തിരുവനന്തപുരം∙ ജില്ലയില്‍ വാക്സീന്‍ ക്ഷാമം. ഇതേത്തുടർന്ന് സ്വകാര്യ ആശുപത്രികളിലേക്കുളള വാക്സീന്‍ വിതരണം നിര്‍ത്തി. മെഗാ വാക്സീന്‍ ക്യാംപുകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാരെന്ന | Covid vaccine shortage in Thiruvananthapuram | Covid vaccine | COVID-19 Vaccine | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ജില്ലയില്‍ വാക്സീന്‍ ക്ഷാമം. ഇതേത്തുടർന്ന് സ്വകാര്യ ആശുപത്രികളിലേക്കുളള വാക്സീന്‍ വിതരണം നിര്‍ത്തി. മെഗാ വാക്സീന്‍ ക്യാംപുകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാരെന്ന വ്യാജേന അനര്‍ഹരെ തിരുകി കയറ്റിയതാണ് വാക്സീന്‍ ക്ഷാമത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെ വാക്സീന്‍ കിട്ടാതെ ആശുപത്രികളിൽനിന്ന് മടങ്ങിയിരുന്നു. ഒാണ്‍ലൈന്‍ റജിസ്ട്രേഷന്‍ നടത്തിയെത്തിയ പലര്‍ക്കും ഒരാഴ്ച കഴിഞ്ഞ് വരാനും നിര്‍ദേശം നൽകി വിട്ടു. അര്‍ഹരായവര്‍ക്ക് നിഷേധിക്കപ്പെട്ടപ്പോള്‍  ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലുള്‍പ്പെടെ നടത്തിയ മെഗാ വാക്സീന്‍ ക്യാംപുകളില്‍ അനധികൃതമായി കയറിപ്പറ്റിയവര്‍ നിരവധിയാണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെയും വിഐപി ഡ്യൂട്ടിയുടെയുമൊക്കെ പേരു പറഞ്ഞാണ് പലരും കുത്തിവയ്പ്പെടുത്തത്. ശുപാര്‍ശകളുമായെത്തിയവര്‍ക്കു നേരെ അധികൃതരും കണ്ണടച്ചു.

ADVERTISEMENT

യഥാര്‍ഥ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കണക്ക് 30,000 ല്‍ താഴെയാണ്. എന്നാല്‍ 60,000 ലേറെപ്പേരാണ് ഈ വിഭാഗത്തില്‍ റജിസ്റ്റർ ചെയ്തത്. ഇനി 10,000 പേര്‍ക്കുളള വാക്സീന്‍ മാത്രമേ ബാക്കിയുള്ളൂ. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പരിമിതമായ രീതിയിലെ വാക്സീന്‍ നൽകാനാകൂ. സര്‍ക്കാര്‍ ആശുപത്രികള്‍ക്കുമാത്രം വിതരണം നടത്താനാണ് നിര്‍ദേശം. സ്വകാര്യ ആശുപത്രികളില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്കു പോലും വാക്സീന്‍ ലഭിക്കില്ല.

മാർച്ച് 9 ന് 21 ലക്ഷം ഡോസ് വാക്സീന്‍ എത്തുമെന്നാണ് കേന്ദ്രര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇത് വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിയാലെ വാക്സീന്‍ വിതരണം സുഗമമാകൂ. കൃത്യമായി രീതിയില്‍ റജിസ്ട്രേഷന്‍ നടത്താതെ വാക്സീനെടുത്താല്‍ രണ്ടാം ഡോസിന് തടസ്സമുണ്ടാകാനും ഭാവിയില്‍ ആവശ്യമുളള വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകുന്നു. 

ADVERTISEMENT

English Sumamry: Covid vaccine shortage in Thiruvananthapuram