ബെംഗളൂരു ∙ കർണാടകയിൽ ബിജെപിക്ക് അധികാരത്തിൽ തുടരാനുള്ള ധാർമിക അവകാശം നഷ്ടപ്പെട്ടുവെന്ന് കോൺഗ്രസ്. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ...Karnataka row, Karnataka minister ramesh jarkiholi, Karnataka sex row

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ കർണാടകയിൽ ബിജെപിക്ക് അധികാരത്തിൽ തുടരാനുള്ള ധാർമിക അവകാശം നഷ്ടപ്പെട്ടുവെന്ന് കോൺഗ്രസ്. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ മന്ത്രി രമേശ് ജാർക്കിഹോളി രാജിവച്ചതിനെ തുടർന്നാണ് ബിജെപിക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയത്.

മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കും മന്ത്രി മുരുഗേഷിനുമെതിരെ ക്രിമിനൽ കേസുണ്ടെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. ഇവർ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും തള്ളി. തങ്ങളുടെ ദൃശ്യങ്ങളും പുറത്തുവരുമെന്ന ഭയത്തിലാണ് ആറ് മന്ത്രിമാർ. അതുകൊണ്ടാണ് അവർ കോടതിയിൽ പോയി വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് വിലക്കാൻ അനുകൂല വിധി നേടിയത്.

ADVERTISEMENT

അവർ നൽകിയ അപേക്ഷയിൽ 19 സിഡികളെക്കുറിച്ച് പരാമർശമുണ്ട്. അധികാരത്തിൽ തുടരുന്നതിന് യാതൊരു ധാർമികതയും ബിജെപിക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. ആരോപണങ്ങൾ ബിജെപി നിഷേധിച്ചു. മറ്റു വിഷയങ്ങളൊന്നും ഇല്ലാത്തതിനാലാണ് ആരോപണം ഉയർത്തുന്നതെന്ന് ഉപമുഖ്യമന്ത്രി ഡോ. അശ്വത്ഥ് നാരായൺ പറഞ്ഞു.

രമേശ് ജാർക്കിഹോളിയുടെ വിഷയത്തിൽ സ്ത്രീ ഇതുവരെ രംഗത്തെത്തിയില്ല. മറ്റൊരാളാണ് പരാതി നൽകിയത്. അയാൾ പിൻവലിക്കുകയും ചെയ്തു എന്നും അദ്ദേഹം പറ‍ഞ്ഞു. പീഡിപ്പിക്കപ്പെട്ട യുവതിക്കുവേണ്ടി ദിനേശ് കല്ലഹല്ലി എന്നയാളാണ് പരാതി നൽകിയത്. അതു പിന്നീട് പിൻവലിച്ചിരുന്നു.

ADVERTISEMENT

Content Highlights: BJP has lost moral right to rule: Karnataka congress