കൊൽക്കത്ത∙ മേയ് 3ന് ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രി അധികാരമേൽക്കുമെന്ന് പാർട്ടിയുടെ യുവ എംപി തേജസ്വി സൂര്യ. സംസ്ഥാനത്ത് ബിജെപി 200ലധികം സീറ്റുകൾ നേടുമെന്നും തേജസ്വി പറഞ്ഞു...Bengal Election, Tejasvi Surya

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ മേയ് 3ന് ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രി അധികാരമേൽക്കുമെന്ന് പാർട്ടിയുടെ യുവ എംപി തേജസ്വി സൂര്യ. സംസ്ഥാനത്ത് ബിജെപി 200ലധികം സീറ്റുകൾ നേടുമെന്നും തേജസ്വി പറഞ്ഞു. ആകെ 294 നിയമസഭാ സീറ്റുകൾ ഉള്ള ബംഗാളിൽ 2016ൽ മൂന്നു സീറ്റുകളാണ് ബിജെപി നേടിയത്. ‘ബംഗാളിൽ 200ലധികം സീറ്റുകൾ ബിജെപി നേടും. മുഖ്യമന്ത്രി കസേരയിൽ മമത ബാനർജിയുടെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു. മേയ് മൂന്നിന് ബംഗാളിൽ ബിജെപി മുഖ്യമന്ത്രിയുണ്ടാകും.’– തേജസ്വി പറഞ്ഞു.

മേയ് 2നാണ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നത്. കമ്യൂണിസ്റ്റുകാരുടെ പാത തന്നെയാണ് മമത ബാനർജിയും തുടർന്നത്. ബിജെപി മുഖ്യമന്ത്രി വന്നാൽ സംസ്ഥാനത്ത് രക്തച്ചൊരിച്ചിലും രാഷ്ട്രീയ കൊലപാതകങ്ങളും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വർഷം മുൻപു തന്നെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങിയ ബിജെപി, ബംഗാളിൽ 200ലധികം സീറ്റുകൾ നേടുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷും പറഞ്ഞു.

ADVERTISEMENT

എട്ടുഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് അത് അനുസരിച്ചാണ് പ്രവർത്തനങ്ങൾ മുൻപോട്ടു പോകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലം എല്ലാവരും കണ്ടതാണ്. ‘2019ൽ പകുതി, 2021ൽ മുഴുവൻ സീറ്റുകളും’ എന്നതാണ് പാർട്ടിയുടെ മുദ്രവാക്യമെന്നും ദിലീപ് ഘോഷ് പറഞ്ഞു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 42 സീറ്റുകളിൽ 18 സീറ്റുകളാണ് ബിജെപി നേടിയത്. മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ടുഘട്ടമായാണ് ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ്.

English Summary: "200 Plus Seats In Bengal, BJP Chief Minister On May 3": Tejasvi Surya

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT