പൊന്നാനിയില്‍ നന്ദകുമാര്‍, എതിർപ്പ് തള്ളി സിപിഎം; അസാധാരണ നീക്കം
മലപ്പുറം ∙ പൊന്നാനിയില്‍ സിഐടിയു നേതാവ് പി.നന്ദകുമാര്‍ സിപിഎം സ്ഥാനാര്‍ഥിയാകും. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം.സിദ്ദിഖിനായി മണ്ഡലം കമ്മിറ്റിയില്‍ ശക്തമായ | p nandakumar | Kerala Assembly Elections 2021 | CPM | Ponnani Constituency | Manorama Online

മലപ്പുറം ∙ പൊന്നാനിയില്‍ സിഐടിയു നേതാവ് പി.നന്ദകുമാര്‍ സിപിഎം സ്ഥാനാര്‍ഥിയാകും. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം.സിദ്ദിഖിനായി മണ്ഡലം കമ്മിറ്റിയില്‍ ശക്തമായ ആവശ്യമുയർന്നെങ്കിലും അന്തിമ തീരുമാനം സംസ്ഥാന നേതൃത്വം എടുക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
സിദ്ദിഖിനെ മത്സരിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള പൊട്ടിത്തെറിയെ തുടർന്ന് എരമംഗലം, പൊന്നാനി, വെളിയങ്കോട് ലോക്കല്‍ കമ്മിറ്റിയിലെ 12 പേര്‍ രാജിവച്ചിരുന്നു. 6 ബ്രാഞ്ച് സെക്രട്ടറിമാരും രാജിവച്ചു. പി.നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കിയത് വിശദീകരിക്കാനുള്ള നിയോജക മണ്ഡലം റിപ്പോര്‍ട്ടിങ് നടക്കാനിരിക്കേ ആയിരുന്നു കൂട്ടരാജി. കഴിഞ്ഞദിവസം തെരുവിലിറങ്ങിയ പ്രതിഷേധം സിപിഎമ്മില്‍ കൂട്ടരാജിയിലേക്കു മാറുകയായിരുന്നു.
കൂടുതല്‍ പേര്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തി. പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള നീക്കം സജീവമാണ്. പ്രതിഷേധത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്മാറണമെന്നും സിദ്ദിഖ് മനോരമ ന്യൂസിനോട് പറഞ്ഞു. പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ മുന്നോട്ട് പോകാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുദ്രാവാക്യങ്ങളുമായി തെരുവിൽ ഇറങ്ങിയവര്‍ക്കെതിരെ തല്‍ക്കാലം അച്ചടക്ക നടപടികള്‍ എടുക്കേണ്ടെന്നാണ് തീരുമാനം.
English Summary: Assembly Election: P Nandakumar to contest from Ponnani Constituency