രണ്ട് പേരല്ല, എന്റെ സുഹൃത്തുക്കൾ 130 കോടി ജനങ്ങള്‍: രാഹുലിനോട് മോദി
കൊൽക്കത്ത ∙ പ്രധാനമന്ത്രി ‘രണ്ടു സുഹൃത്തുക്കൾക്ക്’ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നിരന്തര വിമർശനത്തിനു മറുപടിയുമായി നരേന്ദ്ര മോദി. രാഹുലിന്റെ പേര്....Narendra Modi, Rahul Gandhi

കൊൽക്കത്ത ∙ പ്രധാനമന്ത്രി ‘രണ്ടു സുഹൃത്തുക്കൾക്ക്’ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നിരന്തര വിമർശനത്തിനു മറുപടിയുമായി നരേന്ദ്ര മോദി. രാഹുലിന്റെ പേര് പറയാതെയാണു ബംഗാളിലെ മെഗാ റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെ മോദി തന്റെ ‘സുഹൃത്തുക്കളെ’ കുറിച്ച് പറഞ്ഞത്.
‘എന്റെ എതിരാളികൾ പറയുന്നു ഞാൻ എന്റെ സുഹൃത്തുക്കൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന്. ഞങ്ങള്‍ക്കൊപ്പം വളരുന്നവര്‍ ഞങ്ങളുടെ മികച്ച സുഹൃത്തുക്കളാണ്. ഞാന്‍ ദാരിദ്ര്യത്തിൽനിന്നാണ് വളർന്നുവന്നത്. ഇന്ത്യയിലെ ഓരോ കോണിലും ജീവിക്കുന്ന പാവങ്ങളുടെ അവസ്ഥ എനിക്ക് മനസ്സിലാകും. ആ 130 കോടി ജനങ്ങളാണു സുഹൃത്തുക്കൾ. ഞാൻ ആ സുഹൃത്തുക്കൾക്കായി പ്രവർത്തിക്കുന്നു. അതു തുടരുകതന്നെ ചെയ്യും.’– മോദി പറഞ്ഞു.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ മോദി രൂക്ഷമായി വിമർശിച്ചു. ബംഗാളിൽ മാറ്റം വരുമെന്ന പ്രഖ്യാപനവുമായി അധികാരത്തിലേറിയ മമത ജനങ്ങളെ വഞ്ചിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലായിരുന്നു ബിജെപിയുടെ റാലി. നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചശേഷം ബംഗാളിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. ബിജെപിയിൽ ചേർന്ന നടൻ മിഥുൻ ചക്രവർത്തി ഉൾപ്പെടെയുള്ളവരും റാലിയിൽ പങ്കെടുത്തു.
English Summary: All 130 Crore People of India are my Friends, Says Modi