കൊച്ചി ∙ പുനർനിർമിച്ച പാലാരിവട്ടം പാലം ആഘോഷങ്ങളില്ലാതെ ഗതാഗതത്തിനു തുറന്നുകൊടുത്തു. തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ വൈകിട്ട് 4ന് ദേശീയപാത വിഭാഗം ചീഫ് എൻജിനീയറാണു പാലം തുറന്നു നൽകിയത്. നേരത്തേ മന്ത്രി ജി.സുധാകരനും ഉന്നത ഉദ്യോഗസ്ഥരും പാലം സന്ദർശിച്ചിരുന്നു. Palarivattom Flyover | Palarivattom Bridge | Kochi | Kerala Election | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ പുനർനിർമിച്ച പാലാരിവട്ടം പാലം ആഘോഷങ്ങളില്ലാതെ ഗതാഗതത്തിനു തുറന്നുകൊടുത്തു. തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ വൈകിട്ട് 4ന് ദേശീയപാത വിഭാഗം ചീഫ് എൻജിനീയറാണു പാലം തുറന്നു നൽകിയത്. നേരത്തേ മന്ത്രി ജി.സുധാകരനും ഉന്നത ഉദ്യോഗസ്ഥരും പാലം സന്ദർശിച്ചിരുന്നു. തകരാറിലായ പാലത്തിൽ ചെന്നൈ ഐഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2019 മേയ് 1 മുതൽ ഗതാഗതം നിർത്തി വച്ചിരിക്കുകയായിരുന്നു.

2020 സെപ്റ്റംബർ അവസാനമാണു പാലം പുനർനിർമാണം തുടങ്ങിയത്. തകരാറിലായ ഗർഡറുകളും പിയർ ക്യാപുകളും പൊളിച്ച‌ു പുതിയവ നിർമിച്ചു. തൂണുകൾ ബലപ്പെടുത്തി. റെക്കോർഡ് സമയം കൊണ്ടാണു പാലം പുനർനിർമാണം പൂർത്തിയായത്. 100 വർഷത്തെ ഈട് ഉറപ്പാക്കിയാണു പാലം ഗതാഗതത്തിനു തുറന്നു നൽകുന്നതെന്നു മന്ത്രി ജി.സുധാകരൻ പറഞ്ഞു. 5 മാസവും 10 ദിവസവുമെടുത്താണ് ഡിഎംആർസിയും ഊരാളുങ്കൽ ലേബർ സൊസൈറ്റിയും ചേർന്ന് പാലം പുനർനിർമ്മിച്ചത്.

പാലാരിവട്ടം പാലം ഗതാഗതത്തിനു തുറന്നു കൊടുത്തപ്പോൾ. ചിത്രം: റോബർട്ട് വിനോദ്
ADVERTISEMENT

തകർന്ന പാലം പുനർനിർമിക്കാൻ  ഏജൻ‌സികളുടെ പരിശോധനകളുടെ അടിസ്ഥാനത്തിലാണു സർക്കാർ തീരുമാനിച്ചത്. ദേശീയ പാതയിൽ കൊല്ലം മുതൽ എറണാകുളം വരെ 5 പ്രധാന പദ്ധതികളാണു സർക്കാർ പൂർത്തിയാക്കിയതെന്നു സുധാകരൻ പറഞ്ഞു. കൊല്ലം, ആലപ്പുഴ ബൈപാസുകൾ, കുണ്ടന്നൂർ, വൈറ്റില മേൽപാലങ്ങൾ എന്നിവയ്ക്കൊപ്പം പുനർനിർമിച്ച പാലാരിവട്ടം പാലം കൂടി തുറക്കുന്നതോടെ ഗതാഗതം  സുഗമമാകും.

പാലാരിവട്ടം പാലം ഗതാഗതത്തിനു തുറന്നു കൊടുത്തപ്പോൾ. ചിത്രം: റോബർട്ട് വിനോദ്

English Summary: Palarivattom Flyover opened