അബ്ദുല്ലക്കുട്ടി ഒരുങ്ങിയത് നിയമസഭയിലേക്ക്; ബിജെപി നൽകിയത് മലപ്പുറം ലോക്സഭാസീറ്റ്
പാലക്കാട്∙ സംസ്ഥാന നേതൃത്വം തീരുമാനിച്ചത് പാർട്ടി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടിയെ കോഴിക്കോട് കുന്ദമംഗലം മണ്ഡലത്തിൽ മത്സരിപ്പിക്കാൻ. അതിന്റെ ഒരുക്കം പൂർത്തിയാകുന്നതിനിടെയാണു കേന്ദ്രനേതൃത്വം അദ്ദേഹത്തെ മലപ്പുറം ലോക്സഭാമണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയത്... Malappuram Loksabha Constituency, AP Abdullakutty, BJP, Malappuram byelection

പാലക്കാട്∙ സംസ്ഥാന നേതൃത്വം തീരുമാനിച്ചത് പാർട്ടി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടിയെ കോഴിക്കോട് കുന്ദമംഗലം മണ്ഡലത്തിൽ മത്സരിപ്പിക്കാൻ. അതിന്റെ ഒരുക്കം പൂർത്തിയാകുന്നതിനിടെയാണു കേന്ദ്രനേതൃത്വം അദ്ദേഹത്തെ മലപ്പുറം ലോക്സഭാമണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയത്. പലപ്പോഴായി എംപിയും എംഎൽഎയുമായ താൻ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു അബ്ദുല്ലക്കുട്ടി. പാർട്ടിയിലെ പുതുമുഖങ്ങൾക്ക് അവസരം ലഭിക്കട്ടെ എന്നും നേതൃത്വത്തെ അറിയിച്ചു. എന്നാൽ സിപിഎമ്മിലും കോൺഗ്രസിലും പയറ്റിത്തെളിഞ്ഞ അദ്ദേഹം മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചു. മുതിർന്ന നേതാക്കളും ഇടപെട്ടതോടെ മത്സരത്തിൽ തീരുമാനമായി.
കാസർകോട്, മലപ്പുറം ജില്ലകളിലാണ് ആദ്യം പരിഗണിച്ചതെങ്കിലും സ്ഥാനാർഥി പരിഗണനാപട്ടികയിൽ കുന്ദമംഗലത്ത് തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ വിജയയാത്ര പത്തനംതിട്ടയിൽ എത്തിയപ്പോഴാണ് അബ്ദുല്ലക്കുട്ടി നിയമസഭയി നിന്ന് ലോക്സഭയിലേക്ക് മാറുന്നത്. പാർട്ടി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വവുമായി സംസാരിച്ച് മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ സ്ഥാനാർഥിയാക്കാൻ ആലോചിക്കുന്ന കാര്യം വ്യക്തമാക്കി. വിജയപരാജയങ്ങൾക്കപ്പുറം രാഷ്ട്രീയ ശ്രദ്ധപിടിച്ചുപറ്റാൻ അദ്ദേഹം അവിടെ മത്സരിക്കേണ്ടത് ആവശ്യമാണെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തൽ.
സിപിഎമ്മിൽ കണ്ണൂർ ജില്ലാപഞ്ചായത്തിൽ വളപട്ടണം ഡിവിഷനിൽ 1994ൽ സിപിഎം സ്ഥാർഥിയായി മത്സരം ആരംഭിച്ച അബ്ദുല്ലക്കുട്ടി അതിന്റെ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് കണ്ണൂർ ലോക്സഭാമണ്ഡലത്തിൽ മത്സരിച്ച് മണ്ഡലം അടക്കിവാണിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപിച്ച് പാർലമെന്റിലെത്തിയാണു വിജയയാത്ര തുടങ്ങിയത്. 2004ൽ വീണ്ടും കണ്ണൂരിൽ സ്ഥാനാർഥിയായി 80,000ലധികം ഭൂരിപക്ഷത്തിന് മുല്ലപ്പള്ളിയെ തോൽപ്പിച്ച് ലോക്സഭയിലെത്തി. അട്ടിമറി വിജയം ആവർത്തിച്ചതോടെ ‘അദ്ഭുതക്കുട്ടി’യെന്നും അറിയപ്പെട്ടു.
പിന്നീട് കോൺഗ്രസിലെത്തിയ അബ്ദുല്ലക്കുട്ടി കെ.സുധാകരൻ എംഎൽഎ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒഴിവിൽനടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ മുതിർന്ന നേതാവ് എം.വി.ജയരാജനെ തോൽപ്പിച്ച് കണ്ണൂരിൽനിന്ന് നിയമസഭയിലെത്തി. 20011ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കണ്ണൂരിൽ വിജയം ആവർത്തിച്ചെങ്കിലും 2016ൽ തലശേരി മണ്ഡലത്തിൽ സിപിഎമ്മിനോട് തോറ്റു. പിന്നീട് നരേന്ദ്രമോദിയുടെ ആരാധകനായി മാറി, കേന്ദ്രത്തിന്റെ നയങ്ങളെ അനുകൂലിച്ചും വിശദീകരിച്ചും കഴിയുന്നതിനിടെ ലോക്സഭാതിരഞ്ഞെടുപ്പിനു ശേഷം അപ്രതീക്ഷിതമായി ബിജെപിയിലെത്തി. പാർട്ടി കേന്ദ്രനേതൃത്വം നേരിട്ട് ഇടപെട്ട് അദ്ദേഹത്തെ പാർട്ടിയിലെത്തിച്ചതു സംസ്ഥാന നേതൃത്വത്തെയും അദ്ഭുതപ്പെടുത്തിയ നടപടിയായിരുന്നു..
സിപിഎമ്മിലായിരിക്കുമ്പോൾതന്നെ മോദിയോടുളള സ്നേഹം തുടങ്ങിയിരുന്നു. കണ്ണൂർ എംപിയായിരിക്കെ അബ്ദുല്ലക്കുട്ടി ഗൾഫിലെ യോഗത്തിൽ മോദിയുടെ ഗുജറാത്ത് മാതൃകാവികസനത്തെ പുകഴ്ത്തിയത് പാർട്ടിക്കുള്ളിൽ ഉണ്ടാക്കിയ പ്രശ്നം ചെറുതൊന്നുമായിരുന്നില്ല. പിന്നീട് കണ്ണൂർ ശ്രീകണ്ഠപുരത്തുവച്ച്, ബന്ദും പണിമുടക്കും അവസാനിപ്പിച്ചില്ലെങ്കിൽ കേരളത്തിന്റെ കാര്യം കട്ടപുകയാകുമെന്ന രീതിയിലുള്ള പ്രസംഗത്തോടെയാണ് ഭിന്നത വർധിച്ച് പാർട്ടിക്കു പുറത്തേക്കുളള വഴിയൊരുങ്ങിയത്.
സമീപനം വ്യക്തമാണ്: അബ്ദുല്ലക്കുട്ടി
‘മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർഥിയാക്കിയതോടെ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ സമീപനവും സന്ദേശവും വ്യക്തമാണ്.
ന്യൂനപക്ഷങ്ങൾക്കിടയിലും ബിജെപിക്ക് സ്വാധീനം വർധിച്ചുവരുന്നത് അവരെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയ നേതൃത്വത്തെ ചൊടിപ്പിക്കുന്നുണ്ട്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിക്ക് എവിടെയും കയറിച്ചെല്ലാനാകും. നരേന്ദ്രമോദിയുടെ ക്ഷേമപദ്ധതികളുടെ ആനുകൂല്യം അനുഭവിക്കാത്തവർ മലപ്പുറത്തുണ്ടാകില്ല. വലിയൊരു ഉത്തരവാദിത്തമാണ് ലോക്സഭാ സ്ഥാനാർഥിയാക്കിയതിലൂടെ പാർട്ടി എന്നെ ഏൽപിച്ചിട്ടുള്ളത്. നേതൃത്വത്തിന് എന്നിലുളള വിശ്വാസം എക്കാലവും കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥനാണ്...’
Content Highlights: AP Abdullakutty, Kerala BJP, Malappuram Loksabha Constituency