കോളജ് പഠനകാലത്തെ 2 സംഭവങ്ങളാണ് മിസിറിനെ മാവോയിസ്റ്റാക്കിയത്. മിസിറിന്റെ മേഖലയിൽ ചാരായ വാറ്റ് സജീവമായിരുന്ന കാലം. ചാരായക്കുപ്പിയുമായി ഗ്രാമത്തിലെ കച്ചവടക്കാരെ സമീപിച്ചു. ഉന്നത ജാതിയിൽപ്പെട്ട കച്ചവടക്കാരൻ മദ്യക്കുപ്പി വാങ്ങിവച്ചെങ്കിലും പണം നൽകിയില്ല. പണം ചോദിച്ചപ്പോൾ തരില്ലെന്ന് മറുപടി. വീണ്ടും.. Maoist Leader Misir Besra

കോളജ് പഠനകാലത്തെ 2 സംഭവങ്ങളാണ് മിസിറിനെ മാവോയിസ്റ്റാക്കിയത്. മിസിറിന്റെ മേഖലയിൽ ചാരായ വാറ്റ് സജീവമായിരുന്ന കാലം. ചാരായക്കുപ്പിയുമായി ഗ്രാമത്തിലെ കച്ചവടക്കാരെ സമീപിച്ചു. ഉന്നത ജാതിയിൽപ്പെട്ട കച്ചവടക്കാരൻ മദ്യക്കുപ്പി വാങ്ങിവച്ചെങ്കിലും പണം നൽകിയില്ല. പണം ചോദിച്ചപ്പോൾ തരില്ലെന്ന് മറുപടി. വീണ്ടും.. Maoist Leader Misir Besra

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോളജ് പഠനകാലത്തെ 2 സംഭവങ്ങളാണ് മിസിറിനെ മാവോയിസ്റ്റാക്കിയത്. മിസിറിന്റെ മേഖലയിൽ ചാരായ വാറ്റ് സജീവമായിരുന്ന കാലം. ചാരായക്കുപ്പിയുമായി ഗ്രാമത്തിലെ കച്ചവടക്കാരെ സമീപിച്ചു. ഉന്നത ജാതിയിൽപ്പെട്ട കച്ചവടക്കാരൻ മദ്യക്കുപ്പി വാങ്ങിവച്ചെങ്കിലും പണം നൽകിയില്ല. പണം ചോദിച്ചപ്പോൾ തരില്ലെന്ന് മറുപടി. വീണ്ടും.. Maoist Leader Misir Besra

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിപിഐ മാവോയിസ്റ്റ് വിഭാഗം പോളിറ്റ് ബ്യൂറോ അംഗം മിസിർ ബസ്രയുടെ തലയ്ക്ക് ജാർഖണ്ഡ് പൊലീസിട്ട വില ഒരു കോടി. മഹാരാഷ്ട്ര, ഛത്തീസ്ഗഡ് സർക്കാരുകളുടെ വക അരക്കോടി വീതം. മിസിറിന്റെ സഹോദരൻ ദുര്യോധനന്റെ മകൻ സുശീൽ കുമാർ ബസ്ര മാവോയിസ്റ്റുകളെ വേട്ടയാടുന്ന സിആർപിഎഫ് സംഘത്തിൽ അംഗവും. ജാർഖണ്ഡിലെ പരസ്‌നാഥ് പർവത താഴ്‌വാരത്തിലെ മദ്‌നാഡീഹ് ഗ്രാമത്തിന്റെ പുത്രനാണ് പൊലീസിന്റെ പേടി സ്വപ്നമായ മിസിർ ബസ്ര. സുശീലിന്റെ ചിറ്റപ്പന്‍. പൊലീസിലോ, സൈനിക–അർധ സൈനിക വിഭാഗത്തിലോ ആരും ചേരരുതെന്ന മാവോയിസ്റ്റുകളുടെ തിട്ടൂരം മറികടന്നാണ് 2013ൽ സുശീൽ സിആർപിഎഫിൽ ചേർന്നത്. പക്ഷേ സേനയിൽ ചേർന്ന ശേഷം മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നും ഒരുതരത്തിലുമുള്ള എതിർപ്പുകൾ ഉണ്ടായിട്ടില്ല.

ഒരു വർഷത്തെ കഠിന പരിശീലനത്തിനു ശേഷം തിരഞ്ഞെടുപ്പിൽ സുരക്ഷയൊരുക്കാൻ കശ്മീരിലേക്ക്. അവിടെനിന്ന് നേരെ ഛത്തീസ്ഗഡിലെ ബിജാപുർ വനമേഖലയിൽ 3 വർഷം. ഇപ്പോൾ ബംഗാളിലെ പുരുലിയയിലാണ് സേവനം. ‘എന്റെ തലമുറയ്ക്ക് തോക്കിൻ മുനയിലുളള അധികാരത്തിൽ വിശ്വാസമില്ല, പകരം ജനാധിപത്യ ശക്തിയിലാണ് വിശ്വാസം. ജനാധിപത്യത്തെ ശക്തിപ്പെടുത്തിയാൽ സമൂഹവും രാഷ്ട്രവും വളർച്ചയുടെ പാതയിൽ ബഹുദൂരം മുന്നേറും’- മാവോയിസ്റ്റുകളെ വേട്ടയാടുന്ന സുശീലിന്റെ വാക്കുകൾ. ദുര്യോധനൻ ബസ്രയുടെ വീടും മിസിർ ബസ്രയുടെ വീടും തമ്മിൽ ഒരു ഭിത്തിയുടെ അകലം മാത്രം. പൂർവിക സ്വത്തിന്റെ ഭാഗമായ വീട്ടിലാണ് ദുര്യോധനൻ ഇപ്പോഴും താമസിക്കുന്നത്. എൺപതുകളുടെ അവസാനത്തിൽ സജീവ മാവോയിസ്റ്റായ മിസിർ സ്വന്തം ഗ്രാമത്തിലേക്ക് വന്നിട്ട് വർഷങ്ങളായെന്ന് മദ്‌നാഡീഹ് ഗ്രാമവാസികൾ പറയുന്നു. ഇപ്പോഴത്തെ ചെറുപ്പക്കാർ മിസിറിനെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും ഗ്രാമത്തിന്റെ വീരേതിഹാസ കഥകളിൽ അദ്ദേഹം ജീവിക്കുന്നു.

ADVERTISEMENT

ആരാണീ മിസിർ ബസ്ര?

1961ൽ ബിഹാറിലെ (ഇന്നത്തെ ജാർഖണ്ഡിലെ) മദ്‌നാഡീഹ് ഗ്രാമത്തിൽ ജനനം. സന്താൾ ആദിവാസി വിഭാഗത്തിലെ അംഗം. ഹിന്ദിയിൽ ബിരുദം. ജാർഖണ്ഡ് മുക്തി മോർച്ച (നേതാവ്) ഷിബു സോറനാണ് സാമൂഹിക പ്രവർത്തനത്തിലേക്കു സ്വാധീനിച്ചത്. ആദിവാസികളെ ഏകോപിപ്പിച്ച് അവർക്കായി പ്രത്യേക സംസ്ഥാനം എന്ന ആശയത്തിന്റെ പ്രാചാരകനായിരുന്നു അന്നു സോറൻ. പാരസ്‌നാഥ് മേഖലയിൽ സോറന് ഏറെ സ്വാധീനവുമുണ്ടായിരുന്നു. 1985ൽ സോറൻ സന്താൾ പർഗാനയിലേക്കു താവളം മാറ്റിയതോടെ നക്‌സലിസത്തിലേക്ക് മിസിർ വഴുതി വീണു. 

മിസിർ ബസ്ര (ഇടത്) സുശീൽ കുമാർ ബസ്ര (വലത്)
ADVERTISEMENT

ആദ്യമാദ്യം സാംസ്‌കാരിക പരിപാടികളിൽ പങ്കെടുത്തു, പിന്നീട് ഇത്തരം പരിപാടികൾക്കു കാവൽ നിന്ന് പൂർണസമയ മാവോയിറ്റായി. തന്റെ പേരിൽ ഗ്രാമവാസികളെ പൊലീസ് ഉപദ്രവിച്ചു തുടങ്ങിയതോടെ താവളം ഒഡിഷ-ജാർഖണ്ഡ് അതിർത്തിയിലെ കാടുകളിലേക്ക് മാറ്റി. ഇംഗ്ലിഷും ഹിന്ദിയും ആദിവാസി ഭാഷകളും അനായാസം കൈകാര്യം ചെയ്യുന്ന വ്യക്തിയാണു മിസിർ. സിപിഐ മാവോയിസ്റ്റ് വിഭാഗത്തിൽ മിസിറിന്റെ വളർച്ച അതിവേഗമായിരുന്നു. എന്തുംചെയ്യാൻ സന്നദ്ധതയുള്ള മിസിറിനെ പാർട്ടി തള്ളിയില്ല. നിലവിൽ പാർട്ടി പോളിറ്റ്ബ്യൂറോയിൽ രണ്ടാമനാണ്; പിബിയിലെ ഏക ആദിവാസിയും.

കോടതി ആക്രമിച്ച് മോചിപ്പിച്ച മിസിർ

ADVERTISEMENT

കോളജ് പഠനകാലത്തെ 2 സംഭവങ്ങളാണ് മിസിറിനെ മാവോയിസ്റ്റാക്കിയത്. മിസിറിന്റെ മേഖലയിൽ ചാരായ വാറ്റ് സജീവമായിരുന്ന കാലം. ചാരായക്കുപ്പിയുമായി ഗ്രാമത്തിലെ കച്ചവടക്കാരെ സമീപിച്ചു. ഉന്നത ജാതിയിൽപ്പെട്ട കച്ചവടക്കാരൻ മദ്യക്കുപ്പി വാങ്ങിവച്ചെങ്കിലും പണം നൽകിയില്ല. പണം ചോദിച്ചപ്പോൾ തരില്ലെന്ന് മറുപടി. വീണ്ടും ചോദിച്ചപ്പോൾ അടിച്ചോടിക്കുമെന്നു ഭീഷണി. തിരികെ വീട്ടിലേക്കുള്ള യാത്രയിൽ കച്ചവടക്കാരനോടുള്ള പ്രതികാരം ജ്വലിച്ചു. ഒറ്റയ്ക്കായതു കൊണ്ട് അന്നു പ്രതികരിച്ചില്ല.

മറ്റൊരു ദിവസം കോളജ് വിട്ടു വീട്ടിലേക്കു വരുമ്പോൾ ബസ്ര കുടുംബത്തിന്റെ കൃഷിയിടത്തിലെ പ്ലാവ് നാട്ടിലെ പ്രമാണിയുടെ മക്കളും കൂട്ടുകാരും മുറിച്ചു മാറ്റി. ചോദ്യം ചെയ്തപ്പോൾ ഇന്നാട്ടിലെ എല്ലാ സ്വത്തിന്റെയും അവകാശികൾ തങ്ങളാണെന്ന് പ്രമാണിയുടെ മക്കൾ പറഞ്ഞു. ഇതിനെതിരെ നാട്ടുകാരെ സംഘടിപ്പിച്ച് പ്രതിഷേധിച്ചെങ്കിലും അധികാരികളും അനീതിക്കൊപ്പം നിന്നു. അങ്ങനെയാണ് ഷിബു സോറനൊപ്പവും പിന്നീട് മാവോയിസ്റ്റ് സംഘത്തിനൊപ്പവും മിസിർ ചേർന്നത്.

ഛത്തിസ്‌ഗഡിലെ വനമേഖലയിൽ നടന്ന മാവോയിസ്റ്റ് പരിശീലനം. 2012ലെ ചിത്രം (Photo: NOAH SEELAM / AFP)

ജാർഖണ്ഡ് പൊലീസിന്റെ കണക്കനുസരിച്ച് 55 പൊലീസുകാരുടെ മരണത്തിന് ഉത്തരവാദിയായ കൊടുംഭീകരനാണ് മിസിർ. പൊലീസുകാരെ തീർത്തത് ഏറ്റുമുട്ടലിലും കുഴിബോംബു സ്ഫോടനത്തിലും. ‌‌ഭാസ്കർ, സുനിർമൽ, സാഗർ എന്നീ പേരുകളിലും മിസിർ അറിയപ്പെടുന്നു. 2007ൽ മിസിറിനെയും സഹായിയെയും ജാർഖണ്ഡ് പൊലീസ് അറസ്റ്റു ചെയ്തു. 2009ൽ ബിഹാറിലെ ലഖീസരായിൽ കോടതി അക്രമിച്ച് മാവോയിസ്റ്റുകൾ മിസിർ ബസ്രയെ സ്വതന്ത്രനാക്കി. ജാർഖണ്ഡ പൊലീസിന്റെ ഹിറ്റ് ലിസ്റ്റിൽ മിസിർ ബസ്ര ഉൾപ്പെടെ 151 മാവോയിസ്റ്റുകളുണ്ട്. 2015ലാണ് മിസിർ ഉൾപ്പെടെ നാലു പേരുടെ തലയ്ക്കുള്ള പ്രതിഫലം ഒരു കോടിയായി വർധിപ്പിച്ചത്. നക്സൽ ബാധിത മേഖലയിൽ മിസിറും കൂട്ടരും ഇന്നും ഒരു പേടിസ്വപ്നമായി തുടരുന്നു. മിസിറിന്റെ തലയ്ക്കു ഛത്തീസ്ഗഡ്, മഹാരാഷ്ട്ര സർക്കാരും 50 ലക്ഷം വീതം വിലയിട്ടിട്ടുണ്ട്. രാജ്യത്തിന് കൊടുംഭീകരനെങ്കിലും സന്താളി യുവാക്കൾക്ക് മിസിർ ഇന്നും ഹീറോ തന്നെ.

സാന്താൾ ഹൂൾ അഥവാ സന്താൾ വിപ്ലവം

ബ്രിട്ടിഷുകാർക്കും ഭൂവുടമകൾക്കും എതിരെ പടയൊരുക്കം നടത്തി ചരിത്രമുള്ള ആദിവാസി സമൂഹമാണ് സന്താളികൾ. 1855–56 കാലഘട്ടത്തിൽ സഹോദരങ്ങളായ സിദ്ദു മുർമു, കന്നു മുർമു എന്നിവരാണു പടനയിച്ചത്. ഏകദേശം 60,000 സന്താളികളെ അണിനിരത്താൻ ഈ സഹോദരങ്ങൾക്ക് കഴിഞ്ഞു. ബ്രിട്ടിഷുകാരുടെ തോക്കിനു മുന്നിൽ സന്താളികളുടെ അമ്പിന് അധികകാലം പിടിച്ചു നിൽക്കാനായില്ല. പോരാട്ടം ഏകദേശം ഒരു വർഷംകൊണ്ട് അടിച്ചമർത്തി. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനായുള്ള അരങ്ങൊരുക്കത്തിൽ ഈ പോരാട്ടവും ശക്തി പകർന്നതായി ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. പോരാട്ടത്തിൽ നൂറു കണക്കിന് സന്താളി ഗ്രാമങ്ങൾ അഗ്നിക്കിരയാക്കി. ഏകദേശം 15,000 സന്താളികൾ കൊല്ലപ്പെട്ടു. സിദ്ദുവിനെയും കന്നുവിനെയും കൊലപ്പെടുത്തിയതോടെ വിപ്ലവം കാൽകീഴിലാക്കി ബ്രിട്ടീഷുകാർ. 

English Summary: Story of Misir Besra, Deadliest Maoist leader in Jharkhand