തിരുവനന്തപുരം ∙ അധികാരത്തിൽ വീണ്ടും എത്തുമെന്ന് ഉറപ്പിക്കുന്ന പ്രചാരണ വാചകം പുറത്തിറക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി. തിരുവനന്തപുരത്ത് എകെജി സെന്ററിൽ നടന്ന ചടങ്ങിൽ എൽഡിഎഫ് കൺവീനർ എ.വിജയരാഘവനിൽ നിന്ന് മുഖ്യമന്ത്രി | slogan | ldf | election campaign | CPM | CPI | Pinarayi Vijayan | Kerala Assembly Elections 2021

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙  അധികാരത്തിൽ വീണ്ടും എത്തുമെന്ന് ഉറപ്പിക്കുന്ന പ്രചാരണ വാചകം പുറത്തിറക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി. തിരുവനന്തപുരത്ത് എകെജി സെന്ററിൽ നടന്ന ചടങ്ങിൽ എൽഡിഎഫ് കൺവീനർ എ.വിജയരാഘവനിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഔപചാരികമായി തിരഞ്ഞെടുപ്പ് പ്രചാരണ വാചകം ഏറ്റുവാങ്ങിയത്. ‘ഉറപ്പാണ് എൽഡിഎഫ്’ എന്നാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫ് പ്രചാരണ വാചകം.

എൽഡിഎഫ് കൺവീനർ എ.വിജയരാഘവനിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔപചാരികമായി തിരഞ്ഞെടുപ്പ് പ്രചാരണ വാചകം ഏറ്റുവാങ്ങുന്നു.

വികസനപ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പിക്കുന്ന, മതനിരപേക്ഷത ഉയർത്തിക്കാട്ടുന്ന പ്രചാരണവാക്യം കൂടിയാണിതെന്ന് പ്രചാരണ ടാഗ്‌ലൈൻ പുറത്തിറക്കുന്നതിനു മുന്നോടിയായി എ.വിജയരാഘവൻ പറഞ്ഞു. സംസ്ഥാനത്തെമ്പാടുമുള്ള പ്രചാരണ ബോർഡുകളിൽ ഞായറാഴ്ച രാവിലെ മുതൽ ഈ പ്രചാരണ വാചകം ഉപയോഗിച്ചു തുടങ്ങിയതായും വിജയരാഘവൻ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ വലിയ തോതിൽ ഹാഷ് ടാഗ് ക്യാംപെയ്നും എൽഡിഎഫ് തുടക്കമിടും.

ADVERTISEMENT

ചടങ്ങിൽ ധനമന്ത്രി തോമസ് ഐസക്, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ.ബാലഗോപാൽ തുടങ്ങിയവരും പങ്കെടുത്തു. ക്ഷേമപെൻഷനുമായി നിൽക്കുന്ന സ്ത്രീകളെ പശ്ചാത്തലമാക്കിയാണ് പ്രചാരണവാചകം പുറത്തിറക്കുന്ന കാർഡുകൾ തയാറാക്കിയത്. 

ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം എന്ന ഉപതലക്കെട്ടുകളും പ്രചാരണ വാചകത്തിനൊപ്പമുണ്ട്. 2016 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ‘എൽഡിഎഫ് വരും, എല്ലാം ശരിയാകും’ എന്ന പ്രചാരണ വാക്യമായിരുന്നു എൽഡിഎഫിന്റേത്.

ADVERTISEMENT

English Sumamry: New slogan for LDF election campaign

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT