കൊൽക്കത്ത∙ ബിജെപി മെഗാറാലിയിൽ മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷമായി വിമർശിച്ചും ‘സോനാർ ബംഗ്ല’ (സുവർണ ബംഗാൾ) പ്രഖ്യാപനവുമായി തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിൽ മാറ്റം വരുമെന്ന പ്രഖ്യാപനവുമായി അധികാരത്തിലേറിയ | PM Modi | Mamata Banerjee | West Bengal Assembly Elections 2021 | West Bengal | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ ബിജെപി മെഗാറാലിയിൽ മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷമായി വിമർശിച്ചും ‘സോനാർ ബംഗ്ല’ (സുവർണ ബംഗാൾ) പ്രഖ്യാപനവുമായി തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിൽ മാറ്റം വരുമെന്ന പ്രഖ്യാപനവുമായി അധികാരത്തിലേറിയ മമത ബാനർജി ജനങ്ങളെ വഞ്ചിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ‘ബാഗാളിലെ ജനങ്ങൾ നിങ്ങളെ (മമത) ‘ദീദി’ (മൂത്ത സഹോദരി) ആയാണ് തിരഞ്ഞെടുത്തത്. എന്നാൽ ‘ബുവ’യും (അമ്മായി) ‘ഭതിജ’യും (മരുമകൾ) ആകാനാണ് നിങ്ങൾ ശ്രമിച്ചത്.

ബംഗാളിന്റെ വികസനവും സംസ്കാരവും സംരക്ഷിക്കുന്നതിൽ ഉറപ്പു നൽകാനാണ് ഞാൻ ഇവിടെയെത്തിയത്. അടുത്ത 25 വർഷം സംസ്ഥാനത്തിന്റെ വികസനത്തിൽ നിർണായകമാണ്. 2047ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ബംഗാൾ രാജ്യത്തിന്റെ മുൻപന്തിയിലായിരിക്കും.’– മോദി പറഞ്ഞു. സംസ്ഥാനത്തിലെ ജനാധിപത്യ വ്യവസ്ഥ താറുമാറായെന്നും ബിജെപി അതു തിരുത്തി കരുത്തുറ്റതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലെത്തിലെത്തിയപ്പോള്‍. ചിത്രം: എഎൻഐ, ട്വിറ്റർ
ADVERTISEMENT

കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് ബിജെപിയുടെ മെഗാറാലി. നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് ശേഷം ബംഗാളിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. ബിജെപിയിൽ ചേർന്ന നടൻ മിഥുൻ ചക്രവർത്തിയും റാലിയിൽ പങ്കെടുക്കും. ബംഗാളില്‍ എട്ടുഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുപതോളം റാലികളില്‍ മോദി പങ്കെടുക്കുമെന്നാണു റിപ്പോര്‍ട്ട്.

പ്രധാനമന്ത്രിയുടെ റാലിയിൽ പങ്കെടുക്കാനെത്തിയവർ. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽനിന്നുള്ള ദൃശ്യം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

72 അടി നീളമുള്ള പ്രധാന സ്റ്റേജിനൊപ്പം മറ്റ് രണ്ട് സ്റ്റേജുകള്‍ കൂടി സജ്ജീകരിച്ചിട്ടുണ്ട്. ഒന്ന് ടോളിവുഡ് അഭിനേതാക്കൾക്കും അടുത്തത്‌ മറ്റു പ്രധാന വ്യക്തികൾക്കുമാണ്. 1,500 സിസിടിവി ക്യാമറകൾ നഗരത്തിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. വേദി നിരീക്ഷിക്കാൻ ഡ്രോൺ ക്യാമറകളും ഉപയോഗിക്കും. റാലിയിൽ കുറഞ്ഞത് 7 ലക്ഷം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രിഗേഡ് മൈതാനത്തിനടുത്തുള്ള റേസ് കോഴ്‌സിൽ ബാരിക്കേഡുകളും ഹെലിപാഡും ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT

English Sumamry: PM Modi to address rally at Kolkata's Brigade ground, Mamata Banerjee to lead padyatra to protest against LPG price hike