പരിഹസിക്കാൻ ചുമതലയെടുത്തവരോട് സഹതാപമേയുള്ളൂ: മറുപടിയുമായി മന്ത്രി
തിരുവന്തപുരം∙ കോവിഡ് വാക്സീന്‍ സ്വീകരിച്ചതിനു പിന്നാലെ, വിമർശനം ഉന്നയിച്ചവർക്കു മറുപടിയുമായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ. ഒരു മഹാമാരിക്കെതിരായ പ്രതിരോധപ്രവർത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങൾ തിരിച്ചറിയണമെന്നും | KK Shailaja | COVID-19 | COVID-19 Vaccine | Vaccination | Manorama Online

തിരുവന്തപുരം∙ കോവിഡ് വാക്സീന്‍ സ്വീകരിച്ചതിനു പിന്നാലെ, വിമർശനം ഉന്നയിച്ചവർക്കു മറുപടിയുമായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ. ഒരു മഹാമാരിക്കെതിരായ പ്രതിരോധപ്രവർത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങൾ തിരിച്ചറിയണമെന്നും ഏതു നല്ലകാര്യത്തെയും പരിഹസിക്കാൻ ചുമതലയെടുത്തവരോടു സഹതാപമേയുള്ളൂവെന്നും മന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
ഞാൻ കോവിഡ് വാക്സിനേഷൻ എടുത്തതിനെ പരിഹസിച്ചുകൊണ്ട് ചിലർ പോസ്റ്റ് ഇടുന്നതായി കണ്ടു. അത്തരക്കാരോട് പ്രതികരിക്കേണ്ടതില്ലെന്ന് അറിയാം. എങ്കിലും ഒരു മഹാമാരിക്കെതിരായ പ്രതിരോധപ്രവർത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങൾ തിരിച്ചറിയണം.
ബ്ലൗസ് മുതുകിൽനിന്ന് താഴ്ത്തി ഇഞ്ചക്ഷൻ എടുക്കുമ്പോൾ സാരി കൊണ്ട് മറയും എന്ന് അറിയായ്കയല്ല. കിട്ടിയത് ആയുധമാക്കാമോ എന്ന് നോക്കിയതാണ്. വാക്സീൻ എടുക്കാൻ ആർക്കെങ്കിലും മടിയുണ്ടെങ്കിൽ അവരെ പ്രേരിപ്പിക്കുന്നതിനാണ് മന്ത്രിമാരും മറ്റും വാക്സീൻ എടുക്കുന്ന വാർത്ത കൊടുക്കുന്നത്. ഏതു നല്ലകാര്യത്തെയും പരിഹസിക്കാൻ ചുമതലയെടുത്തവരോട് സഹതാപമേയുള്ളൂ.
English Summary: Minister KK Shailaja on Vaccination controversy