വിമാനത്തിൽ കണ്ടത് ദൃശ്യത്തിന്റെ വ്യാജ പതിപ്പോ? വിശദീകരിച്ച് അബ്ദുല്ലക്കുട്ടി
ബിജെപി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ കണ്ടത് ദൃശ്യത്തിന്റെ വ്യാജപതിപ്പെന്ന് വിമർശകർ. യഥാർഥ പതിപ്പെന്ന് വിശദമാക്കി അബ്ദുല്ലക്കുട്ടിയും. ദൃശ്യം 2 കണ്ടശേഷം ബിജെപി ദേശീയ | AP Abdullakutty, Drishyam 2, Manorama News

ബിജെപി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ കണ്ടത് ദൃശ്യത്തിന്റെ വ്യാജപതിപ്പെന്ന് വിമർശകർ. യഥാർഥ പതിപ്പെന്ന് വിശദമാക്കി അബ്ദുല്ലക്കുട്ടിയും. ദൃശ്യം 2 കണ്ടശേഷം ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ കമന്റ് ബോക്സിലാണ് വ്യാജ പതിപ്പെന്ന ആരോപണവുമായി വിമർശകർ എത്തിയത്.
അബ്ദുല്ലക്കുട്ടിയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു.
‘ജിത്തു ജോസഫ്, നിങ്ങളുടെ ദൃശ്യം 2 കണ്ടു. ഫ്ലൈറ്റിൽ ദില്ലി യാത്രക്കിടയിൽ മൊബൈൽ ഫോണിൽ ആണ് സിനിമ കണ്ടത്. ബിജെപി ദേശീയ ഭാരവാഹികളുടെ യോഗത്തിന് പോകുകയായിരുന്നു. സിനിമ സംവിധായകന്റെ കലയാണ്... ഇതായിരുന്നു ഞങ്ങളുടെയൊക്കെ ധാരണ. കഥാകാരനും സംവിധായകനും ഒരാളാകുമ്പോൾ അത് ഒരു ഒന്നൊന്നര സിനിമയായിരിക്കും... അതാണ് ജോർജ് കുട്ടിയെന്ന കുടുംബ സ്നേഹിയെ (മോഹൽ ലാലിനെ) നായകനാക്കിയുളള ഈ അത്യുഗ്രൻ സിനിമ. വർത്തമാന മലയാള സിനിമയ്ക്ക് ഒരു വരദാനമാണ് ജിത്തു.’
ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ എങ്ങനെ സിനിമ കണ്ടു? വിമാനത്തിൽ എവിടെയാണ് റേഞ്ച്? ടെലിഗ്രാമിൽ കിട്ടിയ വ്യാജ പതിപ്പ് ഡൗൺലോഡ് ചെയ്തു കണ്ടതല്ലേ? വിമാനത്തിൽ കയറുമ്പോൾ മൊബൈൽ ഫ്ലൈറ്റ് മോഡിലല്ലേ? രണ്ടര മണിക്കൂറുള്ള സിനിമ ഓടിച്ചിട്ടു കണ്ടതാണോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങളാണ് വിമർശകർ ഉയർത്തിയത്. കളിയാക്കിക്കൊണ്ടുള്ള ട്രോളുകളും വന്നു ഒട്ടേറെ. ചിലർ മോശം ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്തു.
എന്നാൽ ആമസോൺ പ്രൈമിൽ വിഡിയോ ഡൗൺലോഡ് ചെയ്ത ശേഷം പിന്നീട് കാണാനുള്ള സൗകര്യമുണ്ടെന്നും ഫ്ലൈറ്റ് മോഡിലും കാണാമെന്നും വിശദമാക്കിയാണ് അബ്ദുല്ലക്കുട്ടി വിമർശകരുടെ വായടപ്പിച്ചത്. ഇതിന്റെ പേരിലുള്ള തെറിവിളി പഠനാർഹമായ ചർച്ചയാക്കി മാറ്റിയതിന് പോരാളികൾക്ക് നന്ദി പറയുന്നുമുണ്ട് അദ്ദേഹം. കോഴിക്കോട് – ഡൽഹി വിമാന യാത്രയ്ക്കുള്ള സമയം ദൃശ്യം 2 കാണാൻ ധാരാളമാണെന്നും അബ്ദുല്ലക്കുട്ടിയെ അനുകൂലിക്കുന്നവർ ടൈം ചാർട്ട് ഉൾപ്പെടെ പോസ്റ്റ് ചെയ്ത് വ്യക്തമാക്കുകയും ചെയ്തു.
English Summary: AP Abdullakutty clarification on watching Drishyam 2 movie during flight travel