൊട്ടടുത്ത ദിവസം തല മുണ്ഡനം ചെയ്ത് കേരളത്തിലെ അമ്മമാർക്കിടയിലേക്ക് ഇറങ്ങുമെന്നു കുട്ടികളുടെ അമ്മ അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണു പാലക്കാട്ടെ സമരപ്പന്തലിൽ വച്ച് അമ്മ തല മുണ്ഡനം ചെയ്തത്. ഇവർക്കു പിന്തുണയുമായി സാഹിത്യകാരി ബിന്ദു കമലൻ, സെലീന പ്രക്കാനം എന്നിവരും തല മുണ്ഡനം ചെയ്തു.

ADVERTISEMENT

ഇനി കേരളത്തിലെ 14 ജില്ലകളിലും സഞ്ചരിച്ചു ജനങ്ങളോട് സർക്കാർ നീതികേട് വിവരിക്കുമെന്ന് അമ്മ അറിയിച്ചു. തന്റെ കുഞ്ഞുങ്ങൾക്കു മരണശേഷവും സർക്കാർ നീതി നിഷേധിക്കുകയാണെന്നും ഇവർ പറഞ്ഞു. വാളയാർ നീതി സമരസമിതിയുടെ നേതൃത്വത്തിലാണു പ്രതിഷേധം. 2017ലാണു 13, 9 വയസ്സുള്ള സഹോദരിമാരെ വാളയാറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Content Highlights: Walayar sisters death

ADVERTISEMENT

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT