അടിതെറ്റി അട്ടിമറികളുടെ ആശാൻ: അശ്ലീല വിഡിയോ വിവാദത്തില്‍ തലകുനിച്ച് സർക്കാർ
ബെംഗളൂരു ∙ ബജറ്റ് സമ്മേളനം ഇന്നാരംഭിക്കാനിരിക്കെ മന്ത്രി രമേഷ് ജാർക്കിഹോളിയുടെ രാജി സർക്കാരിനെതിരെ പ്രതിപക്ഷത്തിനുള്ള ആയുധമാകും. കോൺഗ്രസിലുള്ളപ്പോൾ തന്റെ വിശ്വസ്തനായിരുന്ന ജാർക്കിഹോളിക്കെതിരെ Ramesh Jarkiholi, Water Resources Minister Ramesh Jarkiholi, Karnataka Chief Minister B S Yediyurappa,sexual harassment, BJP, Crime News, Crime India.

ബെംഗളൂരു ∙ കര്‍ണാടകയില്‍ ബജറ്റ് സമ്മേളനം ഇന്നാരംഭിക്കാനിരിക്കെ മന്ത്രി രമേഷ് ജാർക്കിഹോളിയുടെ രാജി സർക്കാരിനെതിരെ പ്രതിപക്ഷത്തിനുള്ള ആയുധമാകും. കോൺഗ്രസിലുള്ളപ്പോൾ തന്റെ വിശ്വസ്തനായിരുന്ന ജാർക്കിഹോളിക്കെതിരെ പാർട്ടി നിയമസഭാ കക്ഷിനേതാവ് സിദ്ധരാമയ്യയാണ് ആദ്യം രംഗത്തെത്തിയത്.
മന്ത്രി ഉടൻ രാജി വയ്ക്കണമെന്നും കേസെടുക്കാൻ യെഡിയൂരപ്പ തയാറാകണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു രാജി. അശ്ലീല വിഡിയോ പ്രചരിച്ചതോടെ ബിജെപി നേതാക്കളും പ്രതിരോധത്തിലായി. സംഭവം ബിജെപിയെ അമ്പരപ്പിച്ചതായും വിഷയം പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്യുമെന്നും കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു.
കുറ്റവിമുക്തനായാൽ ജാർക്കിഹോളി മന്ത്രിസഭയിൽ തിരിച്ചെത്തുമെന്ന് ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ പറഞ്ഞു. രമേഷ് നിരപരാധിയാണെന്നും സിബിഐ അല്ലെങ്കിൽ സിഐഡി അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് സഹോദരനും ബിജെപി എംഎൽഎയുമായ ബാലചന്ദ്ര ജാർക്കിഹോളി മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. രമേഷ് ഒഴിഞ്ഞ മന്ത്രിസ്ഥാനം സഹോദരനു ലഭിക്കുമോ എന്ന ചോദ്യത്തോട്, ആരും ഇത്തരം ആവശ്യം ഉന്നയിച്ചിട്ടില്ലെന്നായിരുന്നു ബാലചന്ദ്രയുടെ മറുപടി.
ഇതിനിടെ ജാർക്കിഹോളിക്കെതിരായ പരാതികൾ അടിസ്ഥാനരഹിതമാണെന്ന് ആരോപിച്ച് അനുയായികൾ അക്രമം അഴിച്ചുവിട്ടു. ജാർക്കിഹോളിയുടെ മണ്ഡലമായ ബെളഗാവിയിലെ ഗോഖകിൽ ബസുകൾക്കു കല്ലെറിയുകയും വ്യാപാര സ്ഥാപനങ്ങൾ ബലമായി അടപ്പിക്കുകയും ചെയ്ത ഇവർ റോഡിൽ ടയറുകൾ കൂട്ടിയിട്ടു കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തി. പത്തോളം ബസുകൾ കല്ലേറിൽ തകർന്നു. പ്രതിഷേധത്തിനിടെ അനുയായികളിൽ ഒരാൾ ജീവനൊടുക്കാനും ശ്രമിച്ചു. ദേഹത്തു പെട്രോൾ ഒഴിച്ചു തീ കൊളുത്താൻ തുടങ്ങിയ ഇയാളെ പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.
English Summary: Sex CD shakes up poll-bound BJP, BSY govt, minister Ramesh Jarkiholi quits