ജലം നമ്മുടെ ജീവൻ, ജലസംരക്ഷണത്തിന് ‘ക്യാച്ച് ദ് റെയിൻ’ ക്യാംപെയ്ൻ: മോദി
ന്യൂഡൽഹി ∙ രാജ്യത്തെ ജലസംരക്ഷണം മുൻനിർത്തി ‘ക്യാച്ച് ദ് റെയിൻ’ ക്യാംപെയ്ൻ കേന്ദ്ര സർക്കാരിന്റെ ജൽ ശക്തി മന്ത്രാലയം ആരംഭിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 100 ദിവസത്തെ പ്രചാരണ പരിപാടികളാണു നടപ്പാക്കുന്നത്. പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിൽ’ സംസാരിക്കുകയായിരുന്നു | Narendra Modi | Mann Ki Baat | Water | Manorama News

ന്യൂഡൽഹി ∙ രാജ്യത്തെ ജലസംരക്ഷണം മുൻനിർത്തി ‘ക്യാച്ച് ദ് റെയിൻ’ ക്യാംപെയ്ൻ കേന്ദ്ര സർക്കാരിന്റെ ജൽ ശക്തി മന്ത്രാലയം ആരംഭിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 100 ദിവസത്തെ പ്രചാരണ പരിപാടികളാണു നടപ്പാക്കുന്നത്. പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മാനവരാശിക്ക് പ്രകൃതി നൽകിയ സമ്മാനമാണു ജലം. അത്യാവശ്യ പ്രകൃതി വിഭവമായ വെള്ളം സംരക്ഷിക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണ്. മാനവരാശിയുടെ വികസനത്തിന് അത്യന്താപേക്ഷിതമാണു ജലം. വേനൽക്കാലം ആരംഭിച്ചതിനാൽ ഇതാണു ജലസംരക്ഷണത്തെപ്പറ്റി ചിന്തിക്കാനുള്ള നല്ല സമയം. മാഘമാസം നദികളും തടാകങ്ങളും ജലസ്രോതസ്സുകളുമായി ബന്ധപ്പെട്ടതാണ്. ജലം നമ്മുടെ ജീവനാണ്. അതു വിശ്വാസവും വികസനവുമായും ബന്ധപ്പെട്ടതാണ്.’– മോദി പറഞ്ഞു.
English Summary: Centre to launch campaign to promote water conservation: PM Modi on 'Mann Ki Baat'