മമതയുടേത് പ്രീണന രാഷ്ട്രീയം; ലൗ ജിഹാദും പശു കടത്തും തടഞ്ഞില്ല: യോഗി ആദിത്യനാഥ്
കൊൽക്കത്ത∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബംഗാളിലെ മാൾഡയിൽ നടന്ന റാലിയിൽ മുഖ്യമന്ത്രി മമതാ ബാനർജിയെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് | West Bengal Assembly Elections 2021 | Yogi Adityanath | Mamata Banerjee | BJP | Trinamool Congress | Manorama Online

കൊൽക്കത്ത∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബംഗാളിലെ മാൾഡയിൽ നടന്ന റാലിയിൽ മുഖ്യമന്ത്രി മമതാ ബാനർജിയെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന സർക്കാരിന്റെ പ്രീണന രാഷ്ട്രീയം കാരണം ലൗ ജിഹാദും പശു കടത്തും തടയാന്‍ കഴിഞ്ഞിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു.
‘ലൗ ജിഹാദിനെതിരെ ഞങ്ങൾ ഉത്തർപ്രദേശിൽ നിയമം കൊണ്ടുവന്നു. പക്ഷേ ഇവിടെ പ്രീണന രാഷ്ട്രീയമാണ്. അതിനാൽ സംസ്ഥാന സർക്കാരിന് ലൗ ജിഹാദും പശു കടത്തും തടയാനായില്ല. ഇവ അപകടകരമായ പ്രവർത്തനങ്ങളാണ്. അത് വരും കാലങ്ങളിൽ ഫലങ്ങൾ കാണിക്കും. ബംഗാളിൽ ദുർഗ പൂജ നിരോധിച്ചിരിക്കുന്നു. ഈദ് ആഘോഷവേളയിൽ പശു കശാപ്പ് ആരംഭിച്ചു. പശു കടത്തിലൂടെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാർ മൗനം പാലിക്കുന്നു. ഇപ്പോൾ, ജയ് ശ്രീറാം മുദ്രാവാക്യം നിരോധിക്കാൻ ശ്രമിക്കുകയും ആക്രമണങ്ങൾ നടപ്പാക്കുകയും ചെയ്യുന്നു. ബിജെപി ദേശീയ നേതൃത്വവും പാർട്ടിയുടെ എല്ലാ പ്രവർത്തകരും ബംഗാളി സ്വത്വം പുനഃസ്ഥാപിക്കുന്നതിനും അതിലൂടെ പുതിയ മാറ്റം മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി ഇവിടെയെത്തി’– അദ്ദേഹം പറഞ്ഞു.
അതിനിടെ, ഇടതു-കോൺഗ്രസ്-ഐഎസ്എഫ് സഖ്യത്തിന്റെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം ഞായറാഴ്ച കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനത്ത് നടന്ന മെഗാ റാലിയോടെ ആരംഭിച്ചു. ലക്ഷക്കണക്കിന് പേർ പങ്കെടുത്തു. 294 അംഗ ബംഗാൾ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് 27 മുതൽ എട്ട് ഘട്ടങ്ങളിലായി നടക്കും. മേയ് രണ്ടിനാണ് ഫലപ്രഖ്യാപനം.
English Summary: UP CM Adityanath raises 'love jihad', cow smuggling at Bengal rally to target Mamata