തിരുവനന്തപുരം∙ പ്രായമായവരുടെ കോവിഡ് വാക്സീൻ റജിസ്ട്രേഷൻ പോർട്ടലിലെ സാങ്കേതിക പ്രശ്നത്തിന് പൂർണപരിഹാരമായില്ല. കൂടുതൽ വാക്സിനേഷൻ സെന്ററുകൾ ഒരുക്കിയതോടെ | Kerala | Senior Citizens | vaccination | COVID-19 Vaccine | COVID-19 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പ്രായമായവരുടെ കോവിഡ് വാക്സീൻ റജിസ്ട്രേഷൻ പോർട്ടലിലെ സാങ്കേതിക പ്രശ്നത്തിന് പൂർണപരിഹാരമായില്ല. കൂടുതൽ വാക്സിനേഷൻ സെന്ററുകൾ ഒരുക്കിയതോടെ സർക്കാർ ആശുപത്രികളിലെ തിരക്ക് കുറഞ്ഞു. റജിസ്ട്രേഷൻ ലഭിക്കുന്ന സെന്ററിൽ മാത്രമല്ല കേരളത്തിൽ എവിടെയും വാക്സീൻ എടുക്കാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഓൺലൈൻ റജിസ്ട്രേഷൻ നടത്തി വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്ന പലർക്കും കുത്തിവയ്പെടുക്കാനാകുന്നില്ല. പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം ഇവരുടെ പേരുവിവരങ്ങളൊന്നും വാക്സിനേഷൻ സെന്ററിൽ ലഭ്യമല്ല. ഇവർക്ക് പുതിയ തീയതി നൽകി തിരികെ വിടുകയാണിപ്പോൾ. എന്നാൽ സർക്കാർ സ്വകാര്യമേഖലകളിൽ പുതിയ കേന്ദ്രങ്ങൾ തുറന്നതും ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തിയതും ജനങ്ങൾക്ക് ആശ്വാസമായി.

ADVERTISEMENT

കോവിഡ് പോർട്ടലിലും ആശുപത്രികളിൽ നേരിട്ടെത്തിയും വാക്സീനെടുക്കാന്‍ റജിസ്റ്റർ ചെയ്യാം. ലഭിക്കുന്ന സെന്ററിൽ തിരക്കാണെങ്കിൽ കേരളത്തിലെവിടെയുമുള്ള വാക്സിനേഷൻ സെന്ററുകളിൽ വാക്സീൻ ലഭ്യമാണോയെന്ന് അന്വേഷിക്കുകയും കുത്തിവയ്പെടുക്കുകയും ചെയ്യാം. തിരുവനന്തപുരം മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി, പാങ്ങപ്പാറ ഹെൽത്ത് സെന്റർ എന്നിവടങ്ങളിൽ ഒരാഴ്ചത്തേക്ക് സ്പോട്ട് റജിസ്ട്രേഷൻ ഇല്ല. 

ഒരാഴ്ചയ്ക്കുള്ളിൽ റജിസ്ട്രേഷൻ സാധാരണ ഗതിയിലാകുമെന്നും ആശങ്ക വേണ്ടെന്നുമാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം കോവിഡ് വ്യാപനതോത് കുറയുന്നുവെന്ന ആശ്വാസകണക്കുകളും എത്തുന്നു. 100 പേരെ പരിശോധിക്കുമ്പോൾ 5 ൽ താഴെ പേർക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.

ADVERTISEMENT

English Sumamry: Senior Citizens put to hardships at vaccination sites