‘നിർമാണം വൈകിപ്പിച്ചത് ഹൈക്കോടതി വിധി; ഇ. ശ്രീധരന് നന്ദി’
കൊച്ചി∙ പാലാരിവട്ടം പാലത്തിന്റെ പുനർനിർമാണം വൈകിപ്പിച്ചത് കോടതിവിധിയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ഭാരപരിശോധന നടത്താനുള്ള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധി നിർമാണം വൈകിപ്പിച്ചു....| G Sudhakaran | Palarivattom Flyover | Manorama News

കൊച്ചി∙ പാലാരിവട്ടം പാലത്തിന്റെ പുനർനിർമാണം വൈകിപ്പിച്ചത് കോടതിവിധിയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ഭാരപരിശോധന നടത്താനുള്ള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധി നിർമാണം വൈകിപ്പിച്ചു. ഇല്ലെങ്കിൽ ഒരു വർഷം മുൻപ് പണി പൂർത്തിയാക്കാമായിരുന്നു. എങ്കിലും അഞ്ചര മാസം കൊണ്ട് പണി പൂർത്തിയാക്കി. പാലം പണി പൂർത്തിയാക്കുന്നതിൽ എല്ലാവരും സഹകരിച്ചു. ഇ. ശ്രീധരൻ അടക്കമുള്ളവർക്ക് നന്ദി അറിയിക്കുന്നതായും സുധാകരൻ പറഞ്ഞു.
ഇന്ന് വൈകിട്ട് നാലിനാണ് പുനർനിർമിച്ച പാലാരിവട്ടം പാലം ദേശീയപാതാ വിഭാഗം ചീഫ് എൻജിനീയർ ഗതാഗതത്തിനായി തുറന്നത്. തകരാറിലായ പാലത്തിൽ ചെന്നൈ ഐഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2019 മേയ് 1 മുതൽ ഗതാഗതം നിർത്തി വച്ചിരിക്കുകയായിരുന്നു. മന്ത്രി ജി. സുധാകരന്റെ വാഹനമാണ് ആദ്യം പാലത്തിലൂടെ കടന്നു പോയത്. അതിനു പിന്നാലെ സിപിഎം ബിജെപി പ്രവർത്തകരുടെ പ്രകടനവും നടന്നു.
English Summary : G Sudharakaran agaonst high court during Palarivattom flyover opening