ചെന്നൈ∙ ‘തമിഴിൽ രണ്ട് വാക്ക് സംസാരിച്ചാൽ നമ്മൾ അവർക്ക് വോട്ടുചെയ്യുമെന്നാണ് വിചാരം. തമിഴ്നാട്ടുകാരെ വിൽപനയ്ക്ക് വച്ചിട്ടില്ല. തമിഴരുടെ വോട്ടും വിൽപനയ്ക്കില്ല’- ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും | Kamal Haasan | Narendra Modi | Makkal Needhi Maiam | Tamil Nadu Assembly Election 2021 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ‘തമിഴിൽ രണ്ട് വാക്ക് സംസാരിച്ചാൽ നമ്മൾ അവർക്ക് വോട്ടുചെയ്യുമെന്നാണ് വിചാരം. തമിഴ്നാട്ടുകാരെ വിൽപനയ്ക്ക് വച്ചിട്ടില്ല. തമിഴരുടെ വോട്ടും വിൽപനയ്ക്കില്ല’- ബിജെപിയെയും പ്രധാനമന്ത്രി  നരേന്ദ്രമോദിയെയും ഉന്നമിട്ട് മക്കൾ നീതി മയ്യം നേതാവ് കമൽഹാസന്റെ വാക്കുകളാണിത്. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ തമിഴ് വികാരം ഉയർത്തി വോട്ടുപിടിക്കാനുള്ള ബിജെപി നീക്കത്തെ അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പരിഹസിച്ചു.

‘പെട്ടെന്നുണ്ടായ തമിഴ് സ്നേഹത്തിന്റെ കാരണം വ്യക്തമാണ്. അതും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം. തമിഴിൽ രണ്ടു വാക്ക് പറഞ്ഞാൽ തമിഴർ വോട്ട് ചെയ്യുമെന്നാണ് ചിന്തിക്കുന്നത്. ഇവിടെ തമിഴരെയും വോട്ടും വിൽപനയ്ക്ക് വച്ചിട്ടില്ല.’ കമൽ പറഞ്ഞു. തമിഴ് പഠിക്കാത്തതിൽ സങ്കടമുണ്ടെന്ന മോദിയുടെ പ്രസ്താവന വലിയ ചർച്ചയായിരുന്നു. തമിഴരുടെ ഭാഷാ സ്നേഹം ഉന്നമിട്ടുള്ള നീക്കമാണെന്ന ആരോപണവും ഉയർന്നിരുന്നു.

ADVERTISEMENT

ഡിഎംകെയും അണ്ണാ ഡിഎംകെയും മാറിമാറി ഭരിക്കുന്ന തമിഴ്നാട്ടിൽ കമലിന്റെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണി ശക്തമായ പ്രചാരണമാണ് നടത്തുന്നത്. ഡിഎംകെ–കോൺഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്നാണ് സർവേകൾ പ്രവചിക്കുന്നത്. ആറു സീറ്റ് വരെ കമലിന്റെ മൂന്നാം മുന്നണി നേടുമെന്നും ചില സർവേകൾ പ്രവചിച്ചിരുന്നു.

English Summary: Tamil people will not be convinced by Modi’s ‘sudden love’ for the language, says Kamal Haasan