നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ പകുതിയും തീരുമാനിക്കുന്നത് 5 ജില്ലകൾ. സംസ്ഥാനത്ത് ആകെയുള്ള 14 ജില്ലകളിൽ അഞ്ചു ജില്ലകളിലായി ഉള്ളതു 140 നിയമസഭാ നിയോജകമണ്ഡലങ്ങളുടെ കൃത്യം... Kerala Assembly Election | Infographics

നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ പകുതിയും തീരുമാനിക്കുന്നത് 5 ജില്ലകൾ. സംസ്ഥാനത്ത് ആകെയുള്ള 14 ജില്ലകളിൽ അഞ്ചു ജില്ലകളിലായി ഉള്ളതു 140 നിയമസഭാ നിയോജകമണ്ഡലങ്ങളുടെ കൃത്യം... Kerala Assembly Election | Infographics

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ പകുതിയും തീരുമാനിക്കുന്നത് 5 ജില്ലകൾ. സംസ്ഥാനത്ത് ആകെയുള്ള 14 ജില്ലകളിൽ അഞ്ചു ജില്ലകളിലായി ഉള്ളതു 140 നിയമസഭാ നിയോജകമണ്ഡലങ്ങളുടെ കൃത്യം... Kerala Assembly Election | Infographics

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ പകുതിയും തീരുമാനിക്കുന്നത് 5 ജില്ലകൾ. സംസ്ഥാനത്ത് ആകെയുള്ള 14 ജില്ലകളിൽ അഞ്ചു ജില്ലകളിലായി ഉള്ളതു 140 നിയമസഭാ നിയോജകമണ്ഡലങ്ങളുടെ കൃത്യം പകുതി. മലപ്പുറം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂർ എന്നിവയാണ് ആ കരുത്തൻ ജില്ലകൾ. 16 മണ്ഡലങ്ങളുള്ള മലപ്പുറം ഏറ്റവും മുന്നിൽ. തൊട്ടുപിന്നാലെ എറണാകുളവും തിരുവനന്തപുരവും–14 വീതം. കോഴിക്കോട്ടും തൃശൂരും 13 വീതം. ഇത്രയുമായാൽ 70 മണ്ഡലങ്ങളായി. ശേഷിക്കുന്ന 70 മണ്ഡലങ്ങൾ ബാക്കിയുള്ള 9 ജില്ലകളിലായാണ്. 

മുൻപു തൃശൂരും 14 മണ്ഡലങ്ങളുണ്ടായിരുന്നു. മണ്ഡല പുനർനിർണയത്തിനുശേഷം ആദ്യം തിരഞ്ഞെടുപ്പു നടന്ന 2011ൽ അതു 13ലേക്കു ചുരുങ്ങി. 12 മണ്ഡലങ്ങളുണ്ടായിരുന്ന മലപ്പുറം 16ലേക്കു വളർന്നു. ഇതിൽ മലപ്പുറവും എറണാകുളവും പതിവായി യുഡിഎഫിനു മേൽക്കയ്യുള്ള ജില്ലകളാണ്. കോഴിക്കോട് എൽഡിഎഫിനു സ്ഥിരമായ മുൻതൂക്കം നൽകുന്ന ജില്ലയാണ്. തൃശൂരും തിരുവനന്തപുരത്തും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ആധിപത്യം കാട്ടി. തൃശൂരിൽ 13ൽ വടക്കാഞ്ചേരിയൊഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും ഇടതുമുന്നണി വിജയിച്ചു.

ADVERTISEMENT

എണ്ണത്തിൽ മുൻപിലുള്ള 5 ജില്ലകൾ കഴിഞ്ഞാൽ പാലക്കാട്ടാണ് ഏറ്റവുമധികം നിയമസഭാ സീറ്റുകൾ–12 എണ്ണം. വലുപ്പത്തിൽ കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണു പാലക്കാട്. കേരളത്തിന്റെ വടക്കുനിന്നും തെക്കുനിന്നും രണ്ടാമത്തെ ജില്ലകളായ കണ്ണൂരും കൊല്ലവും 11 സീറ്റുകളുമായി തൊട്ടുപിന്നിലുണ്ട്. അയൽ ജില്ലകളായ കോട്ടയത്തും ആലപ്പുഴയിലും 9 വീതം. വിസ്തൃതിയിൽ പാലക്കാടിനു തൊട്ടുപിന്നിലുള്ള ഇടുക്കിയിൽ 5 നിയമസഭാ സീറ്റുകളേയുള്ളൂ. കാസർകോടും പത്തനംതിട്ടയും 5 വീതം സീറ്റുകളുമായി ഇടുക്കിക്കു കൂട്ടുണ്ട്. സീറ്റുകളുടെ എണ്ണത്തിൽ ഏറ്റവും പിന്നിൽ വയനാടാണ്. മൂന്നെണ്ണം മാത്രം.

മണ്ഡല പുനർനിർണയം

ADVERTISEMENT

2008ലാണു രാജ്യവ്യാപകമായി നിയമസഭാ–ലോക്സഭാ മണ്ഡല അതിർത്തി പുനർനിർണയം നടന്നത്. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പുമുതൽ അതു പ്രാബല്യത്തിലുമായി. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പും അതുപ്രകാരമാണു നടന്നത്. മണ്ഡല പുനർനിർണയം കഴിഞ്ഞുള്ള മൂന്നാമത്തെ നിയമസഭാ തിരഞ്ഞെടുപ്പാണു നടക്കാൻ പോകുന്നത്. സീറ്റുകളുടെ എണ്ണം 140ൽനിന്നു വർധിച്ചില്ലെങ്കിലും ഒട്ടേറെ പുതിയ മണ്ഡലങ്ങളുണ്ടായി. പലതിന്റെയും പേരു മാറി. സംവരണ മണ്ഡലങ്ങളിലും മാറ്റമുണ്ടായി. 

ലോക്സഭാ മണ്ഡലങ്ങളുടെ കാര്യത്തിലും പേരു മാറ്റവും പുതിയ മണ്ഡലങ്ങളുടെ ഉദയവുമെല്ലാമുണ്ടായി. ചില ജില്ലകളിൽ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം കൂടി, ചില ജില്ലകളിൽ കുറഞ്ഞു. പുനർനിർണയത്തിൽ മണ്ഡലങ്ങളുടെ എണ്ണത്തിൽ മാറ്റമുണ്ടായ ജില്ലകൾ ഇവയാണ്. ബ്രായ്ക്കറ്റിൽ മുൻപത്തെ സീറ്റുകളുടെ എണ്ണം. കണ്ണൂർ 11 (10), കോഴിക്കോട് 13 (12), മലപ്പുറം 16 (12), പാലക്കാട് 12 (11), തൃശൂർ 13 (14), കോട്ടയം 9 (10), ആലപ്പുഴ 9 (10), പത്തനംതിട്ട 5 (8), കൊല്ലം 11 (12). ശേഷിച്ച കാസർകോട് (5), വയനാട് (3), എറണാകുളം (14), ഇടുക്കി (5), തിരുവനന്തപുരം (14) എന്നിവയിൽ എണ്ണത്തിൽ മാറ്റമുണ്ടായില്ല. 

ADVERTISEMENT

പട്ടിക വിഭാഗങ്ങൾക്ക് 16 മണ്ഡലങ്ങൾ

കേരളത്തിൽ 16 മണ്ഡലങ്ങൾ പട്ടിക വിഭാഗങ്ങൾക്കു സംവരണം ചെയ്തിട്ടുണ്ട്. അതിൽ 2 എണ്ണം പട്ടികവർഗ സംവരണം. രണ്ടും വയനാട്ടിൽ–സുൽത്താൻ ബത്തേരിയും മാനന്തവാടിയും. മണ്ഡലപുനർനിർണയത്തിനു ശേഷം 2011ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിലാണു ബത്തേരി പട്ടിക വർഗ സംവരണ മണ്ഡലമായത്. അതിനു മുൻപു വടക്കേ വയനാട് മാത്രമായിരുന്നു പട്ടിക വർഗ സംവരണമണ്ഡലം. ആ മണ്ഡലത്തിന്റേ പേരു പുനർനിർണയത്തോടെ മാനന്തവാടിയായി. 

മറ്റു ജില്ലകളിലെല്ലാമായി 14 പട്ടികജാതി സംവരണ മണ്ഡലങ്ങളുമുണ്ട്. ബാലുശേരി, വണ്ടൂർ, തരൂർ, കോങ്ങാട്, ചേലക്കര, നാട്ടിക, കുന്നത്തുനാട്, ദേവികുളം, വൈക്കം, മാവേലിക്കര, അടൂർ, കുന്നത്തൂർ, ആറ്റിങ്ങൽ, ചിറയിൻകീഴ് എന്നിവയാണു പട്ടികജാതി സംവരണ മണ്ഡലങ്ങൾ. കാസർകോട്, കണ്ണൂർ ജില്ലകളിൽ സംവരണമണ്ഡലങ്ങളില്ല. വയനാട്, തൃശൂർ, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാകട്ടെ 2 വീതം സംവരണമണ്ഡലങ്ങളുണ്ട്. 

English Summary: Kerala Assembly Constituencies; Facts You Should Know