കോഴിക്കോട്∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നോ എന്ന് ചോദ്യം വന്നിരുന്നുവെന്നും അനുകൂലമായ ഉത്തരമാണ് നൽകിയതെന്നും സംവിധായകൻ രഞ്ജിത്ത്. ആദ്യം സംശയമുണ്ടായിരുന്നു....Director Ranjith, Election

കോഴിക്കോട്∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നോ എന്ന് ചോദ്യം വന്നിരുന്നുവെന്നും അനുകൂലമായ ഉത്തരമാണ് നൽകിയതെന്നും സംവിധായകൻ രഞ്ജിത്ത്. ആദ്യം സംശയമുണ്ടായിരുന്നു....Director Ranjith, Election

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നോ എന്ന് ചോദ്യം വന്നിരുന്നുവെന്നും അനുകൂലമായ ഉത്തരമാണ് നൽകിയതെന്നും സംവിധായകൻ രഞ്ജിത്ത്. ആദ്യം സംശയമുണ്ടായിരുന്നു. കൂടെയുള്ളവരും പാർട്ടി പ്രവർത്തകരും നൽകുന്ന പിന്തുണ വലുതാണ്. എന്നാൽ തീരുമാനം പാർട്ടിയുടേതാണ്. പാർട്ടിയാണ് പ്രഖ്യാപിക്കേണ്ടതെന്നും രഞ്ജിത്ത് പറഞ്ഞു.

രാഷ്ട്രീയ പ്രവർത്തനം രണ്ടു തരത്തിലുണ്ട്. നിരന്തരമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നയാളല്ല താൻ. എന്നാൽ ഇത്തരത്തിലല്ലാത്തവർക്കും ഭരണ സംവിധാനത്തിന്റെ ഭാഗമാവാമെന്നാണ് കരുതുന്നത്. 33 വർഷമായി സിനിമയിലുണ്ട്. എന്നാൽ തൽക്കാലം സിനിമ ചെയ്യുന്നില്ല. ആദ്യമായൊരു സിനിമ സംവിധാനം ചെയ്യാൻ ഇറങ്ങിയപ്പോഴും സംശയമായിരുന്നു. അന്ന് മോഹൻലാലും ആന്റണി പെരുമ്പാവൂരും നൽകിയ പിന്തുണയാണ് ധൈര്യം നൽകിയത്.

ADVERTISEMENT

15 വർഷമായി പ്രദീപ് നടത്തിയ മികച്ച പ്രവർത്തനമാണ് കോഴിക്കോട് നോർത്തിലുള്ളത്. മികച്ച വികസനമാണ് നോർത്ത് മണ്ഡലത്തിലുള്ളത്. നോർത്ത് മാത്രമല്ല എല്ലാ മണ്ഡലങ്ങളും നല്ലതാണെന്നും രഞ്ജിത്ത് പറഞ്ഞു. സ്ഥാനാർഥിയാവുമെന്ന അഭ്യൂഹം പരന്ന ശേഷം ആദ്യമായി ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുകയായിരുന്നു രഞ്ജിത്ത്. സമഗ്ര ശിക്ഷ കേരളയുടെ നടക്കാവ് ഓട്ടിസം സെന്ററിന്റെ നവീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

English Summary: Director Ranjith on Contesting in Assembly Election