‘കേന്ദ്ര ഉദ്യോഗസ്ഥരുടെ ജീവന് വിലയില്ലേ?; ഡോളർ കേസിൽ പ്രത്യാഘാതം ഉണ്ടായേക്കും’
കൊച്ചി∙ സംസ്ഥാനത്തു കള്ളക്കടത്തു സംഘങ്ങൾ നടത്തുന്ന ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലും സംസ്ഥാന പൊലീസ് ഗൗരവത്തോടെ അന്വേഷിക്കുന്നില്ലെന്നു കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിനു ....Customs Preventive commissioner Sumit Kumar | Manorama News
കൊച്ചി∙ സംസ്ഥാനത്തു കള്ളക്കടത്തു സംഘങ്ങൾ നടത്തുന്ന ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലും സംസ്ഥാന പൊലീസ് ഗൗരവത്തോടെ അന്വേഷിക്കുന്നില്ലെന്നു കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിനു ....Customs Preventive commissioner Sumit Kumar | Manorama News
കൊച്ചി∙ സംസ്ഥാനത്തു കള്ളക്കടത്തു സംഘങ്ങൾ നടത്തുന്ന ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലും സംസ്ഥാന പൊലീസ് ഗൗരവത്തോടെ അന്വേഷിക്കുന്നില്ലെന്നു കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിനു ....Customs Preventive commissioner Sumit Kumar | Manorama News
കൊച്ചി∙ സംസ്ഥാനത്തു കള്ളക്കടത്തു സംഘങ്ങൾ നടത്തുന്ന ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലും സംസ്ഥാന പൊലീസ് ഗൗരവത്തോടെ അന്വേഷിക്കുന്നില്ലെന്നു കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിനു സുരക്ഷ നൽകേണ്ടതു സംസ്ഥാന പൊലീസിന്റെ ചുമതലയാണെന്നും ഇതിനായി കത്തു നൽകില്ലെന്നും ‘മനോരമ ഓൺലൈനു’ നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.
‘കോഴിക്കോട് വിമാനത്താവള പരിസരത്ത്, നവംബറിനും ജനുവരിക്കുമിടയിൽ കസ്റ്റംസ്, ഡിആർഐ ഉദ്യോഗസ്ഥർക്കു നേരെ 3 ആക്രമണങ്ങളാണുണ്ടായത്. ഡിആർഐ ഉദ്യോഗസ്ഥർക്കു നേരെ വധശ്രമമാണു നടന്നത്. ശരീരത്തിലൊളിപ്പിച്ച സ്വർണമെടുക്കാൻ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി കസ്റ്റംസുകാരെ ആക്രമിച്ചു രക്ഷപ്പെടുന്നു. ഇതേ സ്ഥലത്തു വച്ചാണ് എന്റെ വാഹനത്തെ ചിലർ പിന്തുടർന്നത്. പ്രധാനപ്പെട്ട കേന്ദ്ര അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരുടെ ജീവന് ഇവിടെ ഒരു വിലയുമില്ലേ? ഈ കേസുകളിലൊന്നും അന്വേഷണം എവിടെയുമെത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ എങ്ങനെ ചുമതല നിർവഹിക്കും?’
∙ ക്രമസമാധാനത്തകർച്ചയുണ്ടെന്നാണോ?
ഉദ്യോഗസ്ഥർ മാത്രമല്ല ആക്രമണത്തിനിരയാകുന്നത്. പ്രാദേശികമായി സ്വർണക്കടത്തു നടത്തിയതായി സംശയമുള്ള, സ്ത്രീകളകടക്കമുള്ള യാത്രക്കാരെ സംഘങ്ങൾ തട്ടിക്കൊണ്ടു പോകുന്നു. ഗുരുതരമായി പരുക്കേൽപിക്കുന്നു. കള്ളക്കടത്തു സംഘങ്ങൾ തന്നെയാണ് ഇത്തരം അക്രമങ്ങൾക്കു പിറകിലുമുള്ളതെന്നു വ്യക്തമാണ്. അവരെ പറ്റി വ്യക്തമായ വിവരം ലഭിക്കാൻ പൊലീസിനു സംവിധാനമുണ്ട്. പക്ഷേ, നടപടിയൊന്നുമുണ്ടാകുന്നില്ല. സംഭവങ്ങൾ ആവർത്തിക്കുമ്പോഴും സംസ്ഥാന സർക്കാർ പ്രത്യേകിച്ചു താൽപര്യമെടുക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. തുടക്കത്തിലൊരന്വേഷണമുണ്ടാകും. പിന്നീടതു നിലയ്ക്കും. പ്രതികളെയോ അതിനു പിറകിലുള്ള വൻ സ്രാവുകളെയോ കണ്ടെത്താൻ ശ്രമിക്കാറില്ല കേസുകളിൽ മുന്നേറാൻ കഴിഞ്ഞിട്ടില്ല. കള്ളക്കടത്തുകാർക്കു പിന്നിൽ, ഭരണസ്വാധീനമുള്ള ശക്തരായ ആളുകളുണ്ടെന്നാണിതു വ്യക്തമാക്കുന്നത്.മുൻപ് ഇങ്ങനെയൊന്നുമായിരുന്നില്ല സ്ഥിതി. ഇപ്പോൾ, തീരെ മോശമാണ് അവസ്ഥ. ഇന്ന് പ്രിവന്റീവ് കമ്മിഷണറേറ്റിലേക്കു മാർച്ചുണ്ടായിരുന്നു. ഹൈക്കോടതിയിൽ ഞാൻ തന്നെ പത്രിക നൽകേണ്ട സാഹചര്യമുണ്ടായി. ഇതിനെ എന്തുതരം ക്രമസമാധാനമെന്നാണു വിളിക്കേണ്ടത്?
∙ ഡോളർ കേസിൽ ഉന്നതരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന സാഹചര്യത്തിൽ അക്രമഭീഷണിയുണ്ടോ?
അത്തരമൊരു സാഹചര്യം നിലവിലുണ്ട്. പത്രികയുടെ പ്രത്യാഘാതം പ്രതീക്ഷിക്കുന്നു. ഉദ്യോഗസ്ഥരുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല.
∙ കേന്ദ്രസർക്കാരിന്റെ ഇടപെടലുണ്ടാകുമോ?
കേന്ദ്രസർക്കാരിന് അവരുെട കാര്യം നോക്കാനുണ്ട്. ക്രമസമാധാനം പൂർണമായും സംസ്ഥാന സർക്കാരിന്റെ കൈയിലാണ്. അവരാണതു നോക്കേണ്ടതും.
∙ കസ്റ്റംസിന്റെ ഭാഗത്തു നിന്നു നടപടികളുണ്ടോ?
ഞങ്ങൾക്ക് ഇക്കാര്യത്തിൽ ഇടപെടാനുള്ള സാധ്യതകൾ കുറവാണ്. ഞങ്ങളും കേസെടുത്ത് അന്വേഷിക്കുകയും കാരിയർമാരെ കാണുകയുമൊക്കെ ചെയ്യുന്നുണ്ട്. ഉദ്യോഗസ്ഥർക്ക് ആവശ്യമായ സുരക്ഷാ നിർദേശങ്ങൾ നൽകിയിട്ടുമുണ്ട്. നിയമപരമായ വഴികളിലൂടെ മുന്നോട്ടുപോകും.
∙ സിആർപിഎഫ് സുരക്ഷ പിൻവലിച്ചതിനെ പറ്റി?
ധനമന്ത്രാലയത്തോട്, സുരക്ഷ നിലനിർത്താൻ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. അത് അവരാണു തീരുമാനിക്കേണ്ടത്.
∙ പൊലീസിന്റെ സുരക്ഷ തേടുമോ?
അതിന്റെ ആവശ്യമില്ല. ഇതൊക്കെ സംസ്ഥാന സർക്കാർ അറിയുന്നതല്ലേ? പ്രത്യേകം ആവശ്യപ്പെടേണ്ട കാര്യമൊന്നുമില്ല. സുരക്ഷ നൽകേണ്ടതു സംസ്ഥാന സർക്കാരിന്റെയും പൊലീസിന്റെയും ചുമതലയാണ്.
∙ ഡോളർ കടത്ത്,സ്വർണക്കടത്ത് കേസുകളിലെ ഉന്നത ബന്ധം?
അതെല്ലാം കോടതിയിൽ പറഞ്ഞിട്ടുണ്ട്.
English Summary: Customs Commissioner alleges Kerala police lapse in probe on Smuggling related attacks