ഇന്ധനത്തിന് പിന്നാലെ അടുക്കളയിലും ‘ആക്രമണം’; എൽപിജിക്ക് 25 രൂപ കൂട്ടി
ന്യൂഡൽഹി ∙ സാധാരണക്കാർക്കു കടുത്ത പ്രഹരമേകി പാചകവാതകത്തിന്റെ വില 25 രൂപ കൂടി വർധിപ്പിച്ചു. നാലു ദിവസത്തിനിടെ രണ്ടാം തവണയാണ് എൽപിജി സിലിണ്ടറിന്റെ വില കൂട്ടുന്നത്. ഇതോടെ ഒരു മാസത്തിനിടെ | LPG Cylinder Price | Fuel Price Hike | Manorama News

ന്യൂഡൽഹി ∙ സാധാരണക്കാർക്കു കടുത്ത പ്രഹരമേകി പാചകവാതകത്തിന്റെ വില 25 രൂപ കൂടി വർധിപ്പിച്ചു. നാലു ദിവസത്തിനിടെ രണ്ടാം തവണയാണ് എൽപിജി സിലിണ്ടറിന്റെ വില കൂട്ടുന്നത്. ഇതോടെ ഒരു മാസത്തിനിടെ 100 രൂപയുടെ വർധനയാണു പാചകവാതകത്തിലുണ്ടായത്.
വാണിജ്യാവശ്യത്തിനുള്ള 19 കിലോയുടെ സിലിണ്ടറിന്റെ വില ഡൽഹിയിൽ 1614 രൂപയായി. ഗാർഹികാവശ്യത്തിനുള്ള 14.2 കിലോ സിലിണ്ടറിന് ഇനി 819 രൂപ കൊടുക്കണം. മാർച്ച് ഒന്നു മുതൽ പുതിയ വില നിലവിൽവന്നു. എല്ലാ മാസവും തുടക്കത്തിലാണ് എൽപിജിയുടെ വില പുതുക്കുന്നത്.
2020 ഡിസംബറിൽ രണ്ടു തവണയായി 50 രൂപ കൂട്ടിയപ്പോൾ സിലിണ്ടറിന് 694 രൂപയായിരുന്നു. ജനുവരിയിൽ പാചകവാതകത്തിനു വിലവർധനയുണ്ടായില്ല. പെട്രോളിന്റെയും ഡീസലിന്റെയും വില ചരിത്രത്തിലെ ഏറ്റവും ഉയരത്തിൽ കുതിക്കുമ്പോഴാണ് ഇടിത്തീയായി എൽപിജിക്കും ചെലവേറുന്നത്. മുംബൈയിൽ പെട്രോളിനു ലീറ്ററിന് 97.57 രൂപയും ഡീസലിനു 88.60 രൂപയുമാണ്.
English Summary: LPG cylinder price hiked again; cost goes up by Rs 100 in a month