കളമശേരിയിൽ പോസ്റ്റർ യുദ്ധം; ‘സെർവർ പൊട്ടിത്തെറിക്കും വിധം’ പരാതികളും
കൊച്ചി∙ സിപിഎം സ്ഥാനാർഥി പ്രഖ്യാപനം അവസാന ഘട്ടത്തിൽ എത്തിനിൽക്കെ കളമശേരിയിലും പോസ്റ്റർ യുദ്ധം. ഇവിടെ ചന്ദ്രൻപിള്ളയെ സ്ഥാനാർഥിയാക്കണമെന്നാണ് ആവശ്യം. .....| Kalamassery | Assembly Elections 2021 | Manorama News

കൊച്ചി∙ സിപിഎം സ്ഥാനാർഥി പ്രഖ്യാപനം അവസാന ഘട്ടത്തിൽ എത്തിനിൽക്കെ കളമശേരിയിലും പോസ്റ്റർ യുദ്ധം. ഇവിടെ ചന്ദ്രൻപിള്ളയെ സ്ഥാനാർഥിയാക്കണമെന്നാണ് ആവശ്യം. അതേസമയം, ചന്ദ്രൻപിള്ളയുടെ പേര് ജില്ലാക്കമ്മിറ്റി നിർദേശിച്ചതിനു പിന്നാലെ എതിർപ്പുമായി സംസ്ഥാനക്കമ്മിറ്റിയിലേക്ക് നൂറുകണക്കിനു കത്തുകളാണ് പോയിരിക്കുന്നത്.
കളമശേരിയിൽ മുൻസിപ്പൽ ഓഫിസ് പരിസരത്തും ഏലൂരിൽ വ്യാപകമായും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എറണാകുളം സിപിഎം ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടേറിയറ്റും ചന്ദ്രൻപിള്ളയുടെ പേരാണ് നിർദേശിച്ചിട്ടുള്ളത്. എന്നാൽ പി. രാജീവിന്റെ പേരും ഉയർന്നു വന്നതോടെയാണ് പിആർ വേണ്ട, ചന്ദ്രൻ പിള്ള മതി എന്ന് ആവശ്യമുയർത്തുന്ന പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്.
തുടർ ഭരണത്തിനു ചന്ദ്രൻപിള്ള സ്ഥാനാർഥിയാകണമെന്നാണ് ഒരു പക്ഷത്തിന്റെ വാദം. പിആർ ഞങ്ങൾക്കു വേണ്ട, കെസിപി മതി, ചന്ദ്രൻപിള്ളയെ മാറ്റല്ലേ, ചന്ദ്രപ്രഭയെ തടയല്ലേ.., വെട്ടി നിരത്താൻ എളുപ്പമാണ്, വെട്ടിപ്പിടിക്കാനാണ് പാട്, മക്കൾ ഭരണത്തേയും കുടുംബ വാഴ്ചയെയും കുറ്റം പറഞ്ഞ കമ്യൂണിസ്റ്റുകൾക്കു മറവിയോ, തുടർ ഭരണം വേണമെങ്കിൽ കടുംവെട്ട് വേണ്ടായിരുന്നു തുടങ്ങിയ വാചകങ്ങളുമായാണ് പോസ്റ്ററുകൾ. വിതച്ചിട്ടില്ല, കൊയ്യാൻ ഇറങ്ങിയിരിക്കുന്നു.. എന്നും ചില പോസ്റ്ററുകളിലുണ്ട്. ‘എകെജി സെന്ററിലെ സെർവർ പൊട്ടിത്തെറിക്കാൻ മാത്രം പരാതികൾ മണ്ഡലത്തിൽ നിന്നു പോയിട്ടുണ്ട്’ എന്നാണ് ചന്ദ്രൻപിള്ളയ്ക്കെതിരായ പരാതികളെക്കുറിച്ച് ഒരു സഖാവിന്റെ പ്രതികരണം.
പാലക്കാടും കുറ്റ്യാടിയിലും സ്ഥാനാർഥി നിർണയ വിഷയത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് സിപിഎമ്മിന് തലവേദനയായിരിക്കെയാണ് കളമശേരിയിലെ പോസ്റ്റർ യുദ്ധം. കളമശേരി ഏരിയ കമ്മിറ്റിയിൽ ഇപ്പോഴും വിഭാഗീയത നിലനിൽക്കുന്നതായാണ് കഴിഞ്ഞ കമ്മിറ്റിയിലും ഉണ്ടായ വിലയിരുത്തൽ. പി. രാജീവ് ലോക്സഭയിലേക്ക് മൽസരിച്ചപ്പോൾ ചന്ദ്രൻപിള്ളയ്ക്കു ചുമതല മറ്റൊരു മണ്ഡലത്തിലാണ് നൽകിയിരുന്നത്. കളമശേരി മണ്ഡലം രൂപീകരിച്ച് ആദ്യ തിരഞ്ഞെടുപ്പിൽ ചന്ദ്രൻപിള്ളയായിരുന്നു ഇവിടെ സ്ഥാനാർഥി.
English Summary : Poster fight in Kalamassery, Assembly Elections 2021