തിരുവനന്തപുരം ∙ ലൈഫ് മിഷൻ പദ്ധതിയുടെ കരാറുകാരനായ സന്തോഷ് ഈപ്പൻ ഫോൺ വാങ്ങിയ ബില്ലിൽനിന്നും ലഭിച്ച ഐഎംഇഐ നമ്പർ ഉപയോഗിച്ചാണ് കോടിയേരിയുടെ ഭാര്യ...kodiyeri balakrishnan, kodiyeri balakrishnan vinodini, kodiyeri balakrishnan news,

തിരുവനന്തപുരം ∙ ലൈഫ് മിഷൻ പദ്ധതിയുടെ കരാറുകാരനായ സന്തോഷ് ഈപ്പൻ ഫോൺ വാങ്ങിയ ബില്ലിൽനിന്നും ലഭിച്ച ഐഎംഇഐ നമ്പർ ഉപയോഗിച്ചാണ് കോടിയേരിയുടെ ഭാര്യ...kodiyeri balakrishnan, kodiyeri balakrishnan vinodini, kodiyeri balakrishnan news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ലൈഫ് മിഷൻ പദ്ധതിയുടെ കരാറുകാരനായ സന്തോഷ് ഈപ്പൻ ഫോൺ വാങ്ങിയ ബില്ലിൽനിന്നും ലഭിച്ച ഐഎംഇഐ നമ്പർ ഉപയോഗിച്ചാണ് കോടിയേരിയുടെ ഭാര്യ...kodiyeri balakrishnan, kodiyeri balakrishnan vinodini, kodiyeri balakrishnan news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ലൈഫ് മിഷൻ പദ്ധതിയുടെ കരാറുകാരനായ സന്തോഷ് ഈപ്പൻ ഫോൺ വാങ്ങിയ ബില്ലിൽനിന്നും ലഭിച്ച ഐഎംഇഐ നമ്പർ ഉപയോഗിച്ചാണ് കോടിയേരിയുടെ ഭാര്യ വിനോദിനി ഐ ഫോൺ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതെന്നാണ് കസ്റ്റംസ് വാദം. ഫോണ്‍ കണ്ടെത്താനായില്ലെങ്കിലും ഐഎംഇഐ നമ്പർ കണ്ടെത്തിയതിനാൽ ആ നമ്പരിലെ സിം ഉപയോഗിക്കുന്ന ആൾ ആരെയൊക്കെ വിളിച്ചു എവിടെയെല്ലാം പോയി എന്നത് ‘കോൾ പാറ്റേൺ അനാലിസിസിലൂടെയും’ ‘ടവർ പാറ്റേൺ അനാലിസിസിലൂടെയും’ കണ്ടെത്താനാകും.

ഇതുവഴി ഒരാഴ്ചകൊണ്ട് മേൽപറഞ്ഞ രീതിയിൽ ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തിയെ കണ്ടെത്താമെന്നിരിക്കേ ഇത്രയും കാലതാമസം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. ഓരോ ഫോണിലും ഐഎംഇഐ നമ്പർ വ്യത്യാസമായിരിക്കും. സിം മാറിയാലും ഏത് വ്യക്തിയുടെ പേരിലെടുത്ത സിമ്മാണ് പുതുതായി ഉപയോഗിക്കുന്നതെന്നു വ്യക്തമാകും. ഒന്നിലധികം സിം ഉപയോഗിച്ചെങ്കിൽ അതും കണ്ടെത്താനാകും.

ADVERTISEMENT

വിനോദിനിക്കെതിരെ കൃത്യമായ സൈബർ തെളിവുകൾ ശേഖരിച്ചതിനുശേഷമാകും കസ്റ്റംസ് നോട്ടിസ് നൽകിയിരിക്കുക. അതിനാൽ ഫോൺ ഉപയോഗിച്ചില്ല എന്നു പറയാൻ കഴിയില്ല. ഉപയോഗിച്ചില്ല എന്നാണ് നിലപാടെങ്കിൽ പകരം ആര്, ആരൊക്കെ ഫോൺ ഉപയോഗിച്ചെന്നു പറയേണ്ടിവരും. നേരത്തെ കസ്റ്റംസ് ശേഖരിച്ച സൈബർ തെളിവുമായി ഒത്തുപോകുന്നില്ലെങ്കിൽ കാര്യങ്ങൾ സങ്കീർണമാകും. ഫോൺ ഉപയോഗിച്ചു എന്നാണ് നിലപാടെങ്കിൽ എന്തിനു ഫോൺ സ്വീകരിച്ചു എന്നതിനു മറുപടി പറയേണ്ടിവരും.

ഐഎംഇഐ നമ്പർ ലഭിച്ചു കഴിഞ്ഞാൽ കോൾ പാറ്റേൺ അനാലിസിസിലൂടെയും ടവർ പാറ്റേൺ അനാലിസിസിലൂടെയുമാണ് സൈബർ വിദഗ്ധർ തെളിവുകൾ കണ്ടെത്തുന്നത്. ഈ രണ്ട് രീതികളിലൂടെയും ആ ഫോൺ ഉപയോഗിക്കുന്ന വ്യക്തിയേയും ആ വ്യക്തിയുടെ ജീവിതരീതികളും ഏകദേശം മനസ്സിലാക്കാനാകും. ഫോൺ ഏറ്റവും കൂടുതൽ ഉപയോഗിച്ച സ്ഥലങ്ങൾ  ടവർ പാറ്റേൺ അനാലിസിസിലൂടെ മനസ്സിലാകും.

ADVERTISEMENT

ഏത് സ്ഥലത്തായിരുന്നു കൂടുതൽ സമയം, എവിടെയാണ് കുറച്ചു സമയം ചെലവഴിച്ചത് തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കി വ്യക്തിയുടെ സഞ്ചാരപഥം കണക്കാക്കും. കള്ളം പറഞ്ഞാൽ സൈബർ തെളിവുകൾ നിരത്തി അന്വേഷണ ഉദ്യോഗസ്ഥർ അതിനെ ഖണ്ഡിക്കും. ഇത് ആ വ്യക്തിയെ കൂടുതൽ പ്രതിരോധത്തിലാക്കും. സത്യം തുറന്നുപറയാൻ നിർബന്ധിതനാകും.

ആരെയൊക്കെയാണ് കൂടുതൽ സമയം വിളിച്ചത് എന്നതാണ് കോൾ പാറ്റേൺ അനാലിസിസിലൂടെ കണ്ടെത്തുന്നത്. സംശയിക്കുന്ന വ്യക്തി കൂടുതലായി വിളിച്ച ഏഴോ എട്ടോ പേരുടെ പട്ടിക തയാറാക്കും. ഏറ്റവും കൂടുതൽ വിളിച്ച ആളായിരിക്കും പട്ടികയിൽ ആദ്യം. പട്ടികയിലുള്ളവരുടെ ഫോണിൽനിന്നും നേരിട്ടും വിവരങ്ങൾ ശേഖരിച്ച ശേഷമായിരിക്കും സംശയമുള്ള വ്യക്തിയെ ചോദ്യം ചെയ്യുക. ഈ അന്വേഷണത്തിനൊന്നും ഫോൺ കണ്ടുപിടിക്കേണ്ട ആവശ്യവുമില്ല.

ADVERTISEMENT

അന്വേഷിക്കുന്ന ഫോൺ സ്വിച്ച് ഓഫ് ആണെങ്കിലും ഐഎംഇഐ നമ്പർ ഉപയോഗിച്ചുള്ള അന്വേഷണത്തിനു തടസ്സമില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടത് ഏത് ടവറിനു കീഴിലാണോ അതുവരെയുള്ള സൈബർ വിവരങ്ങൾ ശേഖരിച്ച് ഫോണുപയോഗിച്ച വ്യക്തിയെ അടയാളപ്പെടുത്തിയ ശേഷമാകും അന്വേഷണോദ്യോഗസ്ഥർ ആ വ്യക്തിയെ ചോദ്യം ചെയ്യാൻ വിളിക്കുക.

English Summary: Customs used cyber investigation methods against Vinodini Balakrishnan on Iphone case