ഒടിടികളിൽ അശ്ലീല ദൃശ്യവും കാണിക്കുന്നു; സ്ക്രീനിങ് ആവശ്യമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി ∙ ഒടിടി പ്ലാറ്റ്ഫോമുകളിലെ വിഡിയോ ഉള്ളടക്കങ്ങളിൽ പരിശോധന വേണമെന്നും ചിലതിൽ അശ്ലീല ദൃശ്യങ്ങളടക്കം പ്രദർശിപ്പിക്കപ്പെടുന്നുണ്ടെന്നും സുപ്രീം കോടതി... | OTT Platforms | Supreme Court | Manorama News

ന്യൂഡൽഹി ∙ ഒടിടി പ്ലാറ്റ്ഫോമുകളിലെ വിഡിയോ ഉള്ളടക്കങ്ങളിൽ പരിശോധന വേണമെന്നും ചിലതിൽ അശ്ലീല ദൃശ്യങ്ങളടക്കം പ്രദർശിപ്പിക്കപ്പെടുന്നുണ്ടെന്നും സുപ്രീം കോടതി. ഇത്തരം പരിപാടികൾ സ്ക്രീനിങ്ങിനു വിധേയമാക്കണം. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാനുള്ള മാർഗനിർദേശങ്ങളിൽ ഇവ ഉൾപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.
‘സിനിമകൾ ഇന്റർനെറ്റിലൂടെയും ഒടിടി പ്ലാറ്റ്ഫോമിലൂടെയും കാണുന്നതു സാധാരണമായി. ചില സ്ക്രീനിങ് വേണമെന്നാണു ഞങ്ങളുടെ കാഴ്ചപ്പാട്’– ജസ്റ്റിസ് അശോക് ഭൂഷൺ പറഞ്ഞു. ‘ചില ഒടിടി പ്ലാറ്റ്ഫോമുകൾ പോർണോഗ്രഫിയും കാണിക്കുന്നു. ഇക്കാര്യങ്ങൾ പരിശോധിക്കപ്പെടണം’– ജസ്റ്റിസ് ആർ.എസ്.റെഡ്ഡി പറഞ്ഞു. ‘താണ്ഡവ്’ വെബ്സീരിസിന് എതിരായ അലഹാബാദ് ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് ആമസോൺ ഇന്ത്യ മേധാവി അപർണ പുരോഹിത് നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.
സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരായ ഹർജി പരിഗണിക്കുന്ന വെള്ളിയാഴ്ച വിഷയത്തിൽ സർക്കാരിന്റെ മാർഗനിർദേശങ്ങൾ ഹാജരാക്കണമെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടു കോടതി ആവശ്യപ്പെട്ടു. ജനുവരി 27ന് താണ്ഡവ് കേസ് പരിഗണിച്ച സുപ്രീംകോടതി, നിയമ നടപടികളിൽനിന്ന് ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ടതു നിരാകരിച്ചിരുന്നു. ബന്ധപ്പെട്ട കോടതികളിൽനിന്നു ജാമ്യം തേടാനായിരുന്നു നിർദേശം. അപർണ ജീവനക്കാരി മാത്രമാണെന്നും ആ വെബ്സീരിസിന്റെ നിർമാതാവ് അല്ലെന്നും പത്തോളം കേസുകൾ ഇവർക്കെതിരെ ഫയൽ ചെയ്യപ്പെട്ടിട്ടുണ്ടെന്നും സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി കോടതിയെ അറിയിച്ചു.
English Summary: "Some Screening Needed, Even Porn Shown": Supreme Court On OTT Platforms