ചെന്നൈ∙ കേരളത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണു തമിഴ്നാട്ടിലെ പാര്‍ട്ടികളുടെ സീറ്റ് നിര്‍ണയം. എത്ര മുതിര്‍ന്ന നേതാവായാലും ഫീസടച്ചു പാര്‍ട്ടിക്കു അപേക്ഷ നല്‍കണം..... | Tamil Nadu | Candidates Decision | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ കേരളത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണു തമിഴ്നാട്ടിലെ പാര്‍ട്ടികളുടെ സീറ്റ് നിര്‍ണയം. എത്ര  മുതിര്‍ന്ന നേതാവായാലും ഫീസടച്ചു പാര്‍ട്ടിക്കു അപേക്ഷ നല്‍കണം. പാര്‍ട്ടി ഓഫിസുകളില്‍ അപേക്ഷ നല്‍കാനെത്തുന്ന സീറ്റുമോഹികളുടെ വന്‍‌‌‌ തിരക്കാണിപ്പോള്‍. സ്ഥാനാര്‍ഥി നിര്‍ണയം പാര്‍ട്ടികളുടെയും നേതാക്കന്‍മാരുടെയും എക്കാലത്തെയും വലിയ പ്രതിസന്ധിയാണ്. എന്നാല്‍ തമിഴ്നാട്ടിലെത്തിയാല്‍ ഈ പ്രതിസന്ധിയൊക്കെ പെട്ടെന്നു മാറും. 

സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കു നേരെ പാര്‍ട്ടി ആസ്ഥാനത്തേക്ക് ചെല്ലാം. അവിടെ ആയിരം രൂപ നല്‍കിയാല്‍ അപേക്ഷ ഫോം കിട്ടും ഇവ പൂരിപ്പിച്ച് പാര്‍ട്ടി നിശ്ചയിച്ച ഡെപ്പോസിറ്റും അടച്ചു കഴിഞ്ഞാല്‍ ആദ്യ കടമ്പ കടന്നു. ഡിഎംകെ, അണ്ണാ ഡിഎംകെ ആസ്ഥാനങ്ങളില്‍ ഇപ്പോള്‍ ഇങ്ങനെ സ്ഥാനാര്‍ഥി കുപ്പായം തയ്ച്ചെത്തിയവരുടെ ബഹളമാണ്. അണ്ണാ ഡിഎംകെ ആസ്ഥാനത്തു ഡെപോസിറ്റ് സ്വീകരിക്കാന്‍ നോട്ടണ്ണല്‍ മെഷീന്‍ വരെ തയാറാണ്. സാധാരണ പ്രവര്‍ത്തകര്‍ മാത്രമല്ല ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിനും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവും മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസനുമൊക്കെ ഇങ്ങനെ പണം കെട്ടി സ്വന്തം പാര്‍ട്ടിക്കു അപേക്ഷ നല്‍കിയാണു സ്ഥാനാര്‍ഥിയാകുന്നത്. 

ADVERTISEMENT

അപേക്ഷരെ പിന്നീട് അഭിമുഖം നടത്തിയാണ് തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കുന്നവര്‍ക്കൊഴികെ രസീതുമായി വന്നാല്‍ മുടക്കിയ പണം  തിരികെ ലഭിക്കും. സീറ്റ് ചോദിച്ച് അടിപിടിയോ ബഹളമോ ഒന്നുമില്ല.

English Summary : Tamil Nadu parties candidates decision