വാഷിങ്ടൻ ∙ സ്വയംപര്യാപ്തമാകാനുള്ള ശ്രമങ്ങളുമായി ഇന്ത്യ മുന്നോട്ടു പോകുമ്പോൾ ആശങ്ക രേഖപ്പെടുത്തി യുഎസ്. ഇറക്കുമതിക്കു പകരമായുള്ള ‘മെയ്ക്ക് ഇൻ ഇന്ത്യ’ പ്രചാരണം ഉഭയകക്ഷി വ്യാപാരബന്ധത്തെ ബാധിക്കുന്നതായി ജോ ബൈഡൻ ഭരണകൂടം | Make In India | India US Trade | Biden | Modi | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ സ്വയംപര്യാപ്തമാകാനുള്ള ശ്രമങ്ങളുമായി ഇന്ത്യ മുന്നോട്ടു പോകുമ്പോൾ ആശങ്ക രേഖപ്പെടുത്തി യുഎസ്. ഇറക്കുമതിക്കു പകരമായുള്ള ‘മെയ്ക്ക് ഇൻ ഇന്ത്യ’ പ്രചാരണം ഉഭയകക്ഷി വ്യാപാരബന്ധത്തെ ബാധിക്കുന്നതായി ജോ ബൈഡൻ ഭരണകൂടം യുഎസ് കോൺഗ്രസിനെ അറിയിച്ചു. ഇന്ത്യയുമായുള്ള വിപണിയിലെ ദീർഘകാല തടസ്സങ്ങൾ പരിഹരിക്കുന്നതിനു ശ്രമം തുടരുന്നതായും 2021ലെ ട്രേഡ് പോളിസി അജൻഡയിലും 2020ലെ വാർഷിക റിപ്പോർട്ടിലും യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് (യു‌എസ്‌ടി‌ആർ) പറഞ്ഞു.

‘വലിയ വിപണി, സാമ്പത്തിക വളർച്ച, പുരോഗതി എന്നിവ ഇന്ത്യയെ പല യുഎസ് കയറ്റുമതിക്കാരുടെയും അനിവാര്യ വിപണിയായി മാറ്റുന്നു. എന്നാൽ പലവിധ വ്യാപാര-നിയന്ത്രണ നയങ്ങളുടെ ഭാഗമായി ഉഭയകക്ഷി വ്യാപാര ബന്ധത്തിന്റെ സാധ്യതകൾ തടസ്സപ്പെടുകയാണ്. ഇറക്കുമതി കുറച്ചു പകരം ഇന്ത്യയിൽതന്നെ നിർമിക്കണമെന്ന ‘മെയ്ക്ക് ഇൻ ഇന്ത്യ’ ക്യാംപെയ്ൻ ഉഭയകക്ഷി വ്യാപാര ബന്ധം നേരിടുന്ന വെല്ലുവിളികളുടെ പ്രതീകമാണ്’– യു‌എസ്‌ടി‌ആർ റിപ്പോർട്ടിൽ പറയുന്നു.

ADVERTISEMENT

വ്യാപാരരംഗത്തു യുഎസ് ഇന്ത്യയ്ക്കു നൽകിയിരുന്ന പ്രത്യേക പരിഗണന 2019 ജൂണിൽ എടുത്തുകളഞ്ഞിരുന്നു. ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസ് (ജിഎസ്പി) പദ്ധതിയിൽ ഒട്ടേറെ ഉൽപന്നങ്ങൾ തീരുവയില്ലാതെ യുഎസിലേക്കു കയറ്റുമതി ചെയ്യാനുള്ള അവസരം ഇതോടെ ഇന്ത്യയ്ക്കു നഷ്ടമായി. ഇന്ത്യൻ വിപണിയിൽ യുഎസ് കമ്പനികൾക്കു തുല്യവും ന്യായവുമായ അവസരം ഉറപ്പു നൽകാത്തതിനാലാണു നടപടിയെന്നാണ് അന്നത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്.

English Summary: "Make In India" Epitomises Challenges In Trade With India : US Report