ഡൽഹിയുടേത് ‘ദേശഭക്തി ബജറ്റ്’; ദേശീയ പതാക ഉയർത്താൻ 500 ഇടത്ത് ഹൈ മാസ്റ്റ്
ന്യൂഡൽഹി∙ ഡൽഹി സർക്കാർ ആദ്യ പേപ്പർ രഹിത ബജറ്റ് അവതരിപ്പിച്ചു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ബജറ്റ് അവതരിപ്പിച്ചത്. Delhi Budget, Deshbhakti Budget, Patriotism, AAp, Arvind Kejriwal, Manish Sisodia, Malayala Manorama, Manorama Online, Manorama News

ന്യൂഡൽഹി∙ ഡൽഹി സർക്കാർ ആദ്യ പേപ്പർ രഹിത ബജറ്റ് അവതരിപ്പിച്ചു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ബജറ്റ് അവതരിപ്പിച്ചത്. ദേശഭക്തി ബജറ്റ് ആണ് അവതരിപ്പിച്ചതെന്ന് സിസോദിയ പറഞ്ഞു. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനം ആചരിക്കുന്ന വേളയിൽ ഈ ബജറ്റ് അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
69,000 കോടിയുടെ ബജറ്റാണ് ഇത്തവണത്തേത്. ദേശഭക്തിയാണ് ബജറ്റിന്റെ വിഷയം. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനം 75 ആഴ്ചകളിൽ വിവിധ പരിപാടികൾ നടത്തി ആചരിക്കാൻ ആം ആദ്മി പാർട്ടി (എഎപി) സർക്കാർ തീരുമാനിച്ചതായി സിസോദിയ കൂട്ടിച്ചേർത്തു. മാർച്ച് 12 മുതൽ 75 ആഴ്ചകളിലായാണ് പരിപാടികൾ സംഘടിപ്പിക്കുക.
ദേശീയ തലസ്ഥാനത്ത് 500 ഇടങ്ങളിൽ ദേശീയപതാക ഉയർത്താൻ ഹൈ മാസ്റ്റുകൾ സ്ഥാപിക്കാനായി 45 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. സ്കൂളുകളിൽ ദേശഭക്തി പീരിയഡ് ഉണ്ടായിരിക്കും. ഡൽഹിയുടെ ആളോഹരി വരുമാനം 2047ൽ സിംഗപ്പൂരിന്റെ നിലവാരത്തിലേക്ക് ഉയർത്തുമെന്നും ബജറ്റിൽ പറയുന്നു.
75 ആഴ്ച ദേശഭക്തി ആഘോഷങ്ങളുടെ ഭാഗമായി ഭഗത് സിങ്ങിന്റെ ജീവിതത്തെക്കുറിച്ചുള്ള പരിപാടികൾക്കായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സർക്കാർ ആശുപത്രികൾ വഴി കോവിഡ് വാക്സീൻ സൗജന്യമായി വിതരണം ചെയ്യാൻ 50 കോടി വകയിരുത്തി. ആകെ ബജറ്റിൽ നാലിൽ ഒന്ന് (16,377 കോടി രൂപ) വിദ്യാഭ്യാസത്തിനാണ് നീക്കിവച്ചിരിക്കുന്നത്. ആരോഗ്യ മേഖലയ്ക്ക് 9,934 കോടിയും നീക്കിയിരിപ്പുണ്ട്.
English Summary: Delhi government presented a Rs 69,000-crore budget themed on "patriotism"