ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില് ബിജെപി മുന്നിൽ; കന്നിയങ്കത്തിൽ നേട്ടം കൊയ്ത് എഎപി
ന്യൂഡൽഹി∙ ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം. 31 ജില്ലാ പഞ്ചായത്തുകളിലും ബിജെപി വിജയിച്ചു. 980 ൽ 729 സീറ്റുകൾ ബിജെപി നേടിയിട്ടുണ്ട്. കോൺഗ്രസ് 156 സീറ്റുകളും ആം ആദ്മി 2 ഉം സ്വതന്ത്രർ 8 ഉം സീറ്റുകൾ നേടി.. Strong BJP Start In Early Leads As Votes Counted For Gujarat Local Polls

ന്യൂഡൽഹി∙ ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം. 31 ജില്ലാ പഞ്ചായത്തുകളിലും ബിജെപി വിജയിച്ചു. 980 ൽ 729 സീറ്റുകൾ ബിജെപി നേടിയിട്ടുണ്ട്. കോൺഗ്രസ് 156 സീറ്റുകളും ആം ആദ്മി 2 ഉം സ്വതന്ത്രർ 8 ഉം സീറ്റുകൾ നേടി.
4774 സീറ്റുകളിലേക്കായി വോട്ടെടുപ്പ് നടന്ന 231 താലൂക്ക് പഞ്ചായത്തുകളിൽ 2983 സീറ്റുകളുമായി 196 താലൂക്കിൽ ബിജെപി വിജയിച്ചു. 1101 സീറ്റുകളുമായി കോൺഗ്രസ് 33 താലൂക്കുകളും ആം ആദ്മി 27 സീറ്റുകളും നേടി. സ്വതന്ത്രർ ഉൾപ്പെടെയുള്ളവർ 115 സീറ്റുകൾ നേടിയിട്ടുണ്ട്.
81 മുനിസിപ്പാലിറ്റികളിലായി 2720 സീറ്റുകളിലേക്ക് നടന്ന മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിലും ബിജെപിക്ക് ജയം. 1928 സീറ്റുകൾ നേടിയ ബിജെപി 75 മുനിസിപ്പാലിറ്റികളിൽ വിജയിച്ചു. 351 സീറ്റുകളുമായി കോൺഗ്രസ് നാല് മുനിസിപ്പാലിറ്റികളിൽ വിജയിച്ചു. ആം ആദ്മി 9 സീറ്റുകളും സ്വതന്ത്രർ ഉൾപ്പെടെയുള്ളവർ 186 സീറ്റുകളും രണ്ട് മുനിസിപ്പാലിറ്റികളും നേടി.
സൗരാഷ്ട്ര-കച്ചിലെ 10 ജില്ലാ പഞ്ചായത്തുകളിൽ ബിജെപി അധികാരത്തിലെത്തി. 2015 ലെ തിരഞ്ഞെടുപ്പിൽ പോർബന്ദർ, കച്ച് ജില്ലാ പഞ്ചായത്തുകൾ മാത്രമാണ് ബിജെപി നേടിയത്. എന്നാൽ ഇത്തവണ രാജ്കോട്ട്, ജാംനഗർ, ദേവഭൂമി ദ്വാരക, ഗിർ സോംനാഥ്, അമ്രേലി, ജുനഗഡ്, ബോട്ടാഡ്, മോർബി, സുരേന്ദ്രനഗർ എന്നിവയും നേടി.
കഴിഞ്ഞ ആഴ്ച ആറ് മുനിസിപ്പൽ കോർപറേഷനുകളിലേക്കു നടന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപി ഗംഭീര വിജയം സ്വന്തമാക്കിയിരുന്നു. അഹമ്മദാബാദ്, സൂറത്ത്, രാജ്കോട്ട്, വഡോദര, ഭാവ്നഗർ, ജാംനഗർ കോർപറേഷനിൽ 576 സീറ്റുകളിലെ 483 ലും ജയം ബിജെപി സ്ഥാനാർഥികൾക്കാണ്. സൂറത്തിൽ 27 സീറ്റിൽ എഎപി ജയിച്ചപ്പോൾ കോൺഗ്രസ് ഒരിടത്തും മുന്നിലെത്തിയില്ല. 2022 ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ആം ആദ്മി പാർട്ടിക്ക് കരുത്ത് പകരുന്നതാണു തിരഞ്ഞെടുപ്പിലെ പ്രകടനം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary: BJP Dominates, AAP Impresses Again In Local Gujarat Polls