അൻവറിന്റെ താമസ സ്ഥലത്തുനിന്ന് 300 കിലോമീറ്റർ അകലെയാണു സിയറ ലിയോണിലെ ഖനന വ്യവസായം നടക്കുന്നത്. ഇവിടേക്കെത്താൻ 18 മണിക്കൂറോളം യാത്ര ചെയ്യണം. താമസ സ്ഥലത്തു മാത്രമേ നെറ്റ് കണക്ടിവിറ്റിയും ഫോൺ സൗകര്യവുമുള്ളൂ. അതുകൊണ്ട് ഇവിടെ എത്തുമ്പോൾ മാത്രമാണ് അൻവർ കുടുംബാംഗങ്ങളുമായും പഴ്സനൽ.. PV Anvar MLA

അൻവറിന്റെ താമസ സ്ഥലത്തുനിന്ന് 300 കിലോമീറ്റർ അകലെയാണു സിയറ ലിയോണിലെ ഖനന വ്യവസായം നടക്കുന്നത്. ഇവിടേക്കെത്താൻ 18 മണിക്കൂറോളം യാത്ര ചെയ്യണം. താമസ സ്ഥലത്തു മാത്രമേ നെറ്റ് കണക്ടിവിറ്റിയും ഫോൺ സൗകര്യവുമുള്ളൂ. അതുകൊണ്ട് ഇവിടെ എത്തുമ്പോൾ മാത്രമാണ് അൻവർ കുടുംബാംഗങ്ങളുമായും പഴ്സനൽ.. PV Anvar MLA

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൻവറിന്റെ താമസ സ്ഥലത്തുനിന്ന് 300 കിലോമീറ്റർ അകലെയാണു സിയറ ലിയോണിലെ ഖനന വ്യവസായം നടക്കുന്നത്. ഇവിടേക്കെത്താൻ 18 മണിക്കൂറോളം യാത്ര ചെയ്യണം. താമസ സ്ഥലത്തു മാത്രമേ നെറ്റ് കണക്ടിവിറ്റിയും ഫോൺ സൗകര്യവുമുള്ളൂ. അതുകൊണ്ട് ഇവിടെ എത്തുമ്പോൾ മാത്രമാണ് അൻവർ കുടുംബാംഗങ്ങളുമായും പഴ്സനൽ.. PV Anvar MLA

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ പി.വി.അൻവർ എംഎൽഎ ഇത്തവണ മത്സരിക്കുമോ? ഇങ്ങനെയൊരു ചോദ്യം മലപ്പുറം ജില്ലയിലെ നിലമ്പൂർ മണ്ഡലത്തിൽ വട്ടമിട്ടു പറക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. പക്ഷേ ചോദ്യങ്ങൾക്കു മറുപടി നൽകാനും അണികളിൽ ആവേശം പകരാനും രണ്ടു മാസത്തിലേറെയായി എംഎൽഎ സ്ഥലത്തില്ല എന്നതാണ് നിലമ്പൂരിൽ സിപിഎം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി. ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലുള്ള എംഎൽഎ ഉടൻ തിരിച്ചു വരുമെന്നാണു നേതൃത്വം അണികളോട് ആവർത്തിച്ചു പറയുന്നത്. പക്ഷേ സാമ്പത്തിക തട്ടിപ്പുകളുടെ പേരിൽ രാജ്യം വിടാൻ കഴിയാത്ത അവസ്ഥയിൽ അൻവർ അവിടെ കുടുങ്ങിക്കിടക്കുന്നുവെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. 

എൽഡിഎഫ് കൺവീനറും സിപിഎം ആക്ടിങ് സെക്രട്ടറിയുമായ എ.വിജയരാഘവൻ നയിച്ച വികസന മുന്നേറ്റ യാത്ര കഴിഞ്ഞയാഴ്ച നിലമ്പൂർ മണ്ഡലത്തിൽ എത്തിയപ്പോൾ അൻവറിന്റെ അസാന്നിധ്യം ചർച്ചയായിരുന്നു. ഈ വിഷയത്തിൽ അതുവരെ പ്രതികരണത്തിനു മുതിരാതിരുന്ന സിപിഎം അന്ന് ആദ്യമായി മാധ്യമങ്ങൾക്കു മുൻപിൽ മറുപടി നൽകി. ‘അൻവർ കൃത്യസമയത്തു നാട്ടിലെത്തുമെന്നും തിരിച്ചുവരാനുള്ള ടിക്കറ്റ് എടുത്തിട്ടുണ്ടെന്നുമായിരുന്നു വിജയരാഘവന്റെ പ്രതികരണം. 

ADVERTISEMENT

അൻവർ എന്നു തിരിച്ചെത്തുമെന്ന് അറിയാമെങ്കിലും തൽക്കാലം സസ്പെൻസ് നിലനിർത്തുകയാണെന്നും വിജയരാഘവൻ പറഞ്ഞതോടെ ഈ വിഷയത്തിൽ അണികൾക്കുണ്ടായിരുന്ന ആശങ്കയ്ക്കു താൽക്കാലിക ശമനവുമായി. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിനു തീയതി പ്രഖ്യാപിച്ചിട്ടും എംഎൽഎ മടങ്ങിയെത്താതായതോടെ ‘അൻവർ എവിടെ’ എന്ന ചോദ്യം  വീണ്ടും നിലമ്പൂരിൽ സജീവമാകുകയാണ്. ഈ മാസം അഞ്ചിനകം എംഎൽഎ തിരിച്ചെത്തുമെന്നാണ് സിപിഎം പ്രാദേശിക നേതൃത്വം ഇപ്പോൾ പറയുന്നത്. 

സാന്നിധ്യം ഫെയ്സ്ബുക്കിലൂടെ

മണ്ഡലത്തിലെ തന്റെ അസാന്നിധ്യം ചർച്ചയാകാതിരിക്കാൻ സമൂഹമാധ്യമങ്ങളിൽ സജീവമാണ് എംഎൽഎ. പിണറായി വിജയൻ സർക്കാരിന്റെ ഭരണ നേട്ടങ്ങളും പി.സി.ജോർജ്, ഷാഫി പറമ്പിൽ എന്നിവർക്കെതിരെയുള്ള വിമർശനങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ അൻവറിന്റെ ഫെയ്സ്ബുക് പേജിൽ‌ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതെല്ലാം എംഎൽഎയുടെ ഓഫിസിലെ ജീവനക്കാരുടെ ‘ഓപറേഷൻ’ ആണെന്നും 10 ദിവസമായി എംഎൽ‌എയുമായി ആർക്കും ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നുമാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്. മാധ്യമ പ്രവർത്തകരിൽ ചിലർ എംഎൽഎയെ വാ‍‍ട്സാപിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 

ഫോണിൽ കിട്ടില്ല, കാരണം!

ADVERTISEMENT

പി.വി.അൻവറിനെ ഫോണിലൂടെയോ വാട്സാപിലൂടെയോ ബന്ധപ്പെടാൻ പ്രയാസമാണെന്നാണ് എംഎൽഎയുടെ പഴ്സനൽ സ്റ്റാഫ് അംഗങ്ങൾ പറയുന്നത്. അതിന് അവർ പറയുന്ന കാരണങ്ങൾ ഇവ: അൻവറിന്റെ താമസ സ്ഥലത്തുനിന്ന് 300 കിലോമീറ്റർ അകലെയാണു സിയറ ലിയോണിലെ ഖനന വ്യവസായം നടക്കുന്നത്. ഇവിടേക്കെത്താൻ 18 മണിക്കൂറോളം യാത്ര ചെയ്യണം. താമസ സ്ഥലത്തു മാത്രമേ നെറ്റ് കണക്ടിവിറ്റിയും ഫോൺ സൗകര്യവുമുള്ളൂ. അതുകൊണ്ട് ഇവിടെ എത്തുമ്പോൾ മാത്രമാണ് അൻവർ കുടുംബാംഗങ്ങളുമായും പഴ്സനൽ സ്റ്റാഫുമായും ബന്ധപ്പെടുന്നത്. ഇന്ത്യൻ സമയത്തേക്കാൾ 6 മണിക്കൂർ പിന്നിലാണ് അവിടുത്തെ പ്രാദേശിക സമയം.  

മാർച്ച് ഒന്നിനു രാവിലെ എംഎൽഎ വിളിച്ചിരുന്നെന്നും ഈ മാസം ആറിന് മുൻപായി നാട്ടിലേക്കു  തിരിക്കുമെന്നുമാണ് അറിയിച്ചതെന്നും പഴ്സനൽ സ്റ്റാഫ് അംഗങ്ങൾ പറഞ്ഞു. മാർച്ച് ആറിനുശേഷം പിന്നെ പതിനൊന്നാം തീയതിയാണു സിയറ ലിയോണിൽ നിന്നു വിമാന സർവീസുള്ളത്. ഇനിയും നാട്ടിലെത്താൻ വൈകുന്നതു തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമെന്നതിനാൽ വേഗം യാത്ര തിരിക്കുമെന്നാണ് എംഎൽഎ ഇവരെ അറിയിച്ചിട്ടുള്ളത്. സിയറ ലിയോണിൽ നിന്നു നേരെ ഫ്രാൻസിലേക്കാണു വിമാന സർവീസ്.

വന്നാലും ഇറങ്ങാൻ വൈകും

നാട്ടിൽ തിരിച്ചെത്തിയാലും പി.വി.അൻവർ പ്രചാരണത്തിന് ഇറങ്ങാൻ വൈകിയേക്കുമെന്നതാണ് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്ന മറ്റൊരു കാര്യം. ഈയാഴ്ച അവസാനം നാട്ടിൽ തിരിച്ചെത്താനായാലും 14 ദിവസത്തെ ക്വാറന്റീൻ എന്ന വെല്ലുവിളിയാണ് അൻവറിനു മുൻപിലുള്ളത്. അതിനുശേഷം മാർച്ച് 21ന് മാത്രമേ പരസ്യ പ്രചാരണത്തിനായി ഇറങ്ങാനാകൂ. മാർച്ച് 19 ആണ് പത്രികാ സമർ‌പ്പണത്തിനുള്ള അവസാന തീയതി. ഓൺലൈൻ വഴി പത്രിക സമർപ്പിക്കാൻ അവസരമുള്ളതിനാൽ ഇക്കാര്യത്തിൽ പ്രതിസന്ധിയുണ്ടാകില്ല. 

ADVERTISEMENT

അൻവറിനെ മാറ്റുമോ?

സിറ്റിങ് എംഎൽ‌എ പി.വി.അൻവറിനെ മാറ്റി മറ്റൊരാളെ നിലമ്പൂരിൽ മത്സരത്തിനിറക്കാൻ സിപിഎമ്മിൽ ആലോചനകൾ നടക്കുന്നു എന്ന പ്രചാരണവും ശക്തമാണ്. നിലമ്പൂർ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം, മുൻ ജില്ലാ പഞ്ചായത്ത് അംഗം വി.എം.ഷൗക്കത്ത് എന്നിവരെയാണു സാധ്യതാ പട്ടികയിലുള്ളത്. 11,504 വോട്ടുകളായിരുന്നു കഴിഞ്ഞ തവണത്തെ അൻവറിന്റെ ഭൂരിപക്ഷമെങ്കിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫ് 754 വോട്ടിന്റെ മേൽക്കൈ നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മണ്ഡലം നിലനിർത്താൻ ശക്തനായ സ്ഥാനാർഥി വേണമെന്നാണു എൽഡിഎഫിലെ വിലയിരുത്തൽ.

English Summary: Nilambur MLA PV Anwar's Missing is a Talking Point Now; Where is he?