ന്യൂഡ‍ൽഹി ∙ കർഷക പ്രക്ഷോഭം തുടരുന്നതിനിടെ, കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയ്ക്ക് അനുവദിച്ച പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറുകിട, ഇടത്തരം കർഷകർക്കായി സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് | Farmers Protest | Narendra Modi | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡ‍ൽഹി ∙ കർഷക പ്രക്ഷോഭം തുടരുന്നതിനിടെ, കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയ്ക്ക് അനുവദിച്ച പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറുകിട, ഇടത്തരം കർഷകർക്കായി സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് ആവർത്തിച്ച പ്രധാനമന്ത്രി, കർഷകരില്ലാതെ ഇന്ത്യയ്ക്കു വളരാൻ കഴിയില്ലെന്നും പറഞ്ഞു.

‘കാർഷികവായ്പാ ലക്ഷ്യം സർക്കാർ 16.50 ലക്ഷം കോടി രൂപയായി ഉയർത്തി. മൃഗസംരക്ഷണം, ക്ഷീരകർഷകർ, മത്സ്യബന്ധന മേഖലകൾക്കാണ് ഇതിൽ മുൻഗണന. ഗ്രാമീണ അടിസ്ഥാന സൗകര്യ ഫണ്ട് 40,000 കോടി രൂപയാക്കി. ചെറുകിട ജലസേചന ഫണ്ട് ഇരട്ടിയാക്കി. ചെറുകിട, ഇടത്തരം കർഷകരില്ലാതെ നമുക്കു വളരാനാവില്ല. 1000 മണ്ഡികളെ കൂടി ഇ-നാമുമായി ബന്ധിപ്പിക്കാനാണു പദ്ധതി.

ADVERTISEMENT

ഭക്ഷ്യസംസ്കരണ വിപ്ലവം രണ്ടുമൂന്നു പതിറ്റാണ്ടു മുൻപു നടക്കേണ്ടതായിരുന്നു. 21-ാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്കു വിളവെടുപ്പിനു ശേഷമുള്ള ഭക്ഷ്യസംസ്കരണ വിപ്ലവവും ഉൽ‌പാദനം വർധിക്കുന്നതിനിടയിലും മൂല്യവർധനയും ആവശ്യമാണ്. പതിറ്റാണ്ടുകൾ മുൻപുതന്നെ ഇതു ചെയ്തിരുന്നുവെങ്കിൽ രാജ്യത്തിനു നല്ലതാകുമായിരുന്നു. ഗ്രാമങ്ങൾക്കു സമീപമുള്ള കാർഷിക വ്യവസായ ക്ലസ്റ്ററുകളുടെ എണ്ണം കൂട്ടേണ്ടതുണ്ട്. അതുവഴി ഗ്രാമീണർക്കു കൂടുതൽ തൊഴിൽ ലഭിക്കും’– മോദി പറഞ്ഞു.

English Summary: Govt working for farmers, says PM Modi, endorses budget provisions

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT