കണ്ണൂർ ∙ കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി. മനോരമ ന്യൂസിന്റെ തിരഞ്ഞെടുപ്പ് പരിപാടി ‘സ്വന്തം ജില്ല’ യിലാണ് പാച്ചേനി ആഗ്രഹം തുറന്നു പറഞ്ഞത്.Kerala Assembly Poll, Satheesan pacheni, Kannur Constituency, Breaking News, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി. മനോരമ ന്യൂസിന്റെ തിരഞ്ഞെടുപ്പ് പരിപാടി ‘സ്വന്തം ജില്ല’ യിലാണ് പാച്ചേനി ആഗ്രഹം തുറന്നു പറഞ്ഞത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരടക്കം കണ്ണൂരിൽ പരിഗണിക്കുമ്പോഴാണ് സതീശൻ പാച്ചേനിയുടെ പ്രതികരണം. 

മുല്ലപ്പള്ളിക്ക് ഏതു സീറ്റിലും മത്സരിക്കാൻ പാർട്ടി സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ പ്രതികരിച്ചിരുന്നു. മുല്ലപ്പള്ളിക്ക് മത്സരിക്കാൻ തടസങ്ങളില്ലെന്ന് കഴിഞ്ഞ ദിവസം എഐസിസിയും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മണ്ഡലത്തിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ച് പാച്ചേനി രംഗത്തു വന്നത്. 

ADVERTISEMENT

കൊയിലാണ്ടിയും കൽപ്പറ്റയുമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കാൻ ഉദ്ദേശിച്ചിരുന്ന മണ്ഡലങ്ങൾ. എന്നാൽ സുരക്ഷിത മണ്ഡലം എന്ന നിലയിൽ കണ്ണൂരിലേക്ക് മാറാൻ ആലോചനയിലുണ്ട്. 2011ൽ അന്ന് കോൺ‍ഗ്രസിൽ ആയിരുന്ന എ.പി. അബ്ദുല്ലക്കുട്ടി 6443 വോട്ടുകൾക്ക് വിജയിച്ച മണ്ഡലമാണ് കണ്ണൂർ. 

2016ൽ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയെ കോൺഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രൻ തോൽപ്പിച്ചത് 1196 വോട്ടുകൾക്കാണ്.  കോൺഗ്രസിലെ  ഗ്രൂപ്പ് വഴക്കും മറ്റു ആഭ്യന്തര പ്രശ്നങ്ങളുമാണ് മണ്ഡലം നഷ്ടപ്പെടാൻ കാരണം എന്നാണ് വിലയിരുത്തൽ. അതിനാൽ ആണ് ഉറപ്പുള്ള സീറ്റ് എന്ന നിലയിൽ കണ്ണൂരിന്റെ വേണ്ടി കെപിസിസി പ്രസിഡന്റ് തന്നെ രംഗത്ത് എത്തിയത്. രാമചന്ദ്രൻ കടന്നപ്പള്ളി തന്നെയാകും കണ്ണൂരിൽ ഇത്തവണയും എൽഡിഎഫ് സ്ഥാനാർഥി എന്നാണ് സൂചന. 

ADVERTISEMENT

English Summary: Satheesan pacheni to contest kannur constituency