2007ൽ, കെമിക്കൽ ഹബ് തുടങ്ങാനായി പ്രത്യേക സാമ്പത്തിക മേഖല പ്രഖ്യാപിച്ച് ഇടതു സർക്കാർ വെട്ടിലായത് നന്ദിഗ്രാമിലാണ്. സിപിഎമ്മിന്റെയും തൃണമൂലിന്റെയും പ്രവർത്തകർ തമ്മിൽ പലയിടത്തും ഏറ്റുമുട്ടി. പൊലീസ് വെടിവയ്പിൽ ഒട്ടേറെപ്പേർ മരിച്ചു. അങ്ങനെയാണ് നന്ദിഗ്രാം എന്ന വെറും ഗ്രാമം വലിയൊരു ചെറുത്തുനിൽപിന്റെ... West Bengal Election . Nadigram

2007ൽ, കെമിക്കൽ ഹബ് തുടങ്ങാനായി പ്രത്യേക സാമ്പത്തിക മേഖല പ്രഖ്യാപിച്ച് ഇടതു സർക്കാർ വെട്ടിലായത് നന്ദിഗ്രാമിലാണ്. സിപിഎമ്മിന്റെയും തൃണമൂലിന്റെയും പ്രവർത്തകർ തമ്മിൽ പലയിടത്തും ഏറ്റുമുട്ടി. പൊലീസ് വെടിവയ്പിൽ ഒട്ടേറെപ്പേർ മരിച്ചു. അങ്ങനെയാണ് നന്ദിഗ്രാം എന്ന വെറും ഗ്രാമം വലിയൊരു ചെറുത്തുനിൽപിന്റെ... West Bengal Election . Nadigram

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2007ൽ, കെമിക്കൽ ഹബ് തുടങ്ങാനായി പ്രത്യേക സാമ്പത്തിക മേഖല പ്രഖ്യാപിച്ച് ഇടതു സർക്കാർ വെട്ടിലായത് നന്ദിഗ്രാമിലാണ്. സിപിഎമ്മിന്റെയും തൃണമൂലിന്റെയും പ്രവർത്തകർ തമ്മിൽ പലയിടത്തും ഏറ്റുമുട്ടി. പൊലീസ് വെടിവയ്പിൽ ഒട്ടേറെപ്പേർ മരിച്ചു. അങ്ങനെയാണ് നന്ദിഗ്രാം എന്ന വെറും ഗ്രാമം വലിയൊരു ചെറുത്തുനിൽപിന്റെ... West Bengal Election . Nadigram

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത നഗരത്തിൽ തിരഞ്ഞെടുപ്പിന്റെ കാഹളങ്ങളില്ല. എപ്പോഴും പായുന്ന വാഹനങ്ങളുടെ കൊമ്പുവിളികളേയുള്ളൂ. ആർക്കും നിൽക്കാൻ നേരമില്ലാത്ത വൻനഗരത്തിൽ പ്രചാരണ റാലികളോ യോഗങ്ങളോ പാർട്ടികൾക്കു പതിവില്ല. എല്ലാം സാധാരണ മട്ടിലാണ്. ചൗമിൻ കഴിക്കുന്നവരുടെ തിരക്ക്. പുകവലിക്കാരുടെ ആഗോള തലസ്ഥാനമെന്നു വിളിക്കാൻ മാത്രം സിഗററ്റ് പുകച്ചുരുളുകൾ. ഇവിടെയാണോ തിരഞ്ഞെടുപ്പു വിശേഷങ്ങൾ അന്വേഷിച്ചെത്തിയതെന്ന സംശയം തോന്നാതിരുന്നില്ല. 

പക്ഷേ, അടിത്തട്ടിലും അണിയറകളിലും തിരഞ്ഞെടുപ്പു നീക്കങ്ങളും നീക്കുപോക്കുകളും ധാരാളം നടക്കുന്നുണ്ടെന്നു മെല്ലെ മനസ്സിലാകും. ദിവസവും ഒന്നെന്ന കണക്കിൽ പാർട്ടി വക്താക്കളുടെ വാർത്താസമ്മേളനങ്ങളുണ്ട്. അന്നന്നത്തെ രാഷ്ട്രീയ ചർച്ചയ്ക്കുള്ള വക അതിലുണ്ടാവും. പ്രധാനമന്ത്രിയുടെ വരവ്, മുഖ്യമന്ത്രി നടത്താൻ പോകുന്ന റാലികൾ, സ്ഥാനാർഥിപ്പട്ടിക ഒക്കെയായി കൊൽക്കത്ത സജീവമാണ്. അങ്ങനെയാകാതെ തരമില്ല. 27ന് ആദ്യ ഘട്ടം വോട്ടെടുപ്പാണ്. 

ബംഗാൾ നന്ദിഗ്രാമിലെ പുരുൾബാഡിയിൽ റോഡില്‍ കളിക്കുന്ന കുട്ടികള്‍. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ
ADVERTISEMENT

ഒറ്റയ്ക്കും തെറ്റയ്ക്കുമേ നഗരത്തിൽ കൊടിതോരണങ്ങളുള്ളൂ. പക്ഷേ, എവിടെയും പെട്ടെന്നു കണ്ണിൽ പെടുന്ന വിധം വലിയ ബോർഡുകൾ വച്ചിരിക്കുന്നതു തൃണമൂൽ കോൺഗ്രസാണ്. എല്ലാറ്റിലും മമത ബാനർജിയുടെ ചിരിക്കുന്ന ഒരേ ചിത്രം. ‘ബംഗാളിനു വേണ്ടത് മകളെയാണ്’ എന്ന തൃണമൂലിന്റെ പുതിയ മുദ്രാവാക്യം മാത്രമാണ് ബോർഡിലെ എഴുത്ത്്. ബോർഡുകൾ കൊൽക്കത്തയിൽ മാത്രമല്ല, ബംഗാളിന്റെ ഏതു ഭാഗത്തും ഉയർത്തിയിട്ടുണ്ട് പാർട്ടിക്കാർ.‍ കൊൽക്കത്ത പഴയ ഉറക്കംതൂങ്ങി നഗരമല്ല. പുതിയ എടുപ്പുകൾ എല്ലായിടത്തും ഉയരുന്നു. ഫ്ലൈ ഓവറുകൾ നഗരത്തിനു മൊത്തത്തിൽ മേൽക്കൂര കെട്ടുന്നതു പോലെ വർധിച്ചു.

താരാപഥം

ഓരോ ദിവസവും പാർട്ടികൾ മത്സരിച്ചെന്ന പോലെ നടത്തുന്ന ഒരു സംഗതിയുണ്ട്: അന്നു പാർട്ടിയിൽ ചേർന്ന ചലച്ചിത്ര താരങ്ങളെയും കലാപ്രവർത്തകരെയും മറ്റും അവതരിപ്പിക്കൽ. താരങ്ങൾ രാഷ്ട്രീയത്തിലിറങ്ങാൻ ക്യൂ നിൽക്കുകയാണോ എന്നു തോന്നും. ദിവസവും ചെറിയ താരനിശ പോലെയായിട്ടുണ്ട് വാർത്താസമ്മേളനങ്ങൾ. തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് ഇക്കാര്യത്തിൽ മത്സരം. ഇടതു പാർട്ടികൾ അതിലത്ര ആവേശം കൊള്ളുന്നില്ല. കോൺഗ്രസിനും അവതരിപ്പിക്കാൻ താരങ്ങൾ അധികമില്ല. ബംഗാൾ പ്രതീക്ഷിക്കുന്ന വലിയ സർപ്രൈസ് ഒരുപക്ഷേ, ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിൽ നടത്തുന്ന റാലിയിൽ ഉണ്ടായേക്കും. ബംഗാളുകാർ ദാദയെന്നു വിളിക്കുന്ന, ‌ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അധ്യക്ഷൻ സൗരവ് ഗാംഗുലിയുടെ ബിജെപി പ്രവേശം.

നന്ദിഗ്രാമിൽ...

ADVERTISEMENT

ഉൾനാടുകളിലേക്കു ചെന്നാലും ബംഗാൾ വലിയ ആവേശമൊന്നും കാട്ടില്ല. നന്ദിഗ്രാമിലേക്കുള്ള യാത്രയിൽ ദേശീയപാതയോരത്തും ദേശീയപാതയിൽനിന്നു പിരിയുന്ന ചെറുറോഡുകളിലും അധികം കൊടികളൊന്നും കാണാനില്ല. ബസുകൾ അധികമില്ലാത്ത വഴികളില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകൾ ഒച്ചയുണ്ടാക്കാതെ നീങ്ങുന്നു. ചുമടു കയറ്റിയ പ്രത്യേകതരം റിക്ഷകളും. ചെറിയ മൺപാത്രത്തിൽ ഔൺസ് അളവിൽ ചായ കുടിച്ചു ചടഞ്ഞിരിക്കുന്നവരുടെ, അന്നന്നത്തെ കാര്യങ്ങൾ മാത്രം അന്വേഷിക്കുന്ന സാധാരണ മനുഷ്യരുടെ നാട്.

നന്ദിഗ്രാമിലേക്കു പോകാമെന്നു നിശ്ചയിച്ചത് പഴയ കർഷക പോരാട്ടത്തിന്റെ ഭൂമി എന്ന ചിന്ത കൊണ്ടു മാത്രമല്ല. ഇത്തവണ അവിടെ മത്സരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചിരിക്കുന്നു. അടുത്തിടെ തൃണമൂൽ വിട്ടു ബിജെപിയിലെത്തിയ സിറ്റിങ് എംഎൽഎ സുവേന്ദു അധികാരിക്കു നേരെയാണ് മമതയുടെ പോർവിളി. കൊൽക്കത്തയിൽനിന്നു പുറപ്പെടുമ്പോൾ തോന്നിയത് മമത വരുന്നതിന്റെ ആവേശവും ആരവവുമൊക്കെ നന്ദിഗ്രാമിനെ മുഖരിതമാക്കുന്നുണ്ടാവും എന്നാണ്. പക്ഷേ, അതു പഴയ നന്ദിഗാം തന്നെയായിരുന്നു. കൃഷി നോക്കിയും ചെറിയ ജോലികൾ ചെയ്തും പുലരുന്നതിൽ മാത്രമാണ് നാട്ടുകാരുടെ ശ്രദ്ധ. എന്നാലും വോട്ടിന്റെ ദിവസം ഈ ഗ്രാമം ക്യൂവിലുണ്ടാവും.

നന്ദിഗ്രാം പൊലീസ് സ്റ്റേഷനോടു തൊട്ടുള്ള വലിയ കുളത്തിന്റെ കരയിലൂടെ അങ്ങേക്കരയിലെ തൃണമൂൽ ബ്ലോക്ക് കമ്മിറ്റി ഓഫിസിൽ ചെന്നപ്പോൾ കെട്ടിടം പൂട്ടിക്കിടക്കുന്നു. മുറ്റത്തുണ്ടായിരുന്ന പ്രവർത്തകൻ പ്രസിഡന്റിന്റെ ഫോൺ നമ്പർ തന്നു. വിളിച്ചപ്പോൾ 15 മിനിറ്റിൽ എത്തുമെന്നു മറുപടി. ബ്ലോക്ക് പ്രസിഡന്റ് സ്വരാജ് രഞ്ജൻ ദാസിനു ഹിന്ദിയും ഇംഗ്ലിഷും കഷ്ടിയാണ്. ഒപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകൻ ഷെയ്ഖ് അമാനുല്ല ഹിന്ദിയും ഇംഗ്ലിഷും പറഞ്ഞു പ്രസിഡന്റിനെ സഹായിച്ചു.

മമത ദീദി ഒരുപാടു കാര്യങ്ങൾ നന്ദിഗ്രാമിനു വേണ്ടി ചെയ്തെന്ന് അവർ വാചാലരായി. വഴിയിൽ കനാലുകൾ ആഴം കൂട്ടുന്നതും ദീദിയുടെ പദ്ധതിയാണോ എന്നു ചോദിച്ചു. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ തിടുക്കപ്പെട്ടുള്ള വല്ല ‘വികസന’വുമാകും എന്നാണു കരുതിയത്. അങ്ങനെയല്ലെന്ന് അമാനുല്ല വിശദീകരിച്ചു. അതായത്, നന്ദിഗ്രാം മേഖലയിൽ പൊതുവെ ഉപ്പുവെള്ളമാണ് കൂടുതൽ. അതിനാൽ രണ്ടാം കൃഷി നടത്താനാവില്ല. അകലെ നദിയിൽനിന്നും കുളങ്ങളിൽനിന്നും നല്ല വെള്ളമെത്തിക്കുകയാണ് പരിഹാരം. അതിനാണു കനാലുകൾ തെളിക്കുന്നത്.

ADVERTISEMENT

‘മറക്കാനാകില്ല മലയാളം’

2007ൽ, കെമിക്കൽ ഹബ് തുടങ്ങാനായി പ്രത്യേക സാമ്പത്തിക മേഖല പ്രഖ്യാപിച്ച് ഇടതു സർക്കാർ വെട്ടിലായത് നന്ദിഗ്രാമിലാണ്. സിപിഎമ്മിന്റെയും തൃണമൂലിന്റെയും പ്രവർത്തകർ തമ്മിൽ പലയിടത്തും ഏറ്റുമുട്ടി. പൊലീസ് വെടിവയ്പിൽ ഒട്ടേറെപ്പേർ മരിച്ചു. അങ്ങനെയാണ് നന്ദിഗ്രാം എന്ന വെറും ഗ്രാമം വലിയൊരു ചെറുത്തുനിൽപിന്റെ പേരായത്. വെടിവയ്പു നടന്ന സോന ചുര എന്ന സ്ഥലം അന്വേഷിച്ചുള്ള യാത്രയായിരുന്നു പിന്നെ. ടാർ റോഡ് പെട്ടെന്നു കഴിഞ്ഞു. വയലുകളും ചെമ്മീൻ കെട്ടുകളും പകുത്ത് മൺവഴി മാത്രം. ചെമ്മീൻ കുളങ്ങളിൽ സദാ പ്ലാസ്റ്റിക് ചക്രങ്ങൾ മോട്ടർ വച്ചു കറക്കുന്നു. വെള്ളത്തിലെ വായുവിന്റെ അളവ് ക്രമമായി നിലനിർത്താനാണ്.

കുറേ ഉള്ളിലേക്കു പോയപ്പോൾ ഖജൂരി എന്ന സ്ഥലത്ത് വഴിയുടെ താഴെ തരിശു കിടക്കുന്ന വയലിൽ വള്ളം പണിയുന്നവരെ കണ്ടു. അജിത് മണ്ഡലാണ് മൂത്താശാരി. രണ്ടു മൂന്നു മാസമായി പണി തുടങ്ങിയിട്ട്. മഹാസാഗർ നദിയിൽ മീൻ പിടിക്കാനാണ്. 10 ലക്ഷം ചെലവു വരും. തിരഞ്ഞെടുപ്പു വിശേഷങ്ങൾ, നന്ദിഗ്രാം വെടിവയ്പ് തുടങ്ങി പലതും ചോദിച്ചു. അജിത് മണ്ഡലിന് അധികമൊന്നും പറയാനില്ല. പണിത്തിരക്കാണ്. അടുത്ത പറമ്പിൽനിന്ന് മഹിദുൽ ഇസ്‌ലാം എന്ന ചെറുപ്പക്കാരൻ വന്നു. പ്രദേശത്ത് ആളുകളുടെ പ്രധാന ജോലി കൃഷിയും ചെമ്മീൻ വളർത്തലുമാണെന്നൊക്കെ മഹിദ് പറഞ്ഞു തന്നു.

കേരളത്തിൽ ജോലി ചെയ്തിട്ടുള്ള ഒരു ബംഗാൾകാരനെ ഇവിടെവച്ചു കണ്ടുമുട്ടിയെങ്കിൽ എന്ന ആഗ്രഹം പങ്കുവയ്ക്കുന്നുണ്ടായിരുന്നു ഫൊട്ടോഗ്രാഫർ ജോസ്കുട്ടി പനയ്ക്കൽ. മഹിദിനോട് അന്വേഷിച്ചപ്പോൾ ഉടൻ ഫോണെടുത്തു വിളിയായി. ഫോൺ തന്നപ്പോൾ അപ്പുറത്തുനിന്ന് വക്കുടഞ്ഞ മലയാളം കേട്ടു. സമദെന്നാണ് പേര്. 42 വയസ്സ്. കൊച്ചി ഇടപ്പള്ളിയിൽ എംബ്രോയ്ഡറി ജോലിയുമായി 16 വർഷം ഉണ്ടായിരുന്നു. 2006ൽ നാട്ടിലേക്കു പോന്നു. മലയാളം കേട്ടപ്പോൾ ‘ദാ വരുന്നു, അഞ്ചു മിനിറ്റ്’ എന്നു മറുപടി.

സമദിന്റെ ബൈക്ക് പൊടിപറത്തിയെത്തി. കേരളത്തെപ്പറ്റി പറയാൻ ആയിരം നാവ്. 15 വർഷംകൊണ്ടു മലയാളം മറന്നു തുടങ്ങിയെന്നു ക്ഷമാപണം. പത്തു മുപ്പതാളെ വച്ച് എംബ്രോയ്ഡറി സ്ഥാപനം നടത്തിയിരുന്നപ്പോൾ വലിയ തുണിക്കടകളുടെ ഓർഡർ കിട്ടിയിരുന്നു. കുറച്ചു പണമുണ്ടാക്കി. പെങ്ങളെ കെട്ടിച്ചയച്ചു. എല്ലാം കേരളം തന്നതാണ്. പക്ഷേ, നാട്ടിലെ വീടും ഭൂമിയും നോക്കേണ്ടതിനാൽ മടങ്ങിപ്പോന്നു. ഇപ്പോൾ ചെമ്മീൻ കൃഷിയാണ്. ഭാര്യയും മൂന്നു മക്കളുമായി സുഖജീവിതം.

നന്ദിഗ്രാം കജൂരി ഗ്രാമത്തില്‍ കേരളത്തെക്കുറിച്ചുള്ള സ്മരണ വിവരിക്കുന്ന സമദ്. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

‘കേരളം പോലെ നല്ല സ്ഥലം വേറെയില്ല. കേരളത്തിലെ ആഹാരം.. ഹൊ’ എന്നൊക്കെ സമദ് കേരളസ്തുതി തുടർന്നു. സോന പുര കുറേക്കൂടി ഉൾപ്രദേശമാണ്. അവിടെ ചെന്നാലും ഇപ്പോൾ ഒന്നും കാണാനില്ലെന്നു സമദ്. നെൽ‌പ്പാടങ്ങളും ചെമ്മീൻ കുളങ്ങളും മാത്രം. നോവുന്ന ഓർമകൾ വരമ്പത്തു വച്ച് ഈ ഗ്രാമങ്ങൾ എന്നേ പണിക്കിറങ്ങിക്കഴിഞ്ഞു.

English Summary: Election Travel Through Bengal; How Kolkata and Nandigram Changed?