സിപിഎമ്മിനായി മത്സരിക്കുന്നത് 11 വനിതകൾ: ശൈലജയും മേഴ്സിക്കുട്ടിയമ്മയും വീണ്ടും മത്സരിക്കും
തിരുവനന്തപുരം∙ സിപിഎമ്മിനായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നത് 11 വനിതകൾ. മന്ത്രിമാരായ കെ.കെ.ശൈലജയും മേഴ്സിക്കുട്ടിയമ്മയും വീണ്ടും മത്സരിക്കും... CPM women candidates, CPM candidates, kerala assemblye election

തിരുവനന്തപുരം∙ സിപിഎമ്മിനായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നത് 11 വനിതകൾ. മന്ത്രിമാരായ കെ.കെ.ശൈലജയും മേഴ്സിക്കുട്ടിയമ്മയും വീണ്ടും മത്സരിക്കും. മേഴ്സിക്കുട്ടിയമ്മ കുണ്ടറയിലും കെ.കെ.ശൈലജ മട്ടന്നൂരിലുമായിരിക്കും മത്സരിക്കുക. സിപിഎം സെക്രട്ടേറിയറ്റ് അംഗീകരിക്കുന്ന പട്ടികയ്ക്കു പിബിയാണ് അന്തിമ അനുമതി നൽകേണ്ടത്.
ആറൻമുളയിൽ സിറ്റിങ് എംഎൽഎ വീണാ ജോർജിന്റെ പേരാണ് പരിഗണനയിൽ. വീണാ ജോർജ് 7646 വോട്ടുകൾക്കാണ് കോൺഗ്രസിലെ കെ.ശിവദാസൻനായരെ പരാജയപ്പെടുത്തിയത്. കായംകുളത്ത് സിറ്റിങ് എംഎൽഎയായ യു.പ്രതിഭയുടെ പേരാണ് പരിഗണനയിൽ. 11,857 വോട്ടുകൾക്കാണ് യു.പ്രതിഭ കോൺഗ്രസിലെ എം.ലിജുവിനെ പരാജയപ്പെടുത്തിയത്. മറ്റു വനിതാ സ്ഥാനാർഥികൾ: ആറ്റിങ്ങൽ (ഒ.എസ്.അംബിക), അരൂർ (ദലീമ ജോജോ), ആലുവ (ഷെൽന നിഷാദ്), ഇരിങ്ങാലക്കുട (ആർ.ബിന്ദു), കൊയിലാണ്ടി (കാനത്തില്‍ ജമീല), വണ്ടൂർ (പി.മിഥുന), കോങ്ങാട് (കെ.ശാന്തകുമാരി).
Content Highlights: CPM women candidates in Kerala